- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്; ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്ന് ജെ.പി. നദ്ദ
കരിപ്പൂർ: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചു വരികയാണ്. ഇതിനെതിരെ സർക്കാർ ശക്തമായ നടപടി തന്നെ കൈക്കൊള്ളുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. കരിപ്പൂരിൽ വന്നിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ളവർ പൊതുവേ ദേശ സ്നേഹികളാണ്. എന്നാൽ സംസ്ഥാനത്തും ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഉചിതമായ നടപടി സർക്കാർ സ്വീകരിക്കും. മലപ്പുറത്ത് ബിജെപി പ്രവർത്തിക്കുന്നത് പ്രതികൂല സാഹചര്യങ്ങളിലാണ്. സംസ്ഥാനത്തെ സാമൂഹ്യ വിരുദ്ധ നടപടികൾക്കെതിരെ ബിജെപി പോരാടും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ മികച്ചതാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
കരിപ്പൂരിൽ വന്നിറങ്ങിയ നദ്ദയ്ക്ക് വൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയത്. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ ചേർന്നാണ് കരിപ്പൂരിലെത്തിയ നദ്ദയെ സ്വീകരിച്ചത്. കേരളീയ വേഷത്തിൽ മഹിളാ മോർച്ച പ്രവർത്തകരും നദ്ദയെ സ്വീകരിക്കാനെത്തി.
കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോഴിക്കോടേയ്ക്ക് പുറപ്പെട്ടു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ നദ്ദ അഭിസംബോധന ചെയ്ത് സംസാരിക്കും. അരലക്ഷത്തിലധികം ആളുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുനാടന് ഡെസ്ക്