- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി മാർപ്പാപ്പയുമായി ചർച്ച നടത്തുന്നത് വ്യക്തിപ്രഭാവം വളർത്താൻ; നാടിന്റെ വികസനത്തെ കുറച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല; കെ.സുധാകരൻ
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിമാർപാപ്പയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത് വ്യക്തി പ്രഭാവം വളർത്താനാണെന്ന് കെപിസിസി.അധ്യക്ഷൻ കെ.സുധാകരൻ എംപി പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തെ കുറച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ല.
വ്യക്തിപ്രഭാവം നാടെമ്പാടും എത്തിക്കാനാണ് അദ്ദേഹം വിദേശയാത്രകൾ നടത്തുന്നത്. ഇപ്പോൾ ഇവിടെ മതേതരത്വം അല്ല വർഗ്ഗീയതയാണുള്ളത്. 'ഭരണകൂടത്തിന് സഹായകരമായ ബില്ലുകൾ പാസാക്കുക എന്നതിനപ്പുറത്ത് സാരമായ ഒരു ചർച്ചയും പാർലമെന്റിൽ നടക്കുന്നില്ലെന്നും കെ.സുധാകരൻ എംപി പറഞ്ഞു മു ൻ പ്രധാനമന്തിമാരായ നരസിംഹറാവുവിന്റെയും മന്മോഹൻ സിങിനെറെയും കാലത്ത് പാർലമെന്റ് സജീവമായിരുന്നു' ഏത് വിഷയവുംചർച്ച ചെയ്യുമായിരുന്നു' പ്രധാന മന്ത്രിമാർ ഡിബേററിൽ പോലും പങ്കെടുക്കുമായിരുന്നു.
എന്നാൽ നരേന്ദ്ര മോദി വല്ലപ്പോഴും വരും.ചില്ലറ മണിക്കൂർ ഇരിക്കും ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞും കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മത്സരിക്കാനും മത്സരിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും സുധാകരൻ പറഞ്ഞു.