കണ്ണൂർ: നാർക്കോട്ടിക്ക് ലൗ ജിഹാദ് വിഷയത്തിൽ മത - സമുദായനേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കണ്ണൂർ ശിക്ഷക് സദനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ അന്വേഷിക്കാൻ തെളിവുകളൊന്നുമില്ല. ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് അന്വേഷണം നടത്താനാവില്ല.

മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും എല്ലാവരും കൂടി കുളമാക്കിയ വിഷയമായി ഇതു മാറിയിട്ടുണ്ട്. നാട്ടിൽ സമാധാനം നിലനിർത്താനായി എല്ലാവരും വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും കാനം ആവശ്യപ്പെട്ടു.