ഇടുക്കി: എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലാപതകത്തിന് പിന്നാലെ സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച തിരുവാതിര കളിയെ ആയുധമാക്കി തിരിച്ചടിച്ചു കോൺഗ്രസ്. ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ സുധാകരൻ ആരോപിച്ചു. ദുഃഖിക്കേണ്ട സന്ദർഭത്തിൽ രക്താസാക്ഷി മണ്ഡപം ഉണ്ടാക്കാൻ സിപിഎം ശ്രമിച്ചതിനെ കുറിച്ചും അദ്ദേഹം വിമർശിച്ചു. സിപിഎം സമ്മേളനത്തോട് അനുനുബന്ധിച്ച് തിരുവാതിരകളി നടത്തി ആഹ്ളാദിക്കുകയായിരുന്നു അവരെന്നും സുധാകരൻ വിമർശിച്ചു. എംഎം മണിയുടെ ചിരിച്ചു കൊണ്ടുള്ള പ്രതികരണം അടക്കം ചൂണ്ടിക്കാട്ടിയായിരിുന്നു സുധാകരന്റെ വിർശന്.

'ധീരജിന്റെ കൊലപാതകത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ദുഃഖമല്ല, ആഹ്ളാദമാണ് എന്ന് നിങ്ങൾ മനസിലാക്കണം. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോൾ എന്റെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്ത് വാങ്ങി രേഖയുണ്ടാക്കി എന്നതാണ്. ദുഃഖിക്കേണ്ട സന്ദർഭത്തിൽ അവിടെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎമ്മുകാരൻ. അവരുടെ സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരകളി നടത്തി ആഹ്ളാദിക്കുകയായിരുന്നു അവർ. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്ളാദപൂർവ്വം കൊണ്ടാടുകയാണ് സിപിഐ.എം,'' കെ സുധാകരൻ പറഞ്ഞു.

കോൺഗ്രസിന്റെ രക്തസാക്ഷികളുണ്ടായതെല്ലാം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അറിഞ്ഞിട്ടാണെന്ന് നമുക്ക് വിശ്വസിക്കാം അല്ലെ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. എഞ്ചിനീയറിങ് കോളേജിൽ പൊതുവെ കെ.എസ്.യു ദുർബലമാണ്. ഇത്തവണ അതല്ല. ഇത്തവണ രണ്ടും കൽപ്പിച്ച് എന്റെ കുട്ടികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ അഭൂതപൂർവ്വമായ വിജയമാണ് കെ.എസ്.യു നേടിയത്. ഏതാണ്ട് ഒമ്പത് കോളേജിൽ തെരഞ്ഞെടുപ്പ് നടന്നു അതിൽ ആറ് കോളേജുകളിലും ഞങ്ങൾ ജയിച്ചു നിൽക്കുകയാണ്.

വിജയം ഇല്ലാതാക്കാൻ ഹോസ്റ്റൽ കേന്ദ്രീകരിച്ച് ആഴ്ചകളായി പുറത്തുള്ള 'ഡിവൈഎഫ്ഐ ക്രിമിനലുകൾ' 'ഗുണ്ടകൾ' അവിടെ തമ്പടിച്ച് നിൽക്കുകയാണ്. ഇതിന് മുൻപ് അവിടെ രണ്ട് തല്ല് നടന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കി. ആശുപത്രിയിൽ മുപ്പതാൾ കയറി അടിച്ച് അദ്ദേഹത്തെ മെഡിക്കൽ കോളേജിലാക്കി. മെഡിക്കൽ കോളേജിൽ നിന്ന് അടിക്കാൻ പോയിടത്ത് നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ മിഷൻ ഹോസ്പിറ്റലിൽ കിടക്കുകയാണ് അദ്ദേഹം.

തെരഞ്ഞെടുപ്പിന് പൊലീസിന്റെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് കത്തുകൊടുത്തിട്ടുണ്ട്. കേരളത്തിലെ കലാശാലകളിൽ സിപിഐ.എം, ഡിവൈഎഫ്ഐ, എസ്.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിൽ അവർക്ക് ദുഃഖമല്ല, ആഹ്ളാദമാണ് എന്ന് നിങ്ങൾ മനസിലാക്കണം. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോൾ എന്റെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്ത് വാങ്ങി രേഖയുണ്ടാക്കി എന്നതാണ്.

ദുഃഖിക്കേണ്ട സന്ദർഭത്തിൽ അവിടെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎമ്മുകാരൻ. അവരുടെ സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരകളി നടത്തി ആഹ്ളാദിക്കുകയായിരുന്നു അവർ. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്ളാദപൂർവ്വം കൊണ്ടാടുകയാണ്. പൊലീസ് സേന രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ്.- സുധാകരൻ പറഞ്ഞു.