- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ-റെയിൽ കല്ലിടുന്നതിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം; പെരുങ്ങുഴി ഇടഞ്ഞും മൂലയിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
തിരുവനന്തപുരം: കെ- റെയിൽ സർവേയ്‌ക്കെതിരെ തലസ്ഥാനത്തും പ്രതിഷേധം. പൊലീസും സമരക്കാരും ഏറ്റുമുട്ടി. തിരുവനന്തപുരം പെരുങ്ങുഴി ഇടഞ്ഞും മൂലയിലാണ് സർവേ നടപടിക്കെത്തിയ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. സർവേ തടസ്സപ്പെടുത്തി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
ഇന്നലെ ശക്തമായ പ്രതിഷേധമുയർന്നതോടെ നിർത്തിവെച്ച കല്ലിടൽ ശനിയാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് കോൺഗ്രസിന്റെയും കെ- റെയിൽ വിരുദ്ധ സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചത്. കല്ലിടലും സർവ്വേയും സമരക്കാർ തടഞ്ഞതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. ഒരു വനിത ഉൾപ്പടെ 15 പേരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം കല്ലിടൽ പുനരാരംഭിച്ചു. ഇന്നലെ ശക്തമായ പ്രതിഷേധമുയർന്നതോടെ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങാതെ വന്നതോടെ കല്ലിടൽ നിർത്തിവെച്ചിരുന്നു.
അഴൂർ പെരുങ്ങുഴിഭാഗത്തെ അര കിലോമീറ്റർ ഭാഗത്തുകൂടി ഇനി കല്ലിടേണ്ടതുണ്ട്. തുടർന്ന് മുരുക്കുംപുഴ ഭാഗത്ത് കല്ലിടൽ ആരംഭിക്കും.
മറുനാടന് മലയാളി ബ്യൂറോ