- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ഉപദ്രവിക്കുന്നതായി കാണിച്ച് പ്രിയ പൊലീസിൽ പരാതി നൽകിയത് ഇന്നലെ ഉച്ചയോടെ; ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കാണിച്ച് സജിയെ പൊലീസ് മൊബൈലിൽ ബന്ധപ്പെട്ടതോടെ കലിമൂത്തു; ഭാര്യയെ വെട്ടിനുറുക്കി കൊന്ന ശേഷം വീടിന് സമീപത്തെ ആഞ്ഞിലി മരത്തിൽ തൂങ്ങി മരിച്ചു; അമ്മയെ അച്ഛൻ വെട്ടിനുറുക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിൽ ഒമ്പതു വയസുകാരൻ മകൻ; അരും കൊലയിലും ആത്മഹത്യയിലെയും ഞെട്ടൽ മാറാതെ നമ്പൂരികൂപ്പ്
കോതമംഗലം: അരും കൊലയിലും ആത്മഹത്യയിലും ഞെട്ടി നമ്പൂരികൂപ്പ്. കൊല്ലപ്പെട്ടത് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയങ്കരിയായ പ്രിയ. ഭർത്താവ് സജിയെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് പുലർച്ചെ. പിതാവ്് മാതാവിനെ വെട്ടിനുറുക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിൽ നിന്നും മുക്തമാവാതെ 9 കാരൻ. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഊന്നുകൽ നമ്പൂരികുപ്പിൽ ആമക്കാട്ട് സജി ഭാര്യ പ്രിയ (38)യെ വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് രക്ഷപെട്ടത്. ഇയാളെ കണ്ടെത്താൻ സംഭവത്തിന് തൊട്ടുപിന്നാലെ നേര്യമംഗലം വനമേഖലയുടെ തുടർച്ചയായ നമ്പൂരികൂപ്പ് ഭാഗത്ത് പൊലീസും നാട്ടുകാരും തിരിച്ചിൽ ആരംഭിച്ചിരുന്നു.
ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ പുനഃരാംഭിച്ചിരുന്നു. പ്രിയയുടെ ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചിൽ പങ്കാളികളായിരുന്നു.ഇതിനിടെ ഇന്ന് പുലർച്ചെ വീടിന് നൂറുമീറ്റളോളം അകലെ ആഞ്ഞിലി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സജിയുടെ ജഡം കണ്ടെത്തുകയായിരുന്നു. തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി കാണിച്ച് ഇന്നലെ ഉച്ചയോടെ പ്രിയ ഊന്നുകൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ സജിയെ ഇന്നലെ പൊലീസ് മൊബൈലിൽ ബന്ധപ്പെടുകയും ഇന്ന് രാവിലെ സ്റ്റേഷനിൽ എത്താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലയ്ക്ക് പെട്ടെന്നുള്ള പ്രകോപനമെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.
പ്രിയയുടെ ജഡം കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ന് രാവിലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സജിയുടെ ജഡം കണ്ടെത്തിയ സംഭവം പുറത്തുവന്നിട്ടുള്ളത്. പ്രിയ കൊല്ലപ്പെട്ടതായുള്ള വാർത്ത പ്രദേശവാസികളിൽ സൃഷ്ടിച്ച ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. നാട്ടുകാരും അയൽവാസികളുമായി പ്രിയ നല്ല സൗഹൃദം പുലർത്തിയിരുന്നു. ഊന്നുകല്ലിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ഇവരുടേത് പ്രേമവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം കുറച്ചുകാലത്തേക്ക് കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് സജി തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും പ്രിയബന്ധുക്കളോടും പൊലീസിനോടും വെളിപ്പെടുത്തിയിരുന്നു. പരാതിയെത്തുടർന്ന് പലതവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇരുവരെയും രമ്യതയിലാക്കി പറഞ്ഞയിച്ചിരുന്നു. വിവാഹശേഷം പ്രിയയുടെ ബന്ധുക്കൾ തന്നെ സാമ്പത്തീകമായി സഹായിക്കുന്നില്ല എന്ന് സജി ബന്ധുക്കളോടും പൊലീസിനോടും മറ്റും വെളിപ്പെടുത്തിയിരുന്നു.പ്രിയയുടെ വസ്ത്രധാരണത്തിലും മറ്റ് പുരുഷന്മാരുമായുള്ള സൗഹാർദ്ദപരമായ ഇടപെടലുകളിലും തനിക്ക് വിയോജിപ്പ് ഉണ്ടെന്ന്നേരത്തെ പൊലീസ് വിളിച്ചുവരുത്തിയ അവസരത്തിൽ ഇയാൾ വ്യക്തമാക്കിയിരുന്നു.
പ്രിയയുടെ കുഞ്ചി കഴുത്തിലും നെഞ്ചിലുമാണ് വലിപ്പമേറിയ കത്തികൊണ്ടുള്ള വെട്ടേറ്റിരുന്നത് അടുക്കളയുടെ ഭാഗത്ത് വച്ച് പിന്നിൽ നിന്നാണ് സജി പ്രിയയെ വെട്ടി വീഴ്തിയതെന്നാണ് പൊലീസിന്റെ അനുമാനം. ഇന്നലെ് വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെത്തിയ പിതാവ് മാതാവിനെ വെട്ടുന്നത് താൻ കണ്ടുവെന്നാണ് 4-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗോഡ്വിൻ അയൽവാസികളെ അറിയിച്ചത്. 7-ാം ക്ലാസ്സുകാരനായ എഡ്വിനാണ് ഇവരുടെ മൂത്ത മകൻ.
മുറിവേറ്റ് അവശനിലയിൽ കണ്ടെത്തിയ പ്രിയയെ നാട്ടുകാർ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടിലാണ് പ്രിയയുടെ വീട്ടുകാർ കഴിയുന്നത്. വീട്ടുകാരുടെ സാമ്പത്തിക സഹായം പ്രിയയ്ക്ക് ലഭിക്കുന്നുമുണ്ടായിരുന്നു ഇവർ നൽകുന്ന സാമ്പത്തിക സഹായം പോരെന്ന് പറഞ്ഞ് സജി പ്രിയയുമായി വഴക്കിടാറുണ്ടെന്നാണ് പുറത്തായ വിവരം.
ഇതിന് പുറമേ പ്രിയക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സംശയവും സജിയുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. മരണപ്പെട്ട പ്രിയ ഊന്നുകല്ലിൽ തയ്യൽ സജി കെട്ടിടം പണിക്കാരനാണ്. സംശയരോഗയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംശയം മൂലം സജി പ്രിയയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നും പലതവണ ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവരെയും രമ്യതയിലായി വിട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഊന്നുകൽ എസ്ഐ. എൽ നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.