- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്
സർക്കാരിനും പൊലീസിനും പുരോഗമന നവോത്ഥാനവാദികൾക്കും സന്തോഷവും അയ്യപ്പഭക്തർക്ക് സങ്കടവും പകർന്നുകൊണ്ട് ഒടുവിൽ ആചാരങ്ങൾ എല്ലാം ലംഘിച്ച് രണ്ട് സ്ത്രീകൾ ശബരിമലയിൽ സന്ദർശനം നടത്തിയിരിക്കുന്നു. അവരെ ശബരിമലത്തിക്കുന്നത് നവോത്ഥാന കേരളത്തിലെ ചരിത്ര സംഭവമെന്ന് പുരോഗമനവാദികളും ഇടത് സഹയാത്രികരും ശബരിമല യുവതീപ്രവേശന വിഷയത്തെ അനുകൂലിക്കുന്നവരുമായ എല്ലാവരും ഒരുപോലെ പറയുന്നു. ഏറ്റവും സങ്കടകരമായ വസ്തുത ഈ സ്ത്രീകളെ ശബരിമലയിൽ എത്തിക്കുന്നതിന് വേണ്ടി ഒട്ടേറെ ക്ലേശങ്ങളും ത്യാഗങ്ങളും പൊലീസ് സഹിച്ചു എന്നുള്ളതാണ്.
അവർ അവിടെ കയറിയ ശേഷം കുറുക്കുവഴികൾ താണ്ടി സ്റ്റാഫ് ഗേറ്റിലൂടെ കടന്ന് എല്ലാവരുടേയും കണ്ണു വെട്ടിച്ച് പൊലീസിന്റെ അകമ്പടിയോടു കൂടി സോപാനത്തിലെത്തി. പൊലീസാകട്ടെ യൂണിഫോം ധരിക്കാൻ ധൈര്യമില്ലാതെ സ്വാമി അയ്യപ്പന്മാരുടെ വേഷം കെട്ടി. ഇതിന്റെ ഏറ്റവും ഭീതിതമായ അവസ്ഥ എന്തെന്നാൽ സോപാനത്തിൽ അയ്യപ്പനെ കാണാൻ ചെന്ന നിരീശ്വരവാദികളായ യുവതികൾ പ്രാർത്ഥിക്കാനോ തല കുനിക്കാനോ പോലും തയാറായില്ല എന്നുള്ളതാണ്. അവരുടെ ലക്ഷ്യം ശബരിമല എന്ന പുണ്യപരിപാവനമായ അമ്പലത്തിൽ എല്ലാ ആചാരങ്ങളും ലംഘിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ സാമാന്യ ബോധത്തെ പരിഹസിച്ചുകൊണ്ട് എത്തിനോക്കുക എന്നത് മാത്രമായിരുന്നു.
ഓർക്കേണ്ടത് ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത് ഭഗവാനെ കാണാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വേണ്ടിയാണ്. ഭക്തി ലവലേശമില്ലാത്ത നിരീശ്വരവാദമാണ് തന്റെ മതമെന്ന് ഉറക്കെ പ്രഖ്യാപിചിട്ടുള്ള രണ്ട് ആക്ടിവിസ്റ്റുകളെ നടയിലെത്തിക്കുകയും അവർ സോപാനത്തിന് മുൻപിൽ എത്തി നോക്കിയിട്ട് ഒന്ന് തൊഴുക പോലും ചെയ്യാതെ മടങ്ങി പോവുകയും ചെയ്തപ്പോൾ ഇവിടെ നവോത്ഥാനവും വിജയവും ഉണ്ടായി എന്നാണ് പിണറായി വിജയനും മന്ത്രിമാരുമൊക്കെ പറയുന്നത്. നിർഭാഗ്യവശാൽ ദേവസ്വം എന്ന് പറയുന്ന വിശ്വാസം സംരക്ഷിക്കാൻ ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ ഉത്തരാവാദിത്തപ്പെട്ട ഒരു വകുപ്പിനും ഒരു മന്ത്രിയുണ്ട്.