- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിവ് തെറ്റിച്ചില്ല; അതിർത്തിയിൽ സ്നേഹ മധുരം പകർന്ന് ഇന്ത്യ-പാക് സൈനികർ
ന്യൂഡൽഹി : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അതിർത്തിയിൽ പാക് സൈനികർക്ക് മധുരം പങ്കുവെച്ച് ഇന്ത്യൻ സൈന്യം. ചിലേഹാന തിത്വാൾ ക്രോസിങ് പോയിന്റിലാണ് ഇന്ത്യ-പാക് സൈനികർ തമ്മിൽ മധുരം പങ്കുവെച്ചത്.
വർഷങ്ങളായി തുടർന്നു വരുന്ന ചടങ്ങാണിത്. പാക്കിസ്ഥാനുമായി ബന്ധം പുലർത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും പുതുവത്സരത്തിൽ സൈനികർ മധുരം പങ്കുവെക്കാറുണ്ട്. ഇരു രാജ്യങ്ങളിലും സമാധാനം നിലനിർത്തണമെന്നതിന്റെ അടയാളം കൂടിയാണ് ഈ മധുരം പങ്കുവെക്കൽ.
കഴിഞ്ഞ ഫെബ്രുരിയിൽ വെടിനിർത്തൽ കരാർ ധാരണയായതിന് പിന്നാലെ പാക് സൈന്യത്തിന്റെ അക്രമവും കടന്നുകയറ്റവും കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സൈന്യം മുൻകൈ എടുത്ത് നടത്തിയ ഈ കരാറിനെ ഗ്രാമവാസികൾ ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു. ജമ്മു കശ്മീരിൽ ക്രമസമാധാനം നിലനിർത്തണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പാക്കിസ്ഥാനുമായുള്ള കരാർ ധാരണയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ