- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല; കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു; ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവെച്ചതിലും കേന്ദ്ര ഇടപെടൽ; വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: ലാവലിൻ കേസ് തുടർച്ചയായി മാറ്റി വെക്കുന്നതിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവച്ചതു ജഡ്ജിമാരുടെ തീരുമാനത്തിന്റെ പുറത്താണെന്നു പറയാൻ പറ്റുമോ എന്നു സുധാകരൻ ചോദിച്ചു. ഭരണകൂടത്തിന്റെ മാർഗനിർദേശമില്ലായിരുന്നെങ്കിൽ ജഡ്ജിമാർ കേസ് മാറ്റിവയ്ക്കില്ല. വൈകിവരുന്ന വിധിയും നീതി നിഷേധത്തിനു തുല്യമാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല. കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു. അതു ബിജെപിയുടെ ഉറപ്പിലാണെന്നു മുഖ്യമന്ത്രിയെ ഉദ്ദേശിച്ചു സുധാകരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
എന്നാൽ പിന്നീട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജഡ്ജിമാർക്കെതിരായ പരാമർശം സുധാകരൻ തിരുത്തി. 'സിബിഐയുടെ നിലപാട് മാറ്റത്തിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ട്' എന്നായിരുന്നു പത്രക്കുറിപ്പിലെ വാചകം. അതിനിടെ അടുത്തിടെ എസ്.എൻ.സി ലാവ്ലിൻ കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ, എന്നിവരുടെ ബഞ്ചാണ് ഇനി കേസ് പരിഗണിക്കുക.
ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായിരുന്ന ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. 1995ലാണ് സംസ്ഥാന സർക്കാരിന്റെ ജലവൈദ്യുതി പദ്ധതിയിൽ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് കാരണമായത്.
ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നിരവധി പേർ കേസിൽ കുറ്റാരോപിതരായിരുന്നു. എന്നാൽ നവംബർ അഞ്ച് 2013ൽ, കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങൾ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതി പിണറായി വിജയൻ അടക്കമുള്ള കേസിലെ ആറ് പ്രതികളെ താത്കാലികമായി കുറ്റവിമുക്തരാക്കിയിരുന്നു.
ശേഷം 2017 ആഗസ്റ്റിൽ സിബിഐ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് 2020 ജൂലായിൽ അദ്ദേഹം കുറ്റവിമുക്തി നേടിയതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുന്നത്.
നേരത്തെ കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ കൈമാറിയിരുന്നു. എൻഫോഴ്‌സ്‌മെന്റാണ് നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാർക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ