- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റേത് ബിജെപി നേതാവിനേക്കാളും കെ സുരേന്ദ്രനെ സർക്കാർ ഭയക്കുന്നുവോ? ഒന്നിന് പിറകെ ഒന്നായി ഒമ്പതു കേസുകൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് എതിരേ നിരത്തി പൊലീസ്; പമ്പയിലെ ചിത്തിര ആട്ടവിശേഷ അക്രമങ്ങളും സുരേന്ദ്രന്റെ തലയിൽ; ഔപചാരിക അറസ്റ്റ് ഇന്ന് രാവിലെ കൊട്ടാരക്കര ജയിലിൽ നടക്കും; കണ്ണൂരിൽ നിന്ന് ജാമ്യം കിട്ടിയാലും സുരേന്ദ്രന കുറേ നാൾ കൂടി അകത്തു കിടക്കും
പത്തനംതിട്ട: സംസ്ഥാന സർക്കാർ ഏറ്റവുമധികം ഭയക്കുന്ന ബിജെപി നേതാവായി കെ സുരേന്ദ്രൻ മാറിയോ? കൊട്ടാരക്കര സബ്ജയിലിൽ കിടക്കുന്ന സുരേന്ദ്രൻ ശബരിമല തീർത്ഥാടന കാലം കഴിയും വരെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധം. നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിന്റെ പേരിൽ ജയിലിൽ തുടരുന്ന സുരേന്ദ്രനെ ഇന്ന് രാവിലെ പമ്പ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്. ഇതോടെ വീണ്ടും സുരേന്ദ്രൻ റിമാൻഡ് ചെയ്യപ്പെടും. ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണ് നടത്താനെത്തിയ തൃശൂർ സ്വദേശി ലളിതയും കുടുംബവും ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. സന്നിധാനം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 16/18 ആയി ചാർജ് ചെയ്തിരിക്കുന്ന കേസിൽ ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സന്നിധാനം എസ്ഐ ബി വിനോദ്കുമാർ ഇന്നലെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ
പത്തനംതിട്ട: സംസ്ഥാന സർക്കാർ ഏറ്റവുമധികം ഭയക്കുന്ന ബിജെപി നേതാവായി കെ സുരേന്ദ്രൻ മാറിയോ? കൊട്ടാരക്കര സബ്ജയിലിൽ കിടക്കുന്ന സുരേന്ദ്രൻ ശബരിമല തീർത്ഥാടന കാലം കഴിയും വരെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധം. നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിന്റെ പേരിൽ ജയിലിൽ തുടരുന്ന സുരേന്ദ്രനെ ഇന്ന് രാവിലെ പമ്പ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്. ഇതോടെ വീണ്ടും സുരേന്ദ്രൻ റിമാൻഡ് ചെയ്യപ്പെടും.
ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണ് നടത്താനെത്തിയ തൃശൂർ സ്വദേശി ലളിതയും കുടുംബവും ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. സന്നിധാനം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 16/18 ആയി ചാർജ് ചെയ്തിരിക്കുന്ന കേസിൽ ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സന്നിധാനം എസ്ഐ ബി വിനോദ്കുമാർ ഇന്നലെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത് പത്തനംതിട്ട മുൻസിഫ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒമ്പതു കേസുകളെപ്പറ്റിയാണ് പരാമർശം ഉള്ളത്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ അഞ്ച്, നെയ്യാറ്റിൻകര, നെടുമ്പാശേരി, കണ്ണൂർ, സന്നിധാനം എന്നീ സ്റ്റേഷനുകളിലാണ് സുരേന്ദ്രനെതിരേ കേസുള്ളത്. ചിത്തിര ആട്ടവിശേഷം, തുലാമാസ പൂജസമയങ്ങളിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നേതൃത്വം കൊടുത്തത് സുരേന്ദ്രനാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. സുരേന്ദ്രൻ നേരിട്ട് സമരങ്ങൾക്ക് നേതൃത്വം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
കണ്ണൂർ പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 240/18 ൽ കോടതി പ്രൊഡക്ഷൻ വാറണ്ട് സുരേന്ദ്രനെതിരേ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാകട്ടെ നിസാരവകുപ്പുകളാണ്. ജാമ്യം കിട്ടാനെളുപ്പം. ഈ സാഹചര്യത്തിൽ സുരേന്ദ്രൻ പുറത്തിറങ്ങിയാലും കുഴപ്പമുണ്ടാക്കുന്നത് തുടരുമെന്ന് പൊലീസ് കരുതുന്നു. റാന്നി താലൂക്കിൽ പ്രവേശിക്കുന്നതിന് മാത്രമാണ് നിരോധനമുള്ളത്. പത്തനംതിട്ടയിൽ നിന്ന് വേണമെങ്കിലും പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയും.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡി അപേക്ഷ നൽകാനും പൊലീസ് തയ്യാറെടുക്കുന്നുണ്ട്. തെളിവെടുപ്പിനായിട്ടാണ് കസ്റ്റഡിയിൽ മേടിക്കുന്നത്. ഈ സമയത്ത് സുരേന്ദ്രനുമായി തെളിവെടുപ്പിന് സന്നിധാനത്തേക്ക് പോകുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും പൊലീസ് അത് കണക്കാക്കുന്നില്ല.