- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നയ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് തങ്ങളെയും കുടുംബത്തെയും ചതിച്ചു; ചന്ദ്രിക ദിനപ്പത്രം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു; ഇഡി നോട്ടീസ് നൽകേണ്ടത് പി കെ കുഞ്ഞാലിക്കുട്ടിക്ക്; ലീഗിനെതിരെ വീണ്ടും കെ ടി ജലീൽ
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെ ടി ജലീൽ. ഹൈദരലി ശിഹാബ് തങ്ങളെയും കുടുംബത്തെയും കുഞ്ഞാലിക്കുട്ടി ചതിച്ചുവെന്ന് ജലീൽ ആരോപിച്ചു. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും ജലീൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്കല്ല, കുഞ്ഞാലിക്കുട്ടിക്കാണ് നോട്ടീസ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കുഞ്ഞാലിക്കുട്ടി സുഖമായി ഇരിക്കുകയാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
'ജീവിതത്തിൽ ഒരു നയ പൈസയുടെ തിരിമറി നടത്താത്ത, ഒരു ചില്ലി പൈസയുടെ കള്ളപ്പണം വെളിപ്പിക്കാത്ത ബഹമാന്യനായ പാലക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്. സത്യത്തിൽ ഈ നോട്ടീസ് ഇഡി അയക്കേണ്ടത് ഇതിന്റെ ഉത്തരവാദിയായിട്ടുള്ള പികെ കുഞ്ഞാലിക്കുട്ടിക്കാണ്.ഇഡിയോട് എന്റെ അഭ്യർത്ഥന ഹൈദരലി ശിഹാബ് തങ്ങൾക്കെതിരെയുള്ള നോട്ടീസ് പിൻവലിക്കണമെന്നാണ്. അദ്ദേഹം രോഗത്തെതുടർന്ന് ചികിത്സയിലാണ്. ഏതെങ്കിലും ഏജൻസിയുടെ മുന്നിൽ ഹാജരാകാനുള്ള സ്ഥിതിയല്ല ഇപ്പോൾ ഉള്ളത്'- ജലീൽ പറഞ്ഞു.
'തങ്ങളെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചതിക്കുഴിയിൽ വീഴ്‌ത്താനും, സമാനതകളില്ലാത്ത വിധം വഞ്ചിക്കാനും തയ്യാറായിട്ടുള്ള കുഞ്ഞാലിക്കുട്ടി, മുസ്ലിം സമുദായത്തെയും ലിഗിന്റെ രാഷ്ട്രീയ സമ്പ്രദായങ്ങളെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും ജലീൽ പറഞ്ഞു.
തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നൽകുകയാണ് ഇ.ഡി. ചെയ്യേണ്ടതെന്നും ജലീൽ ആവശ്യപ്പെട്ടു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴിയുള്ള ഇടപാടുകളെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എന്തു കൊണ്ടാണ് ഹൈദരാലി തങ്ങൾക്കെതിരെയുള്ള ഇ.ഡി നോട്ടീസ് പിൻവലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടാത്തതെന്നും ജലീൽ ചോദിച്ചു.
ഈ വർഷം ജനുവരിയിൽ നിർത്തലാക്കിയ ചന്ദ്രക ദിനപത്രത്തിന്റെ യു.എ.ഇ. എഡിഷന്റെ പ്രിന്റിങ് ചാർജ് ഇനത്തിൽ സ്വദേശി കമ്പനിക്ക് നൽകാനുള്ള ആറ് കോടിയോളം രൂപയുടെ കുടിശ്ശിക നൽകാനെന്ന പേരിൽ 4.5 കോടി യുഎ.ഇ. ദിർഹം പിരിച്ചെടുത്തു. എന്നാൽ, ഇതിൽ ഒരു രൂപ പോലും പത്രം അച്ചടിച്ച കമ്പനിക്ക് നൽകാതെ കേരളത്തിലുള്ളവർ പോക്കറ്റിലാക്കുകയാണ് ചെയ്തതെന്നും ജലീൽ ആരോപിച്ചു.
ഖത്തറിലെ പി.ഡി.എഫ്, എഡിഷൻ മാത്രമാണ് കേരളത്തിന് പുറത്ത് ഇപ്പോൾ ചന്ദ്രികയ്ക്ക് ഉള്ളത്. കെ.എം.സി.സികളുടെ തലപ്പത്ത് തന്റെ സിൽബന്ധികളെ കുഞ്ഞാലിക്കുട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത് കെ.എം.സി.സിയെയും മുസ്ലിം ലീഗിനേയും വളർത്താനല്ലെന്നും തന്റെ പോക്കറ്റിലേക്ക് പണം പിരിച്ച് കോടികൾ എത്തിക്കാൻ മാത്രമാണെന്നും ജലീൽ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ