തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൂട്ടായ്മ.മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) ആണ് മരിച്ചത്.മരണത്തിൽ ദുരൂഹതയാരോപിച്ച് നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച കുറിപ്പും കൂട്ടായ്മ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.

സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ അഭിപ്രായത്തിൽ തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചർ മൂവ് ആയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടി കയറുന്നത് കണ്ടതായി പറയുന്നുണ്ട്.

ടീച്ചർ കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ടീച്ചർ വീഴുന്നത്.. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണെന്നും കൂട്ടായ്മ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ടീച്ചർ സംസാരിച്ചിരുന്നു എന്നും അറിയുന്നു. ഇതൊക്കെ വിശദീകരിച്ചാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പ് ദീപാനിശാന്ത് ഉൾപ്പടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്.കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

കഴിഞ്ഞദിവസം തിരുവല്ല സ്റ്റേഷനിൽ വച്ച് കോട്ടയം പാസഞ്ചറിൽ നിന്ന് ഒരു യാത്രക്കാരി വീഴുകയുണ്ടായി...ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അവർ അല്പം മുൻപ് മരണപ്പെട്ടു.. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.. വർക്കല ജിഎച്ച്എസ് അദ്ധ്യാപിക ആയിരുന്നു...കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ അഭിപ്രായത്തിൽ തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചർ മൂവ് ആയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടി കയറുന്നത് കണ്ടതായി പറയുന്നുണ്ട്. ടീച്ചർ കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ടീച്ചർ വീഴുന്നത്.. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്... വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ടീച്ചർ സംസാരിച്ചിരുന്നു എന്നും അറിയുന്നു.. ഈ കാര്യത്തിൽ വിശദമായ ഒരു അന്വേഷണം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.

 

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് പരിക്കേറ്റ ജിൻസി ജോൺ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം.

നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായായിരുന്നു. അസ്വാഭാവിക മരണത്തിന് റെയിൽവേ പൊലീസ് കേസെടുത്തു.വിഷയം ചർച്ചയായതോടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണവുമായി എത്തുന്നത്.സൗമ്യയുടെ ഘാതകനെ ഇപ്പോഴു തീറ്റിപ്പോറ്റുന്ന നാട്ടിൽ ഇത് സംഭവിക്കുമെന്നാണ് ഒരു പക്ഷത്തിന്റെ വാദം.എന്നാൽ ലേഡീസ് കമ്പാർട്‌മെന്റുകൾക്ക് മറ്റു ബോഗികളുമായി ബന്ധപ്പിക്കുന്ന സിസ്റ്റം വേണം.. ഒറ്റയ്കയിപോയാൽ മറ്റു ഭാഗങ്ങളിലേക്ക് മാറിയിരുന്നേ പറ്റൂ.. നമ്മൾ പെണ്ണുങ്ങൾ എവിടെയും സുരക്ഷിതമല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.

അതേസമയം അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന വാദം റെയിൽവേ പൊലീസ് തള്ളിക്കളഞ്ഞു. കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്ന യുവതി ആരിൽ നിന്നോ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്ലാറ്റ്ഫോമിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് പറയുന്നു. ഗാർഡ് റൂമിനോട് ചേർന്നായിരുന്നു ലേഡീസ് കമ്പാർട്ട്മെന്റ്.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒന്നും വ്യക്തമാകുന്നില്ല. ഈ ഭാഗത്തേക്ക് സിസിടിവിയുടെ വ്യൂ കുറവാണ്.

ആർക്കു വേണമെങ്കിൽ കടന്നു കയറാവുന്ന പ്ലാറ്റ്ഫോമാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക്. ഇതു കാരണം യാത്രക്കാർക്ക് സുരക്ഷ കുറവാണ്. ഗുഡ്സ് യാർഡിന്റെ ഭാഗം തുറന്നു കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധർക്ക് കടന്നു കയറുകയോ കൃത്യം നടത്തി വേഗം ഇറങ്ങിപ്പോവുകയോ ചെയ്യാൻ കഴിയും. പ്ലാറ്റ്ഫോമിൽ നടന്ന സംഭവമായതിനാൽ ലോക്കൽ പൊലീസിന് അന്വേഷിക്കാൻ കഴിയില്ല. ഇപ്പോൾ റെയിൽവേ പൊലീസിന്റെ വിശദീകരണം വിശ്വസിക്കുക മാത്രമാണ് വഴിയെന്നും പൊലീസ് വ്യക്തമാക്കുന്നു.