- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മത തീവ്രവാദത്തിനെതിരായ സ്ത്രീകളുടെ ശബ്ദം ചാട്ടുളി പോലെ ഉയരട്ടെ'; കാബൂളിൽ പ്രകടനം നടത്തിയ വനിതൾക്ക് പിന്തുണയർപ്പിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊച്ചി: കാബൂളിൽ പ്രകടനം നടത്തിയ വനിതകൾക്ക് പിന്തുണയർപ്പിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ. താലിബാനോട് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തിയ സ്ത്രീകളെ അഭിനന്ദിച്ചു കൊണ്ടാണ് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നത്. ലോകത്തെമ്പാടുമുള്ള പുരോഗമന വാദികൾക്ക് ആവേശം നൽകുന്ന കാഴ്ച. ഏതു മതതീവ്രവാദത്തെയും ശരിയായ ദിശാബോധത്തോടെ ചെറുക്കുവാനുള്ള കരുത്താണ് കാബൂളിൽ സ്ത്രീകൾ ഉയർത്തിപ്പിടിച്ചത്. അവർ ഉയർത്തിയ തീജ്വാല അഫ്ഗാന്റെ ഭാവിയിൽ നിർണായക സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. ഏതൊരു മത തീവ്രവാദത്തിനും എതിരായി സ്ത്രീകളുടെ ശബ്ദം ചാട്ടുളിപോലെ ഉയരട്ടെ. മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കാബൂളിൽ പ്രകടനം നടത്തുന്ന ധീര വനിതകൾക്ക് അഭിവാദ്യങ്ങൾ. ഇസ്ലാമിക ഭരണകൂടം എന്ന ലക്ഷ്യംവെച്ച് അധികാരത്തിലെത്തിയ താലിബാൻ സ്ത്രീകൾ പുറത്തിറങ്ങരുത് എന്നാണ് ആദ്യം പ്രഖ്യാപിച്ചത്. അതിനെതിരായി സ്ത്രീകളുടെ വിദ്യാഭ്യാസം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, രാഷ്ട്ര പുനർനിർമ്മാണത്തിൽ തന്നെ പങ്കാളിയാകുവാനുള്ള സ്ത്രീകളുടെ അവകാശം എന്നിവ ഉന്നയിച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനിൽ കാബൂൾ കൊട്ടാരത്തിന് മുന്നിൽ സ്ത്രീകൾ പ്രകടനം നടത്തിയത്. ലോകത്തെമ്പാടുമുള്ള പുരോഗമന വാദികൾക്ക് ആവേശം നൽകുന്ന കാഴ്ച.
ഏതു മതതീവ്രവാദത്തെയും ശരിയായ ദിശാബോധത്തോടെ ചെറുക്കുവാനുള്ള കരുത്താണ് കാബൂളിൽ സ്ത്രീകൾ ഉയർത്തിപ്പിടിച്ചത്. അവർ ഉയർത്തിയ തീജ്വാല അഫ്ഗാന്റെ ഭാവിയിൽ നിർണായക സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. ഏതൊരു മത തീവ്രവാദത്തിനും എതിരായി സ്ത്രീകളുടെ ശബ്ദം ചാട്ടുളിപോലെ ഉയരട്ടെ.
മറുനാടന് മലയാളി ബ്യൂറോ