ലണ്ടൻ: വിരാട് കോഹ്ലി, മുഹമ്മദ് സിറാജ് എന്നീ കളിക്കാരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ലണ്ടനിൽ നിന്ന് യുഎഇയിൽ എത്തിക്കുന്നത് ചാർട്ടേഡ് ഫ്ളൈറ്റിൽ. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ് താരങ്ങൾ കൊമേഴ്ഷ്യൽ ഫ്ളൈറ്റിലാണ് ലണ്ടനിൽ നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്നത്.

കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ചാർട്ടേഡ് ഫ്ളൈറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രസ്താവനയിൽ പറയുന്നു. ശനിയാഴ്ച യുകെ സമയം 11.30ന് കളിക്കാർ ലണ്ടനിൽ നിന്ന് യുഎഇയിലേക്ക് പറക്കും.

യുഎഇയിൽ എത്തുന്ന താരങ്ങൾ ആറ് ദിവസം ക്വാറന്റൈനിൽ കഴിയണം. ഇതിന് ശേഷമായിരിക്കും ബയോ ബബിളിലേക്ക് ചേരുക. ചെന്നൈ സൂപ്പർ കിങ്സ് ചാർട്ടേഡ് ഫ്ളൈറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കൊമേഴ്ഷ്യൽ ഫ്ളൈറ്റിൽ കളിക്കാർക്ക് മടങ്ങേണ്ടി വന്നത്.

ഇന്ത്യൻ സംഘത്തിലെ ഏതെങ്കിലും ഒരു താരത്തിന് കോവിഡ് പോസിറ്റീവായാൽ അത് ഐപിഎല്ലിനെ കാര്യമായി ബാധിക്കും. എല്ലാ ഫ്രാഞ്ചൈസികളുടേയും ടോപ് കളിക്കാരാണ് ഇവരെന്നും ഫ്രാഞ്ചൈസി വൃത്തങ്ങൾ പറയുന്നു.