- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാമുദായിക സംഘർഷങ്ങൾ ബാംഗലൂരിലെ ഐടി വ്യവസായത്തെ ബാധിക്കുന്നു; വൻകിട കമ്പനികൾ തമിഴ്‌നാട്ടിലേക്ക് മാറാനൊരുങ്ങുന്നു; സ്റ്റാലിൻ വന്ന ശേഷം നിക്ഷേപകരുടെ പ്രിയ സ്ഥലമായി മാറി ചെന്നൈ; കേരളത്തിലേക്ക് ആരും തിരിഞ്ഞു നോക്കുന്നു പോലുമില്ല; ഹിജാബും ഹലാലും ഐടി ഹബ്ബിനെ തകർക്കുമ്പോൾ
തിരുവനന്തപുരം : കർണാടകയിൽ നിന്ന് ഐ ടി കമ്പനികൾ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് മാറുന്നു. കേരളത്തിലേക്ക് വരാൻ കമ്പനികൾ താൽപര്യം കാണിക്കുന്നില്ലതും ശ്രദ്ധേയമാണ്. തുടരെ ഉണ്ടാകുന്ന വർഗീയ സംഘർഷങ്ങൾ ആണ് കമ്പനികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഐടി ഹബ്ബാണ് ബംഗളൂരു. ഈ ബംഗ്ലുരൂവിനെ വിവാദങ്ങൾ ബാധിക്കുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് വർഷമായി കർണാടകയിൽ ഹിജാബ്, ഹലാൽ മാംസം, ഉത്സവങ്ങളിൽ മുസ്ലിം കച്ചവടക്കാരെ വിലക്കൽ, ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ ആണ് അരങ്ങേറിയത്. ഇതെല്ലാം കർണാടകയുടെ പ്രതിഛായയെ വല്ലാതെ ബാധിച്ച വിഷയങ്ങളാണ്. ക്രമസമാധാന നില തന്നെ മിക്കപ്പോഴും വഷളാവുന്ന സാഹചര്യങ്ങളും ഉണ്ടാവുന്നുണ്ട്. ഇത്തരം വിഷയങ്ങളിലെ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വവും ഐടി കമ്പനികളുടെ കൊഴിഞ്ഞു പോക്കിന് ഇടയാക്കുന്നതായി 'ദി പ്രിന്റ് ' റിപ്പോർട്ട് ചെയ്യുന്നു.
കർണാടകയിൽ അരങ്ങേറുന്ന മതവൈരം സംസ്ഥാനത്തിന്റെ ഐ.ടി നേതൃപദവിയില്ലാതാക്കുമെന്ന് ബയോ കോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ മജുംദാർ ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. കർണാടകത്തിന് ടെക് - ബയോടെക് മേഖലയിലുള്ള ആധിപത്യം തന്നെ ഇല്ലാതാവുമെ ന്നായിരുന്നു ഷായുടെ മുന്നറിയിപ്പ്. ആളിപ്പടരുന്ന വർഗീയതക്കെതിരെ ബിസിനസ് രംഗത്ത് നിന്ന് ശക്തമായി പ്രതികരിച്ച ആദ്യ വ്യക്തിയാണവർ.
ഇതിനിടെ തമിഴ്‌നാട്ടിലെ വ്യവസായാന്തരീക്ഷം മുതലെടുക്കാൻ ഒട്ടേറെ ഐടി കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നതായി ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. എന്നാൽ കർണാടക കമ്പനികൾ തമിഴ് നാട്ടിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടോ എന്ന കാര്യം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ ഐ ടി - സാങ്കേതിക വ്യവസായങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കർണാടക. ലോകത്തിലെ തന്നെ നാലാമത്തെ മികച്ച ഐടി ഹബ്ബന്ന പെരുമയും ബാംഗളൂരിനുണ്ട്. തുടരെത്തുടരെ ഉണ്ടാകുന്ന സാമുദായിക സംഘർഷങ്ങൾ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും ഐടി വ്യവസായിക മേഖലയ്ക്ക് തീരാകളങ്കം സൃഷ്ടി ക്കുമെന്നാണ് ഐടി വിദഗ്ധരും വ്യവസായികളും നൽകുന്ന മുന്നറിയിപ്പ്.
മെച്ചപ്പെട്ട വ്യവസായാന്തരീക്ഷം ഒരുക്കാൻ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ വൻ ശ്രമങ്ങളാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. ഇക്കഴിഞ്ഞ മാസം ദുബായിൽ നിന്ന് 6500 കോടി രൂപയുടെ വിദേശ നിക്ഷേപം കൊണ്ടു വരാൻ സ്റ്റാലിന് കഴിഞ്ഞു. ഇതിലൂടെ 11700 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതിന് തൊട്ടുമുമ്പ് ദുബായ് എക്‌സ്‌പോ കാണാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പോയിരുന്നു. പത്ത് രൂപയുടെ പോലും വിദേശ നിക്ഷേപം കൊണ്ടു വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, ചുവപ്പുനാട, നോക്കുകൂലി, അനാവശ്യ സമരങ്ങൾ ഇത്തരം പ്രവണതകൾ കേരളത്തിന് നിക്ഷേപ രംഗത്ത് ശാപമായി തുടരുകയാണ്. തൊഴിലാളി സമരങ്ങൾ മൂലം കടകൾ പോലും തുറക്കാനാവാത്ത സ്ഥിതിഗതികൾ നിലനിൽക്കുമ്പോൾ നിക്ഷേപം നടത്താൻ ആരും തയ്യാറാവില്ല.
2021 ലെ കോവിഡ് കാലത്ത് പോലും 124 വിദേശ നിക്ഷേപങ്ങൾക്കുള്ള സമ്മത പത്രം ഒപ്പുവെക്കാൻ സ്റ്റാലിന് കഴിഞ്ഞു. 8000 കോടി രൂപയുടെ നിക്ഷേപവും 20000 തൊഴിൽ സാധ്യതകളും സൃഷ്ടിക്കാനുതകുന്ന അവസ്ഥയാണ് ഇതിലൂടെ നേടിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പദവിയും നേടാൻ തമിഴ്‌നാടിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതി പരിതാപകരമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി എട്ട് തവണ നിക്ഷേപങ്ങൾക്കായി വിദേശ യാത്ര നടത്തി.നൂറ് കോടി രൂപയുടെ പോലും വിദേശ നിക്ഷേപം കൊണ്ടുവരാൻ പിണറായിക്ക് കഴിഞ്ഞില്ല.അവിടെ യാണ് സ്റ്റാലിൻ വെന്നിക്കൊടി പാറിക്കുന്നത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ 143902 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് തമിഴ്‌നാട്ടിൽ വന്നിരിക്കുന്നത്.സ്റ്റാലിൻ ചുമതലഏറ്റശേഷം വന്ന മാറ്റങ്ങളാണെന്ന പ്രത്യേകതയുണ്ട്.
ഫിൻ ടെക് കമ്പിനികളായ പേ പാൽ, ബാങ്ക് ബസാർ, ഇ- വെഹിക്കിൾ നിർമ്മാതാക്കളായ ആർതർ എനർജി, ആംപേർ, ഡി പി ഓട്ടോ, ഐടി ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികളും തമിഴ്‌നാട്ടിൽ വൻ തോതിൽ നിക്ഷേപം നടത്താൻ ഒരുങ്ങിക്കഴിഞ്ഞു.