- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് മിസൈലുകളെ തകർക്കുന്ന ഇസ്രയേൽ അയൺ ഡോമിനെ വെല്ലുന്ന കരുത്ത് അധികം താമസിയാതെ ഇന്ത്യക്കും സ്വന്തമാകും; ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോമിനേക്കാൾ മികച്ചത്; എസ്-400 ന് ഉള്ളത് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ നേരിടാനുള്ള സജ്ജീകരണങ്ങളും
ന്യൂഡൽഹി: ഇസ്രയേൽ-ഫലസ്തീൻ ഏറ്റുമുട്ടൽ രൂക്ഷമാകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ അയൺ ഡോം സംവിധാനത്തെ കുറിച്ചാണ്. ഹമാസ് മിസൈലുകളെ തകർക്കുന്ന അയൺ ഡോം സംവിധാനം എല്ലാവർക്കും ഒറു അത്ഭുതമാണ്. ഈ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടോ എന്നത് അടക്കമുള്ള ഇന്റർനെറ്റ് സെർച്ചുകൾ സജീവമാണ് താനും എന്നാൽ, ഈ സംവിധാനം നിലവിൽ ഇന്ത്യക്കില്ലെന്നതാണ് വാസ്തവം. അതേസമയം സമീപ ഭാവിയിൽ തന്നെ അയൺ ഡോം സംവിധാനത്തെ വെല്ലുന്ന മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകൾ.
റഷ്യയുടെ പക്കൽ നിന്നുമാണ് ഇന്ത്യ മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നത്. ഇത് അയൺ ഡോമിനേക്കാൾ മികച്ചതാണെന്ന അഭിപ്രായങ്ങളും ഉരുന്നുണ്ട്. അയൺ ഡോമിന്റെ കാര്യത്തിൽ ഇസ്രയേലാണ് മുന്നിൽ. അമേരിക്കയും റഷ്യയും ഒട്ടും തന്നെ പിന്നിലല്ല താനും. ചുറ്റും ഭീഷണിയുള്ളതാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു പിന്നിൽ. റഷ്യയിൽ നിന്നുമാണ് ഇന്ത്യ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങഉന്നത്. ഇതിന് 5 ബില്ല്യൻ ഡോളറാണ് രാജ്യം മുടക്കുന്നത്. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങളിലൊന്ന് രാജ്യത്തിന്റെ വലുപ്പമാണ്. ഇസ്രയേൽ ചെറിയ രാജ്യമാണ്. ഇന്ത്യയ്ക്കാണെങ്കിൽ ഭൂഖണ്ഡങ്ങളുടേതു പോലെയുള്ള വലുപ്പവും ഉണ്ട്.
എസ്-400 ന് ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ എന്നിവയെ നേരിടാനുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്നാണ് പുറ്ത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ ഇവ കൂടുതൽ ദൂരത്തിൽ പ്രയോഗിക്കുകയും ചെയ്യാം. എസ്-400 ഉപയോഗിച്ച് 300-400 കിലോമീറ്റർ അകലെയുള്ള മിസൈലുകൾ, യുദ്ധ വിമാനങ്ങൾ തുടങ്ങിയവയെ തകർക്കാനായേക്കും. ഇതു കൂടാതെ, ഇന്ത്യയും ഇസ്രയേലും തമ്മിൽ അത്യാധുനിക മിസൈലുകളുടെ കാര്യത്തിൽ സഹകരണമുണ്ടെന്ന കാര്യവും ഓർക്കാം. ഇതിൽ ബറാക്-8 (Baraak-8) Dൾപ്പെടും. ഇരു രാജ്യങ്ങളും തമ്മിൽ പല വ്യോമ പ്രതിരോധ റഡാർ സഹകരണവും ഉണ്ടെന്നും പറയപ്പെടുന്നു.
എന്താണ് അയൺ ഡോം?
ഇസ്രയേൽ ജനതയെ മിസൈലുകളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്ന സംവിധാനമാണ് അയൺ ഡോം. അയൺ ഡോമുകൾ ജന്മമെടുക്കുന്നത് 2006ലെ ഇസ്രയേൽ-ലബനൻ യുദ്ധത്തിന്റെ സമയത്താണ്. അന്ന് ഹിസ്ബുള്ള ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തത്. തൊട്ടടുത്ത വർഷമാണ് തങ്ങൾ വികസിപ്പിച്ചെടുത്ത റഫാൽ അഡ്വാൻസഡ് സിസ്റ്റത്തിനു വ്യോമാക്രമണങ്ങളെ തടയാനാകുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചത്. ഇസ്രയേൽ എയ്റോസ്പെയ്സ് ഇൻഡസ്ട്രീസുമായി ചേർന്നാണ് ഇതു വികസിപ്പിച്ചത്.
ഹ്രസ്വ പരിധിയിൽ പ്രവർത്തിക്കുന്ന, ഭൂതല-ആകാശ പ്രതിരോധ സിസ്റ്റമാണ് അയൺ ഡോം. ഇതിനായി ഒരു റഡാറും, ടമിർ (Tamir) ഇന്റർസെപ്റ്റർ മിസൈലുകളും ഒരുമിപ്പിച്ചു പ്രവർത്തിക്കുകയാണ്. ഇസ്രയേലിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പാഞ്ഞടുക്കുന്ന റോക്കറ്റുകളെയും മിസൈലുകളെയും കണ്ടെത്തുകയും നിരായുധീകരിക്കുകയും ചെയ്യുകയാണ് അയൺ ഡോം ചെയ്യുന്നത്. റോക്കറ്റുകൾ, പീരങ്കിയുണ്ടകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാവിമാനങ്ങൾ തുടങ്ങിയവയ്ക്കെതിരെയും പ്രതിരോധം ചമയ്ക്കാൻ ഇതിനാകുമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഇവ യുദ്ധരംഗത്ത് വിന്യസിക്കുന്നത് 2011ലാണ്. ഇതിന് 90 ശതമാനം വിജയം കൈവരിക്കാനാകുമെന്നാണ് റഫാൽ അവകാശപ്പെടുന്നത്. അത്രയ്ക്കുമില്ലെങ്കിലും ഇതുപയോഗിച്ച് 2000 ആക്രമണങ്ങളെങ്കിലും തകർത്തിട്ടുണ്ടെന്നും, ഏകദേശം 80 ശതമാനം ഫലപ്രദമാണ് ഈ സിസ്റ്റമെന്ന് യുദ്ധ വിശകലനക്കാരും സാക്ഷ്യപ്പെടുത്തുന്നു. വിവിധ തരത്തിലുള്ള വ്യോമ ഭീഷണികളെ തങ്ങളുടെ അയൺ ഡോമിന് തകർക്കാനാകുമെന്നും നാഗരിക മേഖലകളെ സംരക്ഷിച്ചു നിർത്താനാകുമെന്നും റഫാൽ അവകാശപ്പെടുന്നു.
അയൺഡോമിന് പ്രധാനമായും മൂന്നു സിസ്റ്റങ്ങളാണ് ഉള്ളത്. അവയുടെ സംയുക്തമായുള്ള പ്രവർത്തനമാണ് പ്രതിരോധം ചമയ്ക്കുന്നത്. പല രീതിയിലുള്ള ഭീഷണികളെയും ഇവയ്ക്ക് ഇല്ലായ്മ ചെയ്യാനാകുമെന്നു പറയുന്നു. ആക്രമണങ്ങൾ കണ്ടെത്താനും അതിനെ ട്രാക്കു ചെയ്യാനുമുള്ള ഒരു റഡാർ, ബാറ്റിൽമാനേജ്മെന്റ് ആൻഡ് വെപ്പൺ കണ്ട്രോൾ സിസ്റ്റം( ബിഎംസി), മിസൈൽ തൊടുക്കാനുള്ള സജ്ജീകരണം എന്നിവയാണ് മൂന്നു സിസ്റ്റങ്ങൾ. എല്ലാത്തരം കാലാവസ്ഥയിലും സുഗമമായി പ്രവർത്തിക്കുമെന്നതാണ് ഇതിന്റെയൊരു ഗുണമായി എടുത്തുപറയുന്നത്. രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസവും അയൺ ഡോമിനു പ്രശ്നമല്ല.
എല്ലാത്തരം വ്യോമ പ്രതിരോധ സിസ്റ്റങ്ങൾക്കും ഇത്തരത്തിലുള്ള രണ്ടു ഘടകങ്ങളാണ് ഉള്ളത്. ഒന്ന് റഡാർ. അതു വഴി ചെറിയ വസ്തുക്കളെ വരെ കണ്ടെത്താൻ സാധിക്കും. രണ്ടാമതായി ഇതിന്റെ നീക്കം എങ്ങോട്ടാണെന്ന് മനസ്സിലാക്കാനുള്ള സജ്ജീകരണം. ഒരു പ്രദേശത്തിനായി ഇത്തരത്തിലുള്ള രണ്ടോ മൂന്നോ റഡാറുകളുടെ സേവനം ഉറപ്പാക്കും. ശത്രുവിന്റെ മിസൈലിനെതിരെ ആയുധം തൊടുക്കുമ്പോൾ അതിന്റെ ചലനം നിയന്ത്രിക്കുന്നതും ട്രാക്കിങ് റഡാറായിരിക്കും. തുടർന്ന് അടുത്ത ഘട്ടത്തിൽ ആയുധത്തിന്റെ തന്നെ ഹെഡ് പ്രവർത്തന സജ്ജമായി നീങ്ങുകയാണ് ചെയ്യുന്നത്.
ഇങ്ങനെ പ്രതിരോധത്തിനായി തൊടുക്കുന്ന മിസൈലുകളുടെ പാത നിയന്ത്രിക്കുകയും വേണം. ചെറിയ വസ്തുക്കൾക്കു നേരെയാണ് പ്രതിരോധ ആക്രമണമെങ്കിൽ അവ എല്ലാത്തവണയും ഫലിക്കുക എന്നു പറയുന്നത് അസാധ്യമാണ് താനും. അതിനാണ് ഇത്തരത്തിൽ അയയ്ക്കുന്ന മിസൈലുകളിലെല്ലാം പ്രോക്സിമിറ്റിഫ്യൂസ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതൊരു ലേസർ നിയന്ത്രിത ഫ്യൂസാണ്. ഏതുവസ്തുവിനു നേരെയാണോ മിസൈൽ തൊടുത്തിരിക്കുന്നത്, ആ വസ്തുവിന് 10 മീറ്റർ അടുത്തെത്തുമ്പോൾ ലേസർ നിയന്ത്രിത ഫ്യൂസ് പ്രവർത്തിക്കുകയും ചിന്നിച്ചിതറുന്ന വെടിയുണ്ട (shrapnel) അടങ്ങുന്ന മിസൈൽ അയച്ച് വസ്തുവിനെ തീർത്തുകളയുകയും ചെയ്യുന്നത്. ലക്ഷ്യമിട്ട വസ്തു, തൊടുക്കുന്ന മിസൈൽ തുടങ്ങിയവയുടെ ഗതിയും പ്രവേഗവും അറിഞ്ഞ ശേഷമായിരിക്കും ആയുധം അയക്കുന്നത്.
അയൺ ഡോമം പ്രവർത്തപ്പിക്കാൻ വലിയ ചിലവു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓരോ മുഴുവൻ യൂണിറ്റിനും ഏകദേശം 50 ദശലക്ഷം ഡോളറിനു മുകളിൽ വില വരും. ഒരു ഇന്റർസെപ്റ്റർ ടമിർ മിസൈലിന് 80,000 ഡോളറും വില വരും. റോക്കറ്റിന് ഒരെണ്ണത്തിന് 1000 ഡോളറെ വരൂ. ഓരോ റോക്കറ്റിനെയും വഴിയിൽ വച്ചു തകർക്കാനായി രണ്ടു ടമിർ മിസൈലുകളെ അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇതിന്റെ വിലയെക്കുറിച്ച് ഓർത്തിട്ടു കാര്യമില്ലെന്നു പറയുന്നു. കാരണം നിരവധി ജീവനുകളാണ് ഓരോ തവണയും രക്ഷിക്കപ്പെടുന്നത്. കൂടാതെ റോക്കറ്റ് ആക്രമണത്തിന് ഒന്നും ചെയ്യാനാകാത്ത രാജ്യമാണ് തങ്ങളുടേതെന്നത് ജനങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കിയേക്കും. നിലവിൽ ഇന്ത്യയ്ക്ക് ആകാശ് മിസൈലുകളും, റഷ്യൻ സിസ്റ്റമായ പെച്ചോറയും (Pechora) ആണുള്ളത്. എന്നാൽ, ഇവ ഘട്ടംഘട്ടമായി മാറ്റി ആധുനിക സിസ്റ്റങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
മറുനാടന് ഡെസ്ക്