- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനിലേക്ക് കയറ്റി വിടാമെന്ന് പറഞ്ഞ് രണ്ടു കൊല്ലം മുമ്പ് വാങ്ങിയത് 2.25 ലക്ഷം; ജോലി കിട്ടാതെ വന്നപ്പോൾ പരാതി; അന്നു മുതൽ ഒളിവിൽ ആയിരുന്നയാൾ അടൂർ പൊലീസിന്റെ പിടിയിൽ: വിവിധയിടങ്ങളിൽ നിന്ന് സുധീർ തട്ടിയത് അരക്കോടിയോളം
അടൂർ: ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു വർഷം മുൻപ് 2.25 ലക്ഷം വാങ്ങിയെടുക്കുകയും പിന്നാലെ ഒളിവിൽ പോവുകയും ചെയ്ത പ്രതി പൊലീസിന്റെ പിടിയിൽ. പത്തനാപുരം മഞ്ചള്ളൂർ കാരമൂട് കാരംമൂട്ടിൽ സുധീറി(48)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2019ൽ കൊല്ലം പട്ടാഴിനടത്തേരി സെന്റ് ജോർജ് സ്ട്രീറ്റിൽ ചരിവു കാലായിൽ വീട്ടിൽ ജോസിന്റെ മകന് ജപ്പാനിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ റവന്യൂ ടവറിൽ പ്രവർത്തിച്ചിരുന്ന യൂണിവേഴ്സൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സുധീർ. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടകര, കാലടി, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ട്. അരക്കോടി രൂപയുടെ തട്ടിപ്പ് നിലവിൽ ഇയാൾ നടത്തിയിട്ടുണ്ട്.
ഡിവൈഎസ്‌പി ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ ടിഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെഎസ് ധന്യ, എം. മനീഷ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശരത്, അമൽ, നിസാർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്