- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈഡൻ അതീവ ദുർബലനായ, ഡൈമെൻഷ്യ ബാധിച്ച വെറുമൊരു ചവറ്; പൊട്ടിത്തെറിച്ച് അഫ്ഗാനിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ അമ്മ; 13 പേരുടെയും മൃതദേഹങ്ങൾക്ക് മുൻപിൽ തലകുനിച്ച് കണ്ണീരൊഴുക്കി പ്രസിഡണ്ട്
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ എടുത്ത തീരുമാനത്തിന്റെ പേരിൽ ലോകം മുഴുവൻ ജോ ബൈഡനെ പഴിക്കുമ്പോൾ, തലയറഞ്ഞു പ്രാകുകയാണ് അഫ്ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരുടെ ബന്ധുക്കൾ. ഡൈമെൻഷ്യ ബാധിച്ച വെറും ചവറാണ് അമേരിക്കൻ പ്രസിഡണ്ട് എന്നായിരുന്നു മരണമടഞ്ഞ ഒരു പട്ടാളക്കാരന്റെ അമ്മയുടെ പ്രതികരണം. 20 കാരനായ റൈലിയുടെ മാതാവ് കാത്തി മെക് കൊളം ആണ് ഒരു റേഡിയോ അഭിമുഖത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.
അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെ മടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം റൈലി ചെയ്തിരുന്നു. ഗർഭിണീയായ ഭാര്യയ്ക്കൊപ്പം പ്രസവ സമയത്തുണ്ടാകാനും, തന്റെ കുഞ്ഞിനെ ആദ്യമായി വാരിയെടുത്ത് ചുംബിക്കുവാനും അവൻ ഏറെ ആഗ്രഹിച്ചു. എന്നാൽ, ദുർബലനായ ചവറ് പ്രസിഡണ്ട് അവന്റെ ജീവനറ്റ ശരീരമാണ് തങ്ങൾക്ക് നൽകിയതെന്നും അവർ പറഞ്ഞു. വെളുപ്പിന് നാലു മണീക്ക് ചില സൈനികോദ്യോഗസ്ഥർ വീട്ടിലെത്തി അറിയിച്ചൂപ്പോഴാണ് മകന്റെ മരണ വിവരം അറിയുന്നതെന്നും അവർ വളരെ വികാരഭരിതയായി പറഞ്ഞു.
ഇന്നലെ 13 സൈനികരുടെ ഭൗതിക ശരീരങ്ങൾ ഡെലാവെയറിൽ എത്തിയപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ ജോബൈഡൻ പത്നി ജിൽ ബൈഡനോടൊപ്പം എത്തിയിരുന്നു. എന്നാൽ, ഈ യാത്രയുടെ വിവരം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽനിന്നും മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള പേടകകങ്ങൾ ഒരോന്നായി തന്നെ കടന്നുപോയപ്പോൾ നെഞ്ചോട് കൈചേർത്ത് പിടിച്ച് മൗനമായി നിന്നാണ് പ്രസിഡണ്ട് ഈ ധീരസൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം ഡോവർ എയർഫോഴ്സ് ബേസിലെത്തിയത്.
രാവിലെ സ്ഥലത്തെത്തിയ ജിൽ ബൈഡൻ ഏറെ നേരം ചെലവിട്ടത് മരണമടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു. സൈനികരുടെ മൃതദേഹങ്ങൾ എത്തിയതോടെ ഉറ്റവരുടെ ദുഃഖവും കോപവും അണപൊട്ടിയൊഴികി. സ്വന്തം തെറ്റുകൾക്ക് മാപ്പിരക്കാതെ താലിബാൻ ഭീകരരുമായി നയതന്ത്ര ചർച്ചകൾ നടത്താൻ ഒരുങ്ങുന്ന പ്രസിഡണ്ടിനെതിരെയായിരുന്നു അവരുടെ രോഷം. മുഴുവൻ. ഇലക്ഷനിൽ കൃത്രിമത്വം കാട്ടിയ ഡെമോക്രാറ്റുകളും, ബൈഡന് വോട്ടുചെയ്തവരുമാണ് തന്റെ മകന്റെ മരണത്തിനുത്തരവാദി എന്ന് ഒരു മാതാവ് വിലപിക്കുന്നുണ്ടായിരുന്നു.
2011-ന് ശേഷം ഒരു ഏക സൈനിക നടപടിയിൽ ഇത്രയധികം അമേരിക്കൻ സൈനികരുടെ ജീവൻ പൊലിയുന്നത് ഇതാദ്യമായാണ് നേരത്തേയും മരണമടഞ്ഞ ചില സൈനികരുടെ ബന്ധുക്കൾ ഇക്കാര്യത്തിൽ ബൈഡനെ കുറ്റപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുത്ത 13 പേരും അമേരിക്കയുടെ വീര പുത്രന്മാരാണെന്നും അവരുടെ ത്യാഗം എന്നും അമേരിക്ക ഓർമ്മിപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. ഒരുലക്ഷത്തിലധികം പേരെ രക്ഷിച്ചതിനു ശേഷമാണ് ഇവർ വീരമൃത്യൂ വരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ടൻ തീരുമാനമെന്ന് ലോകരാഷ്ട്രങ്ങളിലാകെ വിമർശന വിധേയമായ തന്റെ തീരുമാനത്തിന്റെ പാപഭാരം മുഴുവൻ ഏറ്റെടുക്കുന്ന മുഖഭാവമായിരുന്നു സൈനികരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ ബൈഡന്റെത്. എന്നിട്ടും ഈ തീരുമാനത്തെ പ്രതിരോധിക്കുകയാണൈ്വറ്റ്ഹൗസ് വൃത്തങ്ങൾ. അഫ്ഗാനിലെ യുദ്ധം നിർത്താൻ അമേരിക്കയ്ക്ക് സമയമായി എന്നാണ് അവർ പറയുന്നത്.
മറുനാടന് ഡെസ്ക്