- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഗ്ദാനം ചെയ്ത ജോലി നൽകിയില്ല: 5.4 ലക്ഷം ദിർഹം നഷ്ടപരിഹാരം ശരിവച്ച് അപ്പീൽ കോടതി
അബുദാബി : വാഗ്ദാനം ചെയ്ത ജോലി നൽകാത്ത കമ്പനിയോട് 5.4 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനുള്ള പ്രാഥമിക കോടതിയുടെ വിധി ശരിവച്ച് അബുദാബി അപ്പീൽ കോടതി. ബജറ്റ് ആൻഡ് പ്ലാനിങ് മാനേജർ തസ്തികയിൽ 90,000 ദിർഹം ശമ്പളവും കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ ആരോഗ്യ ഇൻഷൂറൻസും വിമാന ടിക്കറ്റും നൽകാമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിക്ക് അവസാന നിമിഷം ജോലി നൽകാൻ വിസമ്മതിച്ച കമ്പനിക്കെതിരെയാണ് വിധി.
പുതിയ കമ്പനിയുടെ ഓഫർ ലെറ്റർ ലഭിച്ച ശേഷം പഴയ കമ്പനിയിലെ ജോലി രാജിവച്ചിരുന്നു. 76,000 ദിർഹം ശമ്പളം വാങ്ങിയിരുന്ന തനിക്കുണ്ടായ മാനസിക, സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി പുതിയ കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് വിധി.
ഇതിന് തെളിവായി ഓഫർ ലെറ്ററും സമർപ്പിച്ചിരുന്നു. തൊഴിൽകരാർ ലംഘനമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേസമയം ഇയാൾ ഏതു രാജ്യക്കാരനെന്ന് വ്യക്തമാക്കിയില്ല.
Next Story