- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് മുസ്ലിംലീഗിൽ നിന്നും രാജിവെച്ച് ഇരുനൂറിലധികം പേർ ഐ.എൻ.എല്ലിൽ ചേർന്നു; മന്ത്രി അഹമ്മദ് ദേവർ കോവിൽ പാർട്ടി മെമ്പർഷിപ്പ് വിതരണം ചെയ്തു
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി - ഉള്ളണത്ത് മത, രാഷ്ട്രീയ രംഗത്തെ അൻപതിലധികം പേരുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിൽ നിന്നും ഇരുനൂറിലധികം പേർ രാജിവെച്ച് ഐ.എൻ.എൽ ചേർന്നതായി ഐ.എൻ.എൽ.ഭാരവാഹികൾ. ഐ.എൻ.എൽ ദേശീയ ജനറൽ സിക്രട്ടറിയും സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ എ.എൻ.എല്ലിൽചേർന്നവർക്കു പാർട്ടി മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നിർവ്വഹിച്ചു.
പരപ്പനങ്ങാടി നഗരസഭ ഐ.എൻ.എൽ പ്രസിഡന്റ് അബൂബക്കർ ഉൽഘാടനം ചെയ്തു.പരിപറമ്പത്ത് ഹസ്സൻ ഹാജി, ചെമ്പൻ അബൂബക്കർ ,യുസി ബാവ, ഗോൾഡൻ ബാവ, ഉദൈഫ് ,പി പി , അർഷാദ്, ഹനീഫ പഴേരി ,സി ൻ മുസ്ഥഫ റഫീക് കെ, സി ൻ അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ കുട്ടി ചെമ്പൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
പരിപറമ്പത്ത് ഹസ്സൻ ഹാജിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എ ജില്ല പ്രസിഡന്റ് സമദ് തയ്യിൽ, ദേശീയ സമിതി അംഗം കുഞാവുട്ടി ഖാദർ,ജില്ല ഭാരവാഹികളായ സി.പി അൻവർ സാദത്ത്, നാസർ ചിനക്കലങ്ങാടി, കെ. റഹ്മത്തുള്ള ബാവ, ടി.സൈത് മുഹമ്മദ്, കെ. മുഹദ് കുട്ടി, എൻ.വൈ.എൽ ജില്ല നേതാക്കളായ മുജീബ് പുള്ളാട്ട്, നൗഫൽ തടത്തിൽ, ഉനൈസ് തങ്ങൾ, നഗരസഭ ഐ.എൻ.എൽ നേതാക്കളായ ഷാജി ശമീർ പി , കരീം, പി.വി ശംസു, റഫീക്ക് പി കെ,കോയ ഉള്ളണം, ബഷീർ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സലീം ബാബു ഉള്ളണം നന്ദിയും പറഞ്ഞു.