- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെട്ടിവയ്ക്കാനുള്ള പണം നൽകിയത് അരുവാപ്പുലത്തെ അമ്മമാർ; ശബരിമല സമരനായകന് നൽകാനായി പണം സ്വരുക്കൂട്ടിയത് ഒന്നരവർഷം; ജയിച്ചാൽ ശബരിമല വിമാനത്താവളം കോന്നിയിലെന്ന് വാഗ്ദാനം: കെ സുരേന്ദ്രൻ കോന്നിയിൽ പത്രിക നൽകി
കോന്നി: എൻഡിഎ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കാൻ പോകാനൊരുങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മുന്നിൽ അരുവാപ്പുലത്ത് നിന്നുള്ള ഒരു പറ്റം അമ്മമാരെത്തി. അവർ ഒരു പൊതി അദ്ദേഹത്തിന് കൈമാറി. ഒന്നരവർഷമായി അവർ സ്വരുക്കൂട്ടിയ സമ്പാദ്യം. ശബരിമല നായകന് കോന്നി തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം. ശബരിമല ഉൾക്കൊള്ളുന്ന കോന്നി മണ്ഡലത്തിന്റെ കാവലാളകാനുള്ള ചരിത്ര നിയോഗത്തിലേക്കുള്ള ആദ്യപടി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സുരേന്ദ്രൻ കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരാണാധികാരിയായ കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ ടി വിജയകുമാർ മുൻപാകയാണ് പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം സുരേഷ് കാവുങ്കൽ പിന്തുണക്കുന്ന ഒരു സെറ്റ് പത്രികയാണ് നൽകിയത്. ജില്ലാ ജനറൽ സെക്രട്ടറി വിഎ സൂരജ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ ജി സോമനാഥൻ എന്നിവർ പിന്തുണക്കുന്ന രണ്ടു സെറ്റ് പത്രികകൾ കൂടി ബുധനാഴ്ച സമർപ്പിക്കും. ഉച്ചയോടെ ഇളകൊള്ളൂർ വഞ്ചിപ്പടിയിലെത്തിയ സ്ഥാനാർത്ഥിയെ നൂറുകണക്കിന് ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജാഥയായി മുദ്രാവാക്യം വിളികളോടെ കോന്നി ബ്ലോക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കുകയായിരുന്നു. കോന്നി മണ്ഡലത്തിൽ എൻ ഡി എ വിജയിച്ചാൽ കോന്നി വിമാനത്താവളം യാഥാർത്ഥ്യമാക്കുമന്ന് സുരേന്ദ്രൻ പറഞ്ഞു.
പത്രികാ സമർപ്പണത്തിന് നിരവധി നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ഓബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എ.വി അരുൺ പ്രകാശ്, ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ പത്മകുമാർ, ബിജെപി മേഖല സെക്രട്ടറി ഷാജി ആർ നായർ, ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, വൈസ് പ്രസിഡന്റ് എം അയ്യപ്പൻ കുട്ടി, സെക്രട്ടറി വിഷ്ണു മോഹൻ , മഹിളാ മോർച്ച ജില്ലാ പ്രസിഡൻഡ് മീനാ എം നായർ തുടങ്ങി നിരവധി നേതാക്കളോടൊപ്പമാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെതിയത്.