കണ്ണൂർ: ബ്രണ്ണൻ ഫ്‌ളാഷ്ബാക്കുമായി കുത്തും കോമയുമായി മുഖ്യമന്ത്രിക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രംഗത്തെത്തിയതോടെ കണ്ണൂരിലെ കളി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പടരുന്നു. നേരത്തെ ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ ഉള്ളി ഊരി പിടിച്ച വാളുകൾക്കിടെയിൽ തലയുയർത്തി നടന്ന തന്റെ വിദ്യാർത്ഥി ജീവിതത്തെ കുറിച്ച് മുഖ്യമന്ത്രിയായ ആദ്യ വേളയിൽ പിണറായി വിജയൻ. മംഗളുരിൽ കാൽ കുത്താൻ വിടില്ലെന്ന ബിജെപിയുടെ ഭീഷണിക്ക് മറുപടി പറഞ്ഞു കൊണ്ടാണ് മുഖ്യമന്തി തന്റെ ബ്രണ്ണൻ ജീവിതം തുറന്നിട്ടത്. എന്നാൽ കടുവയെ പിടിച്ച കിടുവയെയെന്നപ്പോലെ താൻ അന്നത്തെ എതിർ വിദ്യാർത്ഥി നേതാവായ പിണറായി വിജയനെ ചവുട്ടി ഗോവണിയിൽ നിന്നും താഴെയിട്ട് കണ്ടം വഴി ഓടിച്ച കഥയാണ് കെ.സുധാകരന് പറയാനുള്ളത് 'ചവിട്ടേറ്റയാൾ മുഖ്യമന്തിയും മറ്റേയാൾ എതിർ പാർട്ടിയുടെ നേതാവുമായെന്നത് കാലം കാത്തു വെച്ച ക്‌ളൈമാക്‌സ്. എന്നാൽ അതിനു ശേഷം പിണറായിയും സുധാകരനും ബദ്ധവൈരികളായിരുന്നുവെന്ന് കണ്ണുരുകാർക്ക് നന്നായി അറിയാവുന്ന കാര്യങ്ങളാണ്.

പാർട്ടിയിലും ഭരണത്തിലും സ്വാധീനമുറപ്പിക്കുന്ന പല ഘട്ടങ്ങളിലും ആകസ്മികമായി കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഒരു ചെറു ചിരി പോലും പരസ്പരം വീഴാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. കെ സുധാകരനെ തെല്ലു പോലും ഗൗനിക്കാതെ സഗൗരവം നടന്നു പോകാൻ അന്നത്തെ സിപിഎം നേതാവായ പിണറായി വിജയൻ എപ്പോഴും ശ്രമിച്ചു. ഒരേ വേദി പങ്കിടാത്ത വിധം അത്രമേൽ അകൽച്ചയിലായ രണ്ടു നേതാക്കളായി ഇരുവരും മാറുകയും ചെയ്തത് ബ്രണ്ണൻ കോളേജിലെ വെറുമൊരു വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ബാക്കിപത്രമായിരുന്നു.

എം ടി-ഭരതൻ ചിത്രമായ താഴ്‌വാരത്തിലെ നായക കഥാപാത്രം തന്റെ ശത്രുവിനെ കുറിച്ച് പറഞ്ഞതുപോലെ കൊല്ലാൻ അവനും കൊല്ലപ്പെടാതിരിക്കാൻ ഞാനും ശ്രമിക്കുമെന്ന് പറയുന്നതുപോലെ പരസ്പരം സംശയത്തോടെയാണ് ഇരു പാർട്ടികളുടെയും തലപ്പത്ത് ഇരു നേതാക്കളുമിരുന്നത്.നാല് തവണയാണ് സുധാകരൻ തന്നെ തേടിയെത്തിയ മരണത്തിന്റെ കൈയിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഒരു തവണ നടന്ന ബോംബേറിൽ സുധാകരനൊപ്പം വാർത്താ സംബന്ധമായ ആവശ്യത്തിന് കാറിൽ കയറിയ മാധ്യമ പ്രവർത്തകന്റെ കണ്ണും പോയിരുന്നു. താഴെചൊവ്വയിൽ സുധാകരന്റെ കാറാണെന്ന് തെറ്റിദ്ധരിച്ച് ബോംബെറിഞ്ഞ അക്രമികൾ കാറിലുണ്ടായിരുന്ന സുധാകരന്റെ ജ്യേഷ്ഠനു നേരെ മാരകായുധങ്ങളുമായി പാഞ്ഞടുക്കുകയും ചെയ്തു.

സൈനികനായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് സുധാകരന്റെ ജ്യേഷ്ഠൻരക്ഷപ്പെട്ടത്. കാർ പൂർണമായി തകർത്തതിന് ശേഷം കത്തിച്ചു കളഞ്ഞാണ് അക്രമികൾ അരിശം തീർത്തത്.ഇതിന് സമാനമല്ലെങ്കിൽ കൂടിയല്ലെങ്കിൽ കൂടി വധഭീഷണി ഡെമോക്‌ളസിന്റെ വാൾപോലെ പിണറായിയുടെ തലയ്ക്കു മുകളിൽ തുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.പല തവണ രാത്രി കാലങ്ങളിൽ കൊലക്കത്തി കൊണ്ട് രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ തേടിയെത്തി.രഹസ്യവിവരം കിട്ടി മാറി നിന്നതിനാലാണ് പലപ്പോഴും രക്തസാക്ഷിയായി മാറാതിരുന്നത്.

ഹൈദരബാദ് പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങി വരുമ്പോൾ ഇ പി ജയരാജനു നേരെ അക്രമം നടത്തിയ സംഘം യഥാർത്ഥത്തിൽ ലക്ഷ്യമിട്ടത് പിണറായിയെ മാ യി രുന്നുവെന്ന വിവരം അന്ന് സിപിഎം കേന്ദ്രങ്ങളിലുണ്ടായിരുന്നു. കണ്ണുരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ മത്സരബുദ്ധിയോടെ അരങ്ങു തകർത്തപ്പോൾ അതിന് ഇരയായവരിൽ ചിലർ പിണറായിയുടെ മക്കളെ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതു കാരണം തന്റെ മക്കളായ വീണയെയും വിവേകിനെയും തലശേരി നഗരത്തിലെ വിദ്യാലയത്തിലേക്ക് പിണറായിയിൽ നിന്നും പാർട്ടി പ്രവർത്തകരുടെ ഓട്ടോറിക്ഷയിൽ അനുഗമിച്ച് കൊണ്ടു വിടുന്ന പിണറായി വിജയനെന്ന നേതാവിന്റെ ചിത്രം പലർക്കും ഇന്നും ഓർമ്മയുണ്ട്.

ഈ തിക്താനുഭവങ്ങൾ അയവിറക്കി കൊണ്ടാണ് കടുത്ത എതിരാളിയായ കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തുവന്നത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നുവെന്ന് പിണറായി വിജയൻ പറയുമ്പോൾ അതിൽ കണ്ണൂർ രാഷ്ട്രീയം ഒരു കാലത്ത് എത്തിപ്പെട്ട അധ:പതനത്തിന്റെ നേർ ചിത്രവുമുണ്ട്. സുധാകരന്റെ സുഹൃത്തായ നേതാവാണ്തന്നോട് ഇത് പറഞ്ഞതെന്നു പിണറായി പറഞ്ഞ വ്യക്തിമമ്പറത്തെ ഒരു പ്രമുഖ നേതാവാണ് ഇപ്പോഴും അദ്ദേഹം കോൺഗ്രസിലുണ്ട്. സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വ പൊലിപ്പിച്ചു പറഞ്ഞ് എതിരാളികളുടെ ആത്മമിത്രമായ നേതാവാണ് ഇദ്ദേഹം.

പാർട്ടിയിലെ എതിർ ഗ്രുപ്പുകാരെയും എതിരാളികളെയും ഒറ്റികൊടുത്ത് നശിപ്പിക്കുന്ന നേതാവായാണ് ഇദ്ദേഹം കോൺഗ്രസിനുള്ളിൽ അറിയപ്പെടുന്നത്. പിണറായി വിജയന്റെ വീടിന് മുന്നുരി ലോ മീറ്റർ ഇപ്പുറം താമസിക്കുന്ന ഈ നേതാവ് സുധാകരനും സിപിഎമ്മും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുമ്പോൾ പലവട്ടം പിണറായി വിജയനുമുള്ള നേതാക്കളെ സന്ദർശിച്ച് രഹസ്യങ്ങളെന്ന ഭാവേന പല വിവരങ്ങളും കൈമാറിയിരുന്നു.

ഇതു സത്യമാണെന്നന്ന് തെറ്റിദ്ധരിച്ച് തിരിച്ചടിക്ക് മുതിർന്ന സിപിഎം നേതാക്കളെ ഭയന്ന് നാടുവിട്ടോടിപ്പോയ പല നേതാക്കളും അക്കാലത്ത് കോൺഗ്രസിലുണ്ടായിരുന്നു.അതു കൊണ്ടു തന്നെ സുധാകരൻ മുഖ്യമന്ത്രിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വാദം അക്കാലത്ത് ഈ നേതാവ് തന്നെ പ്രചരിപ്പിച്ച കഥകളിലൊന്നായിരുന്നുവെന്നാണ് അക്കാലത്ത് പാർട്ടിയിലുണ്ടായിരുന്ന മറ്റു നേതാക്കൾ പറയുന്നത്. എന്നാൽ സിപിഎം കൊലക്കത്തിക്കിരയായ ആർ.എസ്-എസ്- കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ ചിലർ പിണറായി വിജയനെയും കുടുംബത്തെയും വേണ്ടിവന്നാൽ അക്രമിക്കണമെന്ന ചിന്താഗതി പുലർത്തിയിരുന്നു. ഉറ്റവർ നഷ്ടപ്പെട്ടവരുടെ രോഷപ്രകടനമായിരുന്നു അത്.

വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിടെ ബ്രണൻ കാംപസിൽ നിന്നും മുഖ്യമന്ത്രി പിണറായിയെ ചവുട്ടി വീഴ്‌ത്തി ഓടിച്ചുവെന്ന് സുധാകരൻ ഇപ്പോൾ തുറന്ന് പറയുമ്പോൾ ക്യാപ്റ്റനെന്നും ഇരട്ടച്ചങ്കനെന്നും അണികൾ വിശേഷിപ്പിക്കുന്ന പിണറായി വിജയനെന്ന നേതാവിനെ തികച്ചും ലഘും ലഘുകരിക്കാനുള്ള ശ്രമമാണ് ബോധപുർ ഷം നടത്തുന്നത്.