- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടടയിൽ വിവാഹസംഘത്തിന് നേരെ നടന്ന ബോംബേറിൽ എച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട സംഭവം: രണ്ട് യുവാക്കൾ കൂടി റിമാൻഡിൽ
കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ തോട്ടട പന്ത്രണ്ടു കണ്ടിയിൽ വിവാഹസംഘത്തിന് നേരെ നടന്ന ബോംബേറിൽ ഏച്ചൂർ സ്വദേശി ജിഷ്ണു ( 27 ) കൊല്ലപ്പെട്ട കേസിൽ രണ്ടു യുവാക്കൾ കൂടി അറസ്റ്റിൽ . എടക്കാട് പൊലിസാണ് പ്രതികളെ ഇന്ന് രാവിലെ അറസ്റ്റു ചെയ്തു. കടമ്പൂർ ആനപ്പാലം മയൂരം ഹൗസിൽ എം സായന്ത്, (24) കടമ്പൂർ നിത്യാനന്ദ വായനശാലക്ക് സമിപം ജാനകി നിലയത്തിൽ നിശിൽ (32) എന്നിവരാണ് അറസ്റ്റിലായത്.
കാറിൽ അക്രമിക്കാൻ വടിവാൾ തുടങ്ങിയ മാരകമായ ആയുധങ്ങളുമായി വിവാഹ വീട്ടിന് സമീപമുള്ള ദേശീയ പാതയിൽ വാഹനത്തിലെത്തിയ സംഘത്തിൽ ഇവരുണ്ടായിരുന്നുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.എടക്കാട് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിങ്കളാഴ്ച്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. ഫെബ്രുവരി 13 നായിരുന്നു സംഭവം. തോട്ടടയിലെ പന്ത്രണ്ടു കണ്ടി റോഡിൽ സ്ത്രീകളടക്കമുള്ള വിവാഹ സംഘത്തിന് ബോംബേറിഞ്ഞത്.
തോട്ടട സ്വദേശികളായ യുവാക്കളുമായി വിവാഹ വീട്ടിൽ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ബോംബേറി ഞ്ഞുവെന്നാണ് കേസ്. എന്നാൽ ഇവരുടെ തന്നെ സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയിൽ തട്ടി ബോംബ് പൊട്ടുകയും തല ചിന്നി ചിതറി ജിഷ്ണു അതിദാരുണമായി തൽക്ഷണം മരണമടയുകയുമായിരുന്നു. ഈ കേസിൽ നേരത്തെ സിപിഎം പ്രവർത്ത കാരായ മറ്റു പ്രതികൾ അറസ്റ്റിലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ