- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെഞ്ചുറി വരൾച്ച അവസാനിപ്പിക്കാൻ കോഹ്ലി; ഇന്ത്യൻ നായകനെ കാത്ത് വമ്പൻ റെക്കോർഡുകൾ; ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന് നാളെ തുടക്കം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നാളെ ആരംഭിക്കാനിരിക്കെ റെക്കോർഡുകളിൽ പലതും ഇന്ത്യൻ ക്യാപ്റ്റന്റെ മുൻപിൽ വന്ന് നിൽക്കുന്നു. കോഹ്ലിയുടെ സെഞ്ചുറി വരൾച്ചയ്ക്കും ഇംഗ്ലണ്ട് പരമ്പരയോടെ അവസാനമാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
8000 ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് ആണ് ഇവിടെ കോഹ് ലിയുടെ മുൻപിൽ നിൽക്കുന്നത്. 92 ടെസ്റ്റിൽ നിന്ന് കോഹ് ലി നേടിയത് 7547 റൺസ്. 453 റൺസ് ആണ് 8000ലേക്ക് എത്താൻ കോഹ് ലിക്ക് വേണ്ടത്. ഈ നേട്ടത്തിലേക്ക് ഇംഗ്ലണ്ടിൽ വെച്ച് എത്തണം എങ്കിൽ 2018ൽ പുറത്തെടുത്തതിനേക്കാൾ കൂടുതൽ മികവ് കോഹ് ലിയിൽ നിന്ന് വരണം.
ഇംഗ്ലണ്ടിന് എതിരെ 2000 ടെസ്റ്റ് റൺസ് എന്ന നേട്ടമാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയോടെ കോഹ്ലി മറികടക്കാൻ സാധ്യതയുള്ള ഒന്ന്. ഈ വർഷം ആദ്യം ഇന്ത്യയിൽ വെച്ച് നടന്ന പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ വലിയ മികവ് പുറത്തെടുക്കാൻ കോഹ്ലിക്ക് കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ 2000 റൺസ് എന്ന നേട്ടത്തിലേക്ക് എത്താൻ 258 റൺസ് കൂടിയാണ് കോഹ് ലിക്ക് ഇനി വേണ്ടത്.
ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റെക്കോർഡ് ആണ് കോഹ് ലി ഈ പരമ്പരയോടെ സ്വന്തമാക്കാൻ സാധ്യതയുള്ള നേട്ടങ്ങളിൽ മറ്റൊന്ന്. ക്യാപ്റ്റൻ എന്ന നിലയിൽ 41 സെഞ്ചുറിയാണ് കോഹ് ലിയുടെ പേരിലുള്ളത്. ഈ നേട്ടത്തിൽ റിക്കി പോണ്ടിങ്ങിന് ഒപ്പം നിൽക്കുകയാണ് കോഹ് ലി ഇപ്പോൾ.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളുള്ള രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്കും കോഹ്ലി ഇവിടെ എത്തും. 70 സെഞ്ചുറികളാണ് ഇപ്പോൾ കോഹ് ലിയുടെ പേരിലുള്ളത്. 70 സെഞ്ചുറിയുമായി പോണ്ടിങ്ങും കോഹ്ലിക്ക് ഒപ്പമുണ്ട്. 100 സെഞ്ചുറിയുള്ള സച്ചിനാണ് ഒന്നാമത്.
സ്പോർട്സ് ഡെസ്ക്