- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചില സ്ഥിരം കുറ്റികൾ ഉണ്ട്, എന്റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കി; പാർട്ടി അന്വേഷണത്തിൽ അത് തെളിയും; കോൺഗ്രസിൽ പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു; ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യം; തുറന്നടിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഇത് വട്ടിയൂർക്കാവിൽ സ്ഥിരം സംഭവമാണെന്നും ഇത്തവണ അത് ആക്രിക്കടയിൽ വിറ്റതുകൊണ്ട് കണ്ടുപിടിച്ചതാണെന്നും കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ തവണ തന്റെ പോസ്റ്റർ കരമന ആറ്റിൽ ഒഴുക്കുകയാണ് ചെയ്തതെന്നും മുരളീധരൻ തുറന്നടിച്ചു. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂർക്കാവിൽ കോൺഗ്രസ് വിജയിക്കുമെന്നും മുരളീധരൻ കൂട്ടിചേർത്തു. 'നേമത്തും വട്ടിയൂർകാവിലും വിജയിക്കും. വട്ടിയൂർക്കാവിൽ ചില സ്ഥിരം കുറ്റികൾ ഉണ്ട്. പാർട്ടി അന്വേഷണത്തിൽ അത് തെളിയും. യുഡിഎഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.' കെ മുരളീധരൻ പറഞ്ഞു.
അതേസമയം കോൺഗ്രസിൽ പുനഃസംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന കെ സുധാകരന്റെ ആവശ്യത്തിലും അനുകൂലമായാണ് മുരളീധരൻ പ്രതികരിച്ചത്. പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു, എന്നാൽ ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും മുരളീധരൻ പ്രതികരിച്ചു.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും ബാധ്യതയാണെന്നും തെരുവിൽ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കഴിയില്ലെന്നും മുരളീധരൻ കൂട്ടിചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമോയി കോവിഡ്-19 പ്രോട്ടോകോൾ ലംഘിച്ചുവെന്നും മുരളീധരൻ പറഞ്ഞു. ഇനി കോവിഡ്-19 പ്രോട്ടോകോൾ പാലിക്കാൻ ജനങ്ങളോട് പറയാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും മുരളീധരൻ കൂട്ടിചേർത്തു.-
മറുനാടന് മലയാളി ബ്യൂറോ