- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് താമസിക്കുന്ന പൗര പ്രമുഖർ കേരളം സിങ്കപ്പൂരും ജപ്പാനും ആകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം; ജപ്പാനെയും കേരളത്തെയും താരതമ്യം ചെയ്യുന്നത് കടലിനെയും കടലാടിയെയും താരതമ്യം ചെയ്യുന്നത് പോലെ; ജപ്പാനും കേരളവും കെ റയിൽ ഫാന്റസിയും: ജെ എസ് അടൂർ
കഴിഞ്ഞ ദിവസം എന്റെ ഒരു പ്രിയ സുഹൃത്തിന്റെ ഒരു പോസ്റ്റ് വായിച്ചു. ജപ്പാനിൽ ഹൈ സ്പീഡ് 1964 വന്നെന്നും. അന്ന് ജപ്പാന്റ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു എന്നും ഇന്ന് കേരളത്തിലെ സാമ്പത്തിക അവസ്ഥ അതിലും ഭേദമാണ്. കേരളം വളരുകയാണ്. അതു കൊണ്ടു സിൽവർ ലൈൻ നല്ലത്. മുഖ്യമന്ത്രി പൗര പ്രമുഖരെ കണ്ടു സംശയങ്ങൾ ദൂരീകരിക്കുന്നത് അതിലും നല്ലത്. സിൽവർ ലൈൻ കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് സ്റ്റിമുലസ് നൽകും അദ്ദേഹം 1959 ലെ ജപ്പാന്റ് പ്രതിശീർഷ വരുമാനവും കേരളത്തിന്റെ ഇപ്പോഴത്തെ വരുമാനവുമൊക്കെ വച്ചു 'കേരളം വളരുകയാണ്'. ചില 'ന്യായമായ ചോദ്യങ്ങൾ ഉണ്ട്' മുഖ്യമന്ത്രി പൗര പ്രമുഖരോട് കെ റെയിൽ വിശദീകരണം നൽകി 'ന്യായമായ ദുരീകരിക്കുന്നത് നല്ല കാര്യം. അതുകൊണ്ട് ഒബാമ പറഞ്ഞത് പോലെ ' yes, we can ' എന്ന പോലെ സിൽവർ ലൈൻ ന്യായികരണ പോസ്റ്റ് ഇട്ടിട്ടുണ്ട്.
ജപ്പാനിൽ കുറഞ്ഞത് പത്തു പ്രാവശ്യം പോയിട്ടുണ്ട്. ഹൈസ്പീഡ് ട്രെയിനിൽ യാത്ര പല പ്രാവശ്യം യാത്ര ചെയ്തിട്ടുമുണ്ട്. അങ്ങനെ യാത്ര ചെയ്യുമ്പോഴേക്കെ ഇവിടെയും അങ്ങനെയൊക്കെയായാൽ നല്ലത് എന്നൊക്കെ ആർക്കും തോന്നും. വിദേശത്ത് താമസിക്കുന്ന പൗര പ്രമുഖരും അല്ലാത്തവർക്കും കേരളം യുറോപ്പ് പൊലയാകണം സ്വിറ്റ്സർലൻഡ് പോലെയാകണം അമേരിക്ക പോലെയാകണം നോർവേ പോലെയാകണം സിങ്കപ്പൂർ പോലെയാകണം ജപ്പാനെ കണ്ടു പഠിക്കണം എന്നൊക്ക വിചാരിക്കുന്നതും സ്വപ്നങ്ങൾ കാണുന്നതും സ്വാഭാവികം. ഓട്ടോറിക്ഷക്ക് പാങ്ങുള്ളവർ റോൾറോയ്സ് ഫാന്റം കാർ സ്വപ്നങ്ങൾ കാണുന്നതിലും തെറ്റില്ല. 12 കോടി ബമ്പർ ടിക്കെറ്റ് എടുത്തു ഫാന്റസി കാണുന്നതിന് ഉള്ള സ്വാതന്ത്ര്യവും നല്ലതാണ്. വിദേശ മലയാളികൾക്ക് സ്ഥലവും വീടും നഷ്ട്ടപെടില്ല. അധവാ പോയാലും ഡോളറിലും പൗണ്ടിലും യോറോയിലും ദിനാറിലും നല്ല ശമ്പളം കിട്ടുന്നവർക്ക് അതു പ്രശ്നം അല്ല. സിൽവർ ലൈനിൽ 5000 രൂപകൊടുത്തു അതിവേഗം ബഹുദൂരം പോയാൽ സന്തോഷം.
പക്ഷെ യാഥാർഥ്യ ബോധത്തോടെ ജപ്പാനെയും കേരളത്തെയും താരതമ്യം ചെയ്യുന്നത് കടലിനെയും കടലാടിയെയും താരതമ്യം ചെയ്യുന്നത് പോലെയാണ് അനുബന്ധമായി ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
1) ജപ്പാൻ ഒരു പരമാധികാര രാഷ്ട്രമാണ്. കേരളം ഇന്ത്യ എന്ന ഒരു പരമാധിക രാഷ്ട്രത്തിലെ ഒരു സംസ്ഥാനം മാത്രം. പ്രധാന വ്യത്യാസം ഒരു പരമാധികാര രാഷ്ട്രത്തിന് (sovereign nation-state )സാമ്പത്തിക നയകാര്യ സ്വാതന്ത്ര്യമുണ്ട്. സ്വന്തമായി കറൻസിയുണ്ട്. ആവശ്യത്തിന് കറൻസി അടിക്കണ്ടപ്പോൾ അടിക്കാം. കേരളത്തിന് അതൊന്നും സാധ്യമല്ല. ജപ്പാനിലെ ജനസംഖ്യ 12.53 കോടി യാണ്. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 334. ജപ്പാനിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് വൻ നഗരങ്ങളിലാണ്. കേരളത്തിലെ ജനസംഖ്യ ഏതാണ്ട് 3.5 കോടി.കേരളത്തിലെ ഒരു ചതുരശ്ര കിലോമീറ്ററിൽ ജനസാന്ദ്രത 860.(അതായത് ജപ്പാനെക്കാൾ വളരെ അധികം ). കേരളത്തിൽ തീര പ്രേദേശത്തെ ജന സാന്ദ്രത വളരെ കൂടുതൽ. കേരളത്തിൽ ഒരൊറ്റ നഗര കോർപ്പറേഷനിൽ പോലും 10 ലക്ഷം ജന സംഖ്യയില്ല. ജപ്പാനിൽ നഗരങ്ങളിലാണ് കൂടുതൽ ജനസംഖ്യ. ടോക്യോയിലെ ജനസംഖ്യ 1.4 കോടി അതുപോലെ ഇമ്പീരിയൽ ശക്തിയായിരുന്ന കൊറിയ ചൈനയെയും തായാലെന്റനെയുമൊക്കെ പിടിച്ചടക്കിയ ജപ്പാന്റെ ചരിത്രമല്ല കേരളത്തിന്റെ ഇന്ത്യയുടെയും.
ടോയാട്ടയും നിസാനും ഹോണ്ടയും വികസിപ്പിച്ചു ലോകത്തു എല്ലായിടത്തും കയറ്റി അയച്ചാണ് സാമ്പത്തിക വളർച്ച നേടിയത്. കേരളത്തിൽ നിന്നുള്ള പ്രധാന കയറ്റുമതി ഇവിടെ തൊഴിൽ കിട്ടാതെ കേരളത്തിനും ഇന്ത്യക്കും വെളിയിൽ ജോലി തേടുന്ന മലയാളികളാണ്. അവർ അയച്ചു കൊതിക്കുന്ന പണം കൊണ്ടാണ് കേരളത്തിൽ എന്തെങ്കിലും സാമ്പത്തിക വളർച്ചയുണ്ടായത്. കേരളത്തിന്റെ പൊതു കടം അടുത്ത വർഷം 3.4 ലക്ഷം കോടി ചരിത്രപരമായും രാഷ്ട്രീയമായും സയൻസ് -ടെക്നൊലെജി വികസനത്തിലും സാമ്പത്തിക ശക്തിയിലും ജപ്പാനെയും കേരളത്തെയും തുലനം ചെയ്യുന്നത് കടലും കടലാടിയും തമ്മിൽ താരാതമ്യം ചെയ്യുന്നത് പോലെയാണ്.
2. ജപ്പാൻ സ്വന്തമായി റയിൽവെ സിസ്റ്റം തുടങ്ങിയത് 1872 ഇൽ. ടോക്യോ മുതൽ യൊക്കോഹാമ വരെ. അതു റഷ്യൻ -ജപ്പാൻ യുദ്ധത്തിനു അനുബന്ധമായി നിർമ്മിച്ചത്. ജപ്പാൻ റയിൽ ടെക്നൊലെജി വിക്സിപ്പിച്ച ചരിത്രം കൂടി വായിച്ചാൽ കാര്യം മനസ്സിലാകും. ജപ്പാൻ.ജപ്പാൻ ബ്രിട്ടനിൽ നിന്നും ഫ്രാൻസിൽ നിന്നും അമേരിക്കയിൽ നിന്നും ടെക്നിക്കൽ വിദഗ്ദരേ വരുത്തി അവിടുത്തെ എൻജിനിയർമാരെ പരിശീലിപ്പിച്ചു സ്വന്തമായി ടെക്നൊലെജി വിക്സിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ജപ്പാണ് സ്വന്തമായി വലിയ റയിൽ സിസ്റ്റം ഉണ്ടായിരുന്നു.1905 ഇൽ അതിന്റ 80% സ്വകാര്യ കമ്പിനികളാണ് നടത്തിയത്.1906 ൽ ദേശസാൽക്കരിച്ചു. 1927 ഇൽ ടോക്കിയോ മെട്രോ ഉണ്ടായി ജപ്പാനിൽ ഇപ്പോൾ 30, 625 km റയിൽവെ ലൈനുണ്ട്. അതിൽ 21600 km ഇലകെട്രിക് ലൈനാണ്.
ഷിങ്കൻസെൻ എന്നറിയുന്ന ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ 2764.6 km. ജപ്പാൻ 2764.6 km റയിൽ വിക്സിപ്പിച്ചത് 1964 മുതൽലുള്ള 55 വർഷം കൊണ്ടാണ്. ജപ്പാനിലെ പ്രധാന ഗതാഗത സിസ്റ്റം റയിൽവെയാണ്. ഇന്ന് ജപ്പാനിൽ റയിൽവെ നടത്തുന്നത് ആറു സ്വകാര്യ കമ്പിനികളാണ്. ജപ്പാനാണ് കൊറിയ, തയ്വാൻ, ചൈനയിലെ മഞ്ചൂറിയയിലുമൊക്കെ റയിൽവെ തുടങ്ങിയത് ചുരുക്കത്തിൽ ഏതാണ്ട് അമ്പതുകൊല്ലത്തിനുള്ളിൽ ജപ്പാൻ റയിൽ ടെക്നോളജിയിൽ മുൻപന്തിയിൽ എത്തി.അല്ലാതെ ഒരു സുപ്രഭാതത്തിൽ 1964 ഇൽ ഹൈ സ്പീഡ് റയിൽ തുടങ്ങിയത് അല്ല ജപ്പാൻ. ജപ്പാൻ ഒരു സാമ്രാജ്യ ശക്തിയായിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് അവർ ഒരു പാട് ടെക്നലോജി വികസിപ്പിച്ച ചരിത്രമുണ്ട്. ഇന്ന് ജപ്പാന്റ് (കൊറിയ ജപ്പാനു മായി മത്സരത്തിലാണ് )മെയിൽ ബിസിസ്സുകളിൽ ഒന്നാണ് റയിൽവെ. അതു കൊണ്ടു ഇതൊക്കെ പറയുമ്പോൾ ജപ്പാന്റെ ടെക്നൊലെജി വികസന ചരിത്രബോധവും രാഷ്ട്രീയ ചരിത്രവും പ്രധാനമാണ്. അതു പറയാതെ ജപ്പാന്റ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പ്രതിശീർഷ വരുമാനം മാത്രം പറഞ്ഞുള്ളു വാദത്തിൽ കാര്യമില്ല.
3). ജപ്പാന്റ് പ്രധാന കയറ്റുമതി ബിസിനസ്സിലൊന്നാണ് റയിൽവെ സിസ്റ്റം. അവിടെ ഹിറ്റാച്ചി അടക്കം പലകമ്പനികളും ആ രംഗത്തു സജീവമാണ്. ജപ്പാന്റെ അന്താരാഷ്ട്ര എയ്ഡ് വിഭാഗമായ ജയിക്ക (JICA) യുടെ ഫണ്ടിങ്ങിൽ കൂടുതലും ഫാന്റം എയ്ഡ് ആണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉൾപ്പെടെയുള്ളവർ അന്താരാഷ്ട്ര എയ്ഡിനെകുറിച്ച് നടത്തിയ ഗവേഷണത്തിൽ കണ്ട ഒരു വസ്തുതയെ ഫാന്റം എയ്ഡ് എന്നാണ് വിശേഷിപ്പിച്ചത്. അതായത് അവർ വേറൊരു രാജ്യത്തിനു എയ്ഡ് അല്ലെങ്കിൽ സോഫ്റ്റ് ലോൺ കൊടുക്കും എന്ന് പ്രഖ്യാപിക്കും. പക്ഷെ അതിലെ പ്രധാന കണ്ടീഷൻ ആ തുകകൊണ്ടു അവർ ജപ്പാനിൽ നിർമ്മിച്ച പ്രൊഡ്കട്ടായിരിക്കും നൽകുക. ചുരുക്കത്തിൽ അവരുടെ എയ്ഡ് കൊടുക്കുന്നത് അവരുടെ രാജ്യത്തെ കമ്പിനികൾക്കാണ്. പ്രസ്തുത കമ്പിനികൾ അവരുടെ പ്രൊഡക്റ്റ് മറ്റു രാജ്യങ്ങൾക്ക് നൽകും. ചുരുക്കത്തിൽ ജപ്പാൻ എയ്ഡ്ൽ പലപ്പോളും ക്യാഷ് ഒരു രാജ്യത്തിനും പരിമിതമായിരിക്കും. ജപ്പാനും ഫ്രാൻസും ഫാന്റം എയ്ഡാണ് നൽകുന്നത്. ഉദാഹരണത്തിനു കഴിഞ്ഞവർഷം ജയ്ക്ക 1.5 ബില്ലിയൻ ഡോളർ ഫിലിപ്പിൻസിന് നൽകി. ആ തുക ജപ്പാനിൽ നിന്ന് ലോക്കോമോറ്റിവ് കാറുകളും സിഗ്നലിങ് സിസ്റ്റമൊക്കെ വാങ്ങാനാണ്.
എന്തായാലും സാമാന്യം വേഗതയും സൗകര്യവുമുള്ള റയിൽവെയും ഹൈവേയും ജലഗതാഗതാവുമൊക്ക നല്ല കാര്യങ്ങളാണ്. പക്ഷെ അതു കേരളത്തിലെ ജനസാന്ദ്രതയും പരിസ്ഥിതി ആഘാതങ്ങളും ദുരന്ത സാധ്യതകൾ എല്ലാം കണക്ക് കൂട്ടിയാകണം. കേരളത്തിലെ എല്ലാ വിഭാഗ ജനങ്ങളെ വിശ്വാസത്തിൽ എടുത്തായിരിക്കണം. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് അവർക്കു പുനരാധിവാസ സൗകര്യങ്ങൾ മുൻകൂട്ടി ഉറപ്പ് വരുത്തിയാകണം. കെ റയിൽ ഇപ്പോഴത്തെ രേഖകൾ അനുസരിച്ചു മൂന്നു കൊല്ലം കൊണ്ടു തിരുവനന്തപുരം മുതൽ കാസർകൊട്ട് വരെ സിൽവർ ലൈൻ ഓടുമെന്നും അതിൽ ദിവസേന 79,934യാത്രചെയ്യും എന്നൊക്കെ പറഞ്ഞാൽ അതു ഫാന്റസി മാത്രമാണ്. ലോകത്തു എത്ര സ്ഥലത്തു 2.5 കൊല്ലം കൊണ്ടു ഇത് പോലൊരു പ്രൊജക്റ്റ് നടപ്പാക്കി?
ഇത് ഒരു കാര്യത്തിലും വിശദ പ്രൊജക്റ്റ് റിപ്പോർട്ടിന്റ കാര്യത്തിൽ സുതാര്യതയില്ലാതെ ഫാന്റസി കണക്കുകൾ നിരത്തി രണ്ടര -മൂന്നു കൊല്ലത്തിൽ സിൽവർ ലൈൻ ഓടുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? ഇനിയും വിശദ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല. സാമൂഹിക ആഘാത പഠനവും. ഇപ്പോഴുള്ള ബഡ്ജറ്റിൽ പോലും പലിശമാത്രം 14,022 കോടിയാണ്. ഇപ്പോൾ വച്ചിരിക്കുന്ന ടൈം ലൈനിൽ എന്തായാലും സിൽവർ ലൈൻ ഓടില്ല. ഇത് വരെ hudco യിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ കടം വാങ്ങിയ മൂവായിരം കോടി മാത്രമാണ് കൈയിൽ ഉള്ളത്. ബാക്കി ഫിനാന്സിങ് കിട്ടിയില്ല. പശ്ചാത്തല ഹൈവേ, റയിൽവേ വികസനത്തിനും സാമ്പത്തിക വികസനത്തിനും ആരും എതിരല്ല. പക്ഷെ അതു കേരളത്തിലെ പരിസ്ഥിതി ദുരന്ത സാഹചര്യങ്ങൾ കണക്കാക്കികൊണ്ടാകണം. ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടാകണം. നൂറു ശതമാനം സുതാര്യവും അക്കൗണ്ടബിളും ആയിരിക്കണം. ഭൂമി നഷ്ട്ടപെടുന്നവർക്ക് മുൻകൂർ പുനരധിവാസം ഉറപ്പാക്കി കൊണ്ടായിരിക്കണം. അല്ലാതെ സുതാര്യത ഇല്ലാതെ ഫാന്റസി പ്രൊജക്റ്റ് പൗര പ്രമുഖരു മായി ചർച്ച ചെയ്തു ആരൊക്ക എതിർത്താലും ഇപ്പം നടപ്പാക്കും എന്ന് പറയുന്ന സ്റ്റാലിനിസം ജനായത്ത വിരുദ്ധമാണ്.