കണ്ണൂർ:വീണ്ടും സിപിഎമ്മിനെ കുത്തി കെ.സുധാകരൻ. എംപി. മന്ത്രി ഇ.പി.ജയരാജനടക്കമുള്ള മന്ത്രിമാരെ വീണ്ടും മത്സരി പ്പിക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് എട്ടും പൊട്ടും തിരിയാത്ത ഇ.പി ജയരാജനെ നേരത്തെ മാറ്റേണ്ടതായിരുന്നുവെന്ന് സുധാകരൻ പരിഹസിച്ചത്.

ഈ കാര്യം താൻ നേരത്തെ പറഞ്ഞതാണെന്നും സുധാകരൻ ചുണ്ടിക്കാട്ടി. കോൺഗ്രസിലെ തർക്കങ്ങൾ വേഗം തന്നെ പരിഹരിക്കും വയനാട്ടിൽ പാർട്ടി വിട്ടവർ സ്ഥാനം മോഹിച്ചു പോയവരാണ്. അവരുമായി യാതൊരു ചർച്ചയും പാർട്ടി നടത്തില്ല. എന്നാൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയിക്കാനാകില്ലെന്ന് സുധാകരൻ ചുണ്ടികാട്ടി.

കഴിവു മാത്രം മാനദണ്ഡമാക്കിയാണ് ഇത്തവണ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. വിജയം മാത്രമാണ് ലക്ഷ്യം. കണ്ണൂർ സീറ്റിന്റെ കാര്യത്തിൽ യാതൊരു തർക്കവുമില്ല. വയനാട്ടിലും സങ്കീർണ്ണമായൊരു പ്രശ്‌നവുമില്ല പാലക്കാടമുതിർന്ന നേതാവ് എ.വി.ഗോപിനാഥ് കോൺഗ്രസ് വിടില്ലെന്നാണ് പ്രതീക്ഷ. ഗോപിനാഥും ഷാഫി പറമ്പിലും തമ്മിൽ പ്രശ്‌നങ്ങളില്ല. സ്ഥാനങ്ങൾ തേടി കോൺഗ്രസ് വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരാൻ ഒരു ശ്രമവും നടത്തില്ല.

അധികാരം മോഹിച്ചു പോകുന്നവർ പോകട്ടെയാണ് കോൺഗ്രസിന്റെ നിലപാടെന്നും സുധാകരൻ വ്യക്തമാക്കി. യു.ഡി.എഫിലെ സീറ്റു വിഭജന ചർച്ച അടുത്ത ദിവസം തന്നെ പൂർത്തിയാക്കും. എൽ.ഡി.എഫിന് തുടർ ഭരണം ലഭിക്കുകയെന്നത് വ്യാമോഹം മാത്രമാണ്. വൻ തിരിച്ചടിയാണ് ഇടതുപക്ഷം നേരിടാൻ പോകുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.