- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിലെ മഴ വെള്ളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് നാട്ടുകാർക്ക് കിട്ടിയത് മാരകായുധങ്ങൾ; പിടിച്ചെടുത്തത് അധികം പഴക്കമില്ലാത്ത ആയുധം; രാമന്തളിയിൽ ഒളിപ്പിച്ചുവെച്ച വടിവാൾ കണ്ടെത്തി
പയ്യന്നൂർ: പയ്യന്നൂരിനടുത്തെ രാമന്തളിയിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തി. രാമന്തളി കുന്നത്തെരു കണ്ണങ്ങാട്ട് ക്ഷേത്രം റോഡിൽ കൊവ്വലിൽ റോഡരികിലെ കലുങ്കിനടിയിൽ നിന്നാണ് മൂന്ന് വടിവാളുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.
റോഡരികിലെ മഴ വെള്ളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് നാട്ടുകാർ കലുങ്കിനടിയിൽ മൂന്ന് വടിവാൾ കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ എസ്‌ഐ എം.വി ശരണ്യയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. അധികം പഴക്കമില്ലാത്തവയാണ് പിടികൂടിയ വടിവാളുകളെന്ന് പൊലീസ് പറയുന്നു. ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത പയ്യന്നൂർ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story