തൃശൂർ: കെ റെയിലിന്റെ സർവേ കല്ല് പറിക്കാൻ വരുന്നവർ പല്ല് സൂക്ഷിക്കണമെന്ന സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവനക്ക് കണ്ണൂരിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഭീഷണിപ്പെടുത്തി നടപ്പാക്കാൻ കെ റെയിൽ പദ്ധതി പിണറായി വിജയന്റെ മുറ്റത്തല്ല, കേരളത്തിന്റെ മണ്ണിലാണ് വരുന്നത്.

തൃക്കാക്കരയിൽ താമസിയാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഒരുതരത്തിലുള്ള തർക്കവും അവിടെയില്ല. മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തൃക്കാക്കരയിൽ ജയിക്കുമെന്നും സുധാകരൻ തൃശൂരിൽ പറഞ്ഞു.