- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ലിന് കമ്പിയിടാൻ പോയപ്പോൾ കോവിഷീൽഡ് വാക്സിൻ എടുത്തത് ജൂലൈ 28 ന്; വീട്ടിലെത്തി രണ്ടു ദിവസമായപ്പോൾ അസ്വസ്ഥത; രക്തസമ്മർദം കൂടി തലയിലേക്കുള്ള ഞരമ്പു പൊട്ടി; പതിനെട്ടുകാരിയുടെ മരണം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം: പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്
തിരുവല്ല: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച പതിനെട്ടുകാരി രണ്ടു ദിവസത്തിന് ശേഷമുണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിൽസയിലിരിക്കേ മരിച്ചു. വാക്സിനേഷന്റെ പാർശ്വഫലം സംശയിച്ച് ബന്ധുക്കൾ.
കോഴഞ്ചേരി ചെറുകോൽ കാട്ടൂർ ചിറ്റാരിക്കൽ സാബുവിന്റെ മകൾ ജെയ്സി (18)യാണ് വ്യാഴാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ മരിച്ചത്. മാതാവ് റാന്നി സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപികയാണ്.
കഴിഞ്ഞ 28 ന് കൊച്ചി അമൃത ആശുപത്രിയിൽ പല്ലിന് കമ്പിയിടാൻ പോയപ്പോൾ കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തി വയ്പെടുത്തു. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജയ്സിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കാണിച്ച് പരിശോധന നടത്തി മരുന്നും വാങ്ങി വീട്ടിലെത്തി.
അന്ന് രാത്രി സ്ഥിതി വഷളായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ നടത്തിയ സ്‌കാനിങ്ങിൽ തലച്ചോറിലേക്കുള്ള രക്തക്കുഴൽ പൊട്ടിയതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി ചികിൽസ തുടരുകയായിരുന്നു.
മരണ കാരണം വാക്സിനേഷനാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാക്സിനേഷൻ കാരണം മരണമുണ്ടായതായി ആരോഗ്യ വകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്