- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടി സർവ്വകലാശാലയിലെ ഉത്തരപേപ്പർ കാണാതായ സംഭവം; സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം തുടങ്ങി; വകുപ്പ് മേധാവിയുടേയും, പരീക്ഷാ ചെയർമാന്റേയും വിശദീകരണം തൃപ്തികരമല്ലെന്ന് പ്രോ വൈസ് ചാൻസലർ
കാലടി: കാലടി സർവ്വകലാശാല സംസ്കൃതം വിഭാഗത്തിലെ ഉത്തരപേപ്പർ കാണാതായതിൽ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം തുടങ്ങി.സിൻഡിക്കേറ്റിലെ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള മൂന്നംഗ ഉപസമിതിയെയാണ് അന്വേഷണത്തിനായി സർവ്വകലാശാല ചുമതലപ്പെടുത്തിയത്.കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്കൃത സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്.
രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തരകടലാസുകളുടെ പരിശോധന. ഏപ്രിലിൽ പുറത്ത് വരേണ്ട പരീക്ഷാ ഫലം കോവിഡ് സാഹചര്യത്തിൽ പിന്നെയും നീണ്ട് പോയി. കഴിഞ്ഞ ദിവസം മാർക്ക് രേഖപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നപ്പോൾ ആണ് പരീക്ഷ പേപ്പർ തന്നെ കാണാതായ സംഭവം ശ്രദ്ധയിൽ പെട്ടത്.
ഉത്തരപേപ്പർ മൂല്യനിർണ്ണയം നടത്തി തിരിച്ച് ഏൽപിച്ചെന്ന് വകുപ്പിലെ പരീക്ഷ ചുമതലയുള്ള ചെയർമാൻ ഡോ. കെ എ സംഗമേശൻ പറയുന്നു. എന്നാൽ തനിക്ക് ഉത്തരപേപ്പർ ലഭിച്ചിട്ടില്ലെന്നാണ് വകുപ്പ് മേധാവി കെ.ആർ.അംബിക പറയുന്നത്.ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സംഭവം ഗൗരവമുള്ളതാണെന്നും വകുപ്പ് മേധാവിയുടേയും, പരീക്ഷാ ചെയർമാന്റേയും വിശദീകരണം തൃപ്തികരമല്ലെന്നും പ്രോ വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ പറഞ്ഞു.
അതേസമയം വീഴ്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്.പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾക്കൊപ്പം എസ്എഫ്ഐയും ഇന്ന് സർവ്വകലാശാലയിലേക്ക് പ്രതിഷേധവുമായി എത്തി.വിഷയത്തിൽ സമഗ്രമായ പൊലീസന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് യൂണിറ്റ് വൈസ് ചാൻസിലർക്ക് പരാതി നൽകി.തുടരെ തുടരെ ഉണ്ടാവുന്ന വിവാദങ്ങൾ സർവ്വകലാശാലയുടെ പേരിനെ കളങ്കപ്പെടുത്തുന്നുണ്ടെന്നും സാഹിത്യ ഡിപ്പാർട്ട്മെന്റിലെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം വഴി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ