- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടം എഴുതി തള്ളാൻ പോകുന്നത് കർഷകർ മരിച്ച ശേഷമോ? ദാരിദ്ര്യം അകറ്റുമെന്ന് പറഞ്ഞ് പറ്റിച്ചവർ ഇപ്പോൾ കാപട്യം കാണിക്കുന്നത് കർഷകരെ രക്ഷിക്കും എന്ന് പറഞ്ഞ്; കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണത്തിന്റേയും വഞ്ചനയുടേയും രാഷ്ട്രീയമെന്ന് മോദി
കാർഷിക കടം എഴുതിത്ത്തള്ളുമെന്ന വാഗ്ദാനം നൽകി രാജ്യത്തെ കർഷകരെ കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യം അകറ്റും എന്ന മുദ്രാവാക്യമുയർത്തി വർഷങ്ങളോളം രാജ്യത്തെ വഞ്ചിച്ച കോൺഗ്രസ് ഇപ്പോൾ കാർഷിക കടം എഴുതിത്ത്തള്ളുമെന്ന വാഗ്ദാനം നൽകി വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും പഞ്ചാബിലെ ഗുർദാസ്പൂരിൽ നടന്ന റാലിയിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
2022 ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. കർഷകരെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. സിഖ് വിരുദ്ധ കലാപക്കേസിൽ ആരോപണ വിധേയരെ സംരക്ഷിക്കുന്ന കോൺഗ്രസ് അവർക്ക് മുഖ്യമന്ത്രിപദംവരെ നൽകുന്നു. കലാപം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുമ്പോഴാണിത്. കേന്ദ്ര സർക്കാർ സിഖ് വിരുദ്ധ കലാപത്തെപ്പറ്റി പ്രത്യേക അന്വേഷണം നടത്തിയിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നുണ പ്രചാരണത്തിന്റെയും വഞ്ചനയുടെയും രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. രാജ്യത്തെ കർഷകർക്കുവേണ്ടി കോൺഗ്രസ് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കർണാടകത്തിലെ കർഷകരുടെ കടങ്ങൾ എഴുതിത്ത്തള്ളിയില്ല. കർണാടക പൊലീസ് കർഷകരുടെ വീടുകൾ റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയുമാണ്. ഇതുമൂലം കർഷകർക്ക് ഭയന്നോടേണ്ടി വരുന്നു.
പഞ്ചാബിലെ കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. ഒന്നര വർഷത്തിനിടെ 3,400 കോടിയുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതിത്ത്തള്ളിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുന്നത് കോൺഗ്രസിന്റെ പഞ്ചവത്സര പദ്ധതിയാണോ ?. കർഷകർ മരിച്ചശേഷമാണോ കടം എഴുതിത്ത്തള്ളുന്നതെന്നും മോദി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ