- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാമിലെ മണൽവാരി കോടികൾ ഉണ്ടാക്കുമെന്ന് പറഞ്ഞു, മണൽ വാരിയോ? ഇസ്ലാമിക് ബാങ്ക് എന്ന് പറഞ്ഞു നടന്നിട്ട് എന്തായി? ആ സൗജന്യ കോക്കോണിക് ലാപ് ടോപ്പ് എവിടെ? കെ.എസ്.ആർ.ടി.സിയുടെ ഗതി കണ്ടില്ലേ? ഐസക്കിന്റെ വാക്കും പ്രവർത്തിയും: ജെഎസ് അടൂരിന്റെ പൊളിച്ചടുക്കൽ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമാണ് ഡോ. തോമസ് ഐസക്ക് എന്നാണ് ഇടതുപക്ഷക്കാർ പറയുന്നത്. എന്നാൽ ഐസക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരു ഓഡിറ്റിങ് നടത്തിയാൽ പറഞ്ഞ കാര്യങ്ങളിൽ പകുതിയും നടപ്പിലായില്ലെന്ന് പറയേണ്ടി വരും. ഐസക്കിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം പൊളിച്ചടുക്കുകയാണ് ജെ എസ് അടൂർ. കെ റെയിൽ വിഷയത്തിലും കിഫ്ബിയിലുമെല്ലാം തോമസ് ഐസക്ക് നൽകിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജെഎസ് അടൂർ തോമസ് ഐസക്കിനെ പൊളിച്ചടുക്കുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപെട്ട തോമസ് ഐസക്ക് പറഞ്ഞ ഏതെങ്കിലും കാര്യം നടന്നിട്ടുണ്ടോ.? അദ്ദേഹം ഓരോ ആഗ്രഹങ്ങൾ ഇടക്കിടെ പറയും.
1.ആദ്യം പറഞ്ഞു ഡാമിലെ മണൽ വാരി ആയിരകണക്കിനു കോടികൾ വരുമാനമുണ്ടാക്കി വികസനം നടത്തും എന്നു. മണൽ വരിയോ,?
2. പിന്നെ കുറെ നാൾ ഇസ്ലാമിക് ബാങ്ക് എന്ന് പറഞ്ഞു നടന്നു. ഇപ്പോൾ കേരളത്തിൽ സർക്കാർ നടത്തുന്ന എത്ര ഇസ്ലാമിക് ബാങ്കുകൾ ഉണ്ട്?
3. പിന്നെ 2016 ജൂണിൽ ധവള പത്രം ഇറക്കി. വരുമാനം കൂട്ടി കടം കുറയ്ക്കും എന്ന് കാച്ചി. സംഭവിച്ചതോ, വരുമാനം കുറഞ്ഞു കടം കൂടി മുടിഞ്ഞു . ദിവസേന കടമെടുത്തു ശമ്പളവും പെൻഷനും കൊടുക്കേണ്ട ഗതി കേടിലാക്കി. ഇപ്പോൾ കടത്തിൽ മുങ്ങി നിൽക്കുന്നു.
4. 2016 ലെ ആദ്യ ബജറ്റിൽ പറഞ്ഞു കേരളത്തിൽ എങ്ങും 14 ജില്ലകളിൽ കിഫ്ബി വഴി 14 വമ്പൻ സാംസ്കാരിക കേന്ദ്രങ്ങൾ ഒരൊറ്റ കൊല്ലം കൊണ്ടു പണിയും. അതിനൊക്കെ വമ്പൻ പേരുകളും നൽകി. അദ്ദേഹം 2021 മെയ് വരെ ധനകാര്യ മന്ത്രിയായിരുന്നു. അതു വരെ അതിൽ ഒന്ന് പോലും വെളിച്ചം കണ്ടോ?
5. പിന്നെ കാച്ചി കേരളത്തിൽ എല്ലാം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്. അതിന് കോകോണിക്സ് എന്ന കമ്പനി. നടന്നതോ കോകോണിക്സ് വിലകുറഞ്ഞ സാധനങ്ങൾ കൊണ്ടു ലാപ് ടോപ് അസ്സമ്പിൾ ചെയ്തു. പക്ഷെ ലാപ്ടോപ് എല്ലാം സ്വാഹ.
6. പിന്നെ പറഞ്ഞു ഇപ്പോൾ കെ എസ് അർ ടി സി യെ ശരിയാക്കി ലാഭത്തിലാക്കാം. ഒന്നും നടന്നില്ല. ഇപ്പോഴും കെ എസ് അർ ടി സി വൻ നഷ്ടത്തിൽ. ഇപ്പോഴും സർക്കാർ കടം എടുത്ത് കെ എസ് അർ ടി സി കടത്തിനു പലിശ കൊടുക്കണ്ട ഗതികേടിൽ.
8. കി ഫ് ബി എന്ന അക്ഷയ പാത്രം അറുപതിനായിരം കോടി വികസനം കേരളത്തിൽ കൊണ്ടു വരും എന്ന് പറഞ്ഞു. കി ഫ് ബി പ്രൊഫെഷനൽ ആയതു കൊണ്ടു അറുപതിനായിരം കോടി ഒക്കെ നീഷ് പ്രയാസമുണ്ടക്കും എന്ന് പറഞ്ഞു. പക്ഷെ ഇറങ്ങിയപ്പോൾ നടത്തിയതോ അതിന്റ പത്തിലൊന്നു. അതും നാട്ടുകാരിൽ നിന്ന് പെട്രോൾ /ഡീസൽ സെസ്സ് എന്ന് പിഴിഞ്ഞ കാശ് കൊണ്ടു കടം വാങ്ങിയതോ കൊള്ളപലിശക്ക് മസാല ബോണ്ട് എന്ന് പേരിൽ കൊള്ളപലിശക്ക് വാങ്ങിയ തുക. ഇപ്പോൾ പലിശ കൊടുക്കുന്നു
7. ഇപ്പോൾ ഐസക്ക് പറയുന്നു സിൽവർ ലൈൻ വന്നാൽ ഒന്നോ രണ്ടോ ലക്ഷം കോടി മുടക്കി സിൽവർ ലൈൻ വികസനം വന്നാൽ ഭയങ്കര ലാഭത്തിൽ വണ്ടി ഓടും.80000 പേര് ഒരു ദിവസം യാത്ര ചെയ്യും. പിന്നെ കേരളം ജപ്പാനെപോലെയോ വളരും.
ഇത്വരെ പറഞ്ഞ എത്ര കാര്യങ്ങൾ നടത്തി? ഇപ്പോൾ ശമ്പളവും പെൻഷനും കൊടുക്കാൻ പൈസ ഇല്ല. കടംവാങ്ങി കഴിയുന്ന സർക്കാര് പറയുന്നത് 2024-25 ൽ സിൽവർ ലൈൻ പണി കഴിഞ്ഞു 80000 പേർ അതിൽ ദിവസേന തിരുവനന്തപുരം മുതൽ യാത്ര ചെയ്യും.
ഇത് പോലെ പറയുന്ന ഓരോ കാര്യങ്ങളും ജനങ്ങൾ വിശ്വസിക്കണം എന്ന് തോമസ് ഐസക്കും ഭരണപാർട്ടി അധികാര ആശ്രിതരും എത്ര നാൾ നടക്കാത്ത കാര്യങ്ങൾ പറഞ്ഞു ആളുകളെ പറ്റിക്കും. തിരെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കിറ്റ്, പെൻഷൻ വീട്ടിൽ? ഇപ്പോൾ സ്വാഹ.പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന സ്ഥിതിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ