- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധോണിയും സഞ്ജുവും നേർക്കുനേർ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാൻ പോരാട്ടം;കണക്കിൽ കരുത്തർ ചെന്നൈ
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഇന്ന് രാജസ്ഥാൻ റോയൽസ് നേരിടും. വൈകിട്ട് 7.30ന് മുംബൈയിലാണ് മത്സരം.അവസാന ഓവറുകൾ വരെ നീണ്ടുപോയ രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് സഞ്ജുവിന്റെ രാജസ്ഥാൻ ധോണിപ്പടയ്ക്കെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ജയത്തിന്റെ പടിവാതിലിൽ വീണ് പോയെങ്കിലും രണ്ടാം മത്സരത്തിൽ നേടിയ ഉജ്വല ജയം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
പരിക്കേറ്റ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങിയത് തിരിച്ചടിയാണ്. പക്ഷെ പകരമെത്തിയ ഡേവിഡ് മില്ലർ ആ വിടവ് പ്രകടമാക്കാതെ കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ രക്ഷകനായി അവതരിച്ചു. കാശെറിഞ്ഞ് ടീമിലെത്തിച്ച ക്രിസ് മോറിസ് ബാറ്റിംഗിന്റെ ആഴം കൂട്ടുന്നുണ്ട്. ബൗളിങ് മികവ് പരിഗണിച്ച് ടീമിലെത്തിച്ചതാണെങ്കിലും അവിടെ അത്ര മെച്ചമല്ല മോറിസ്.
രാജസ്ഥാനെപോലെ ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരം ആധികാരികമായി ജയിച്ചാണ് ചെന്നൈയുടെ വരവ്. ബാറ്റിങ് വിഭാഗത്തിൽ റിതുരാജ് ഗെയ്ക്വാദിന്റെയും ബൗളിംഗിൽ ശാർദുൽ ഠാക്കൂറിന്റെയും ഫോമില്ലായ്മ തിരിച്ചടിയാണ്. റിതുരാജ് ഒരിക്കൽ കൂടി പരാജയപ്പെട്ടാൽ കേരളാ താരം റോബിൻ ഉത്തപ്പയ്ക്ക് പ്ലെയിങ് ഇലവനിലേക്കുള്ള വഴിയാകും.
വാംഖഡെയിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ പവർപ്ലേയിൽ 16 വിക്കറ്റുകളാണ് വീണത്. ഇതിൽ 15ഉം പേസർമാർ നേടിയത്. ദീപക് ചഹറിന്റെ മിന്നും ഫോമും ചെന്നൈയ്ക്ക് മുതൽക്കൂട്ടാവും.
സ്പോർട്സ് ഡെസ്ക്