- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംങ്ങളുടെ വോട്ടു വാങ്ങിയാണ് പി ജെ ജോസഫ് വിജയിച്ചത്; എന്നിട്ടും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ അനുകൂല നിലപാട് സ്വീകരിക്കുന്നു; ഇത് അംഗീകരിക്കാൻ സാധിക്കില്ല; പി സി ജോർജ്ജിനെ തീർത്തതു പോലുള്ള ഭയപ്പെടുത്തൽ വേണ്ടി വരും; കോടതി വിധി സ്വാഗതം ചെയ്ത പി ജെ ജോസഫിനെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ പ്രചരണം
കോട്ടയം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80: 20 അനുപാതം റദ്ദു ചെയ്തു ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്തത് കേരള ഹൈക്കോടതിയാണ്. നിലവിൽ ഇക്കാര്യത്തിൽ അനീതിയുണ്ടെന്ന് കണ്ടാണ് ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായത്. എന്നാൽ, ഈ കോടതി വിധിയെ അംഗീകരിക്കുന്ന ലക്ഷണമൊന്നും കേരളസമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും കാണുന്നില്ല. രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമായി ഇത് മാറുമോ എന്ന ആശങ്കയും ശക്തിപ്പെടുത്തുന്നുണ്ട്. വിഷയത്തിൽ തുടർ നടപടി എന്തുവേണം എന്ന കാര്യത്തിൽ വ്യക്തത തേടിയാണ് സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചതും.
അതേസമയം ഈ കോടതി വിധി മുൻനിർത്തി കേരളത്തിന്റെ സമൂഹിക അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ടോ എന്ന ആശങ്കയും ഉടലെടുക്കുന്നുണ്ട്. ഇതിന് കാരണം സൈബർ ഇടത്തിലെ ഇപ്പോഴത്തെ പ്രചരണങ്ങളാണ്. നൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന നിലപാട് സ്വീകരിച്ച കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരെ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ തിരിഞ്ഞിരിക്കയാണ്.
ന്യായമായ വിധി സർക്കാർ നടപ്പാക്കണം. ഓരോ സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ നടപ്പാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് വിധി പ്രഖ്യാപിച്ചതെന്നും. പിന്നോക്കാവസ്ഥയെ പറ്റി കൂടുതൽ പഠനം പിന്നീട് നടത്താമെന്നുമായിരുന്നു പി ജെ ജോസഫിന്റെ പ്രസ്താവന. ഈ പ്രസ്താവന മുൻനിർത്തി അദ്ദേഹത്തിനെതിരെ സൈബർ ഇടത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ പ്രചരണം തുടങ്ങിയിരിക്കയാണ്. സോഷ്യൽ മീഡിയ വഴി പി ജെ ജോസഫിനെ പാഠം പഠിപ്പിക്കണമെന്ന വിധത്തിലാണ് പ്രചരണം ശക്തമായിരിക്കുന്നത്.
ഇത്തരത്തിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ശരിക്കും ഞെട്ടിക്കുന്നതാണ്. പൂഞ്ഞാറിൽ പി സി ജോർജ്ജിനെ തോൽപ്പിച്ചതും പോലെ ജോസഫിനെയും തോൽപ്പിക്കണം എന്നാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ വ്യക്തമാക്കുന്ന കാര്യം. തൊടുപുഴയിലെ മുസ്സീംങ്ങളുടെ അടക്കം വോട്ടുവാങ്ങിയാണ് പി ജെ ജോസഫ് വിജയിച്ചത്. എന്നിട്ടും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ അനുകൂല നിലപാട് സ്വീകരിക്കുന്നു, ഇത് അംഗീരിക്കാൻ സാധിക്കില്ല. അദ്ദേഹത്തിനെതിരെ വ്യാപക പ്രചരണം നടത്തണം. ഭയപ്പെടുത്തി പിന്തിരിപ്പിക്കണമെന്നും പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു. പൂഞ്ഞാർ മോഡൽ ലോകത്തെല്ലായിടത്തും പയറ്റണമെന്ന വികാരമാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഇത് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വിധത്തിൽ പടരുന്നു എന്നതാണ് വസ്തുത.
അതേസമയം ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം ഇരു മുന്നണികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുഡിഎഫിൽ വിധിക്കെതിരായ നിലപാട് ലീഗ് സ്വീകരിക്കുമ്പോഴാണ് ജോസഫ് വിഭാഗം മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നതും. ഇത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. എൽഡിഎഫിലാകട്ടെ ഐഎൻഎൽ വിധിക്കെതിരായ നിലപാടിലാണ്. കേരളാ കോൺഗ്രസ് വിധി നടപ്പിലാക്കണമെന്ന നിലപാടിലും. ഈ വിഷയം പരിഹരിക്കാൻ രണ്ട് കൂട്ടർക്കും പ്രത്യേകം സ്‌കോളർഷിപ്പ് ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നുണ്ട്.
അതേസമയം ഹിന്ദു സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ കമ്മിഷനെ നിയമിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ പാലൊളി കമ്മിറ്റിയും ക്രിസ്ത്യൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കെ.ബി.കോശി കമ്മിഷനെയും നിയമിച്ചതിന് സമാനമായ നടപടി വേണമെന്നാണ് ആവശ്യം. ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെത്തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് ബിജെപി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് സർവ്വ കക്ഷിയോഗത്തിൽ ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയിൽ കേരളത്തിലെ ആറു ജില്ലകളിൽ മാത്രമെ ക്രിസ്ത്യൻ പ്രാതിനിധ്യമുള്ളൂ. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും ബിജെപിക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാ ആനുപാതികമായി നൽകണം. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കോച്ചിങ് സെന്ററുകൾക്ക് കേരളത്തിൽ ഒരു മതത്തിന്റെ മാത്രം കോച്ചിങ് സെന്റർ എന്ന നിലയ്ക്കാണ് പേരു നൽകിയിരിക്കുന്നത്. അത് ന്യൂനപക്ഷ വിദ്യാർത്ഥി കോച്ചിങ് സെന്റർ എന്നാക്കി മാറ്റണം. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ സമഗ്ര വികസനത്തിന് കർണാടക മോഡലിൽ ക്രിസ്ത്യൻ ഡെവലപ്പ്മെന്റ് കൗൺസിൽ രൂപീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ