- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണുഗോപാലിന്റെ വരികൾക്ക് ഈണം നൽകുന്നത് രാഹുൽ സുബ്രഹ്മണ്യം; തീം സോങ്ങ് പാടുന്നത് വിനീത് ശ്രീനിവാസനും; കണ്ണൂർ വിമാനത്താവളത്തിന്റെ തീം സോങ്ങ് വിശേഷങ്ങൾ ഇങ്ങനെ
കണ്ണൂർ: കണ്ണൂരുകാരനായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ തീം സോങ്ങ്. കണ്ണൂരിന്റെ സ്വന്തം താരവും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി ഉണരുക. അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ മികവും വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതും ഗാനത്തിന്റെ ഇതി വൃത്തമാണ്. ആർ വേണുഗോപാലിന്റെ വരികൾക്ക് 1971 ബിയോണ്ട് ബോർഡേഴ്സ് , ഫിലിപ്പ് ആൻഡ് ദി മംഗ്ഗി പെൻ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രഹ്മണ്യനാണ് തീം സോങിന് ഈണം നൽകിയിരിക്കുന്നത്. 9 ാം തീയ്യതി ഞായറാഴ്ച നടക്കുന്ന ഉത്ഘാടനത്തോടനുബന്ധിച്ച് ആഘോഷമായി തന്നെ ടീം സോങ് പുറത്തിറക്കും. രാജ്യാന്തര വിമാനത്താവളത്തിന്റെ മൂന്നാം പ്രവേശന കവാടം ഒരു മാസം കൊണ്ട് പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിമാനത്താവള കമ്പനിയായ കിയാൽ. മട്ടന്നൂർ അഞ്ചരക്കണ്ടി റോഡിൽ കീഴല്ലൂർ കുറ്റിക്കരയിലാണ് മൂന്നാം കവാടം
കണ്ണൂർ: കണ്ണൂരുകാരനായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ തീം സോങ്ങ്. കണ്ണൂരിന്റെ സ്വന്തം താരവും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി ഉണരുക. അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ മികവും വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതും ഗാനത്തിന്റെ ഇതി വൃത്തമാണ്.
ആർ വേണുഗോപാലിന്റെ വരികൾക്ക് 1971 ബിയോണ്ട് ബോർഡേഴ്സ് , ഫിലിപ്പ് ആൻഡ് ദി മംഗ്ഗി പെൻ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രഹ്മണ്യനാണ് തീം സോങിന് ഈണം നൽകിയിരിക്കുന്നത്. 9 ാം തീയ്യതി ഞായറാഴ്ച നടക്കുന്ന ഉത്ഘാടനത്തോടനുബന്ധിച്ച് ആഘോഷമായി തന്നെ ടീം സോങ് പുറത്തിറക്കും.
രാജ്യാന്തര വിമാനത്താവളത്തിന്റെ മൂന്നാം പ്രവേശന കവാടം ഒരു മാസം കൊണ്ട് പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിമാനത്താവള കമ്പനിയായ കിയാൽ. മട്ടന്നൂർ അഞ്ചരക്കണ്ടി റോഡിൽ കീഴല്ലൂർ കുറ്റിക്കരയിലാണ് മൂന്നാം കവാടം പണിയുന്നത്. 12 മീറ്റർ വീതിയുള്ള റോഡിൽ 7 മീറ്റർ ടാറിങ്, നടപ്പാത, ഓവുചാൽ, തെരുവുവിളക്ക്, ട്രാഫിക് സിഗ്‌നലുകൾ എന്നിവയും ക്രമീകരിക്കും. പാതയുടെ സൗന്ദര്യ വൽക്കരണത്തിനായി പൂച്ചെടികൾ വച്ചു പിടിപ്പിക്കുവനും പദ്ധതിയുണ്ട്. കുറ്റിക്കരയിൽ നിന്നും രണ്ട് കിലോ മീറ്ററാണ് അപ്രോച്ച് റോഡ്. ഇതിൽ 500 മീറ്റർ ദൂരം കീഴല്ലൂർ പഞ്ചായത്തിന്റെ പരിധിയിലാണ്. പഞ്ചായത്തിൽ നിന്നും റോഡ് ഏറ്റെടുത്താണ് കിയാൽ നവീകരണം നടത്തുന്നത്.
വിമാനത്താവളത്തിന്റെ പ്രധാന കവാടം ഭാവിയിൽ ഇവിടേക്ക് മാറ്റാനും സാധ്യതയുണ്ട്. നിലവിൽ എമർജൻസി എക്സിറ്റ് ആയാണ് ഇത് പരിഗണിക്കുന്നത്. കിയാലിന്റെ പരിധിയിലുള്ള റോഡിന്റെ പണി പൂർത്തിയായി കഴിഞ്ഞു. ഇതു വഴി വിമാനത്താവളത്തിലേക്ക് പ്രര്വേശിച്ചാൽ നിർദിഷ്ട ടൗൺഷിപ്പ് , ബസ്സ്, ടാക്സി സ്റ്റാന്റുകൾ, ടിപ്പാർച്ചർ, എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനാകും.