- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് പി കരുണാകരൻ മാറിയേക്കും; പകരം സിപിഎം പരിഗണിക്കുന്നത് മുൻ ജില്ലാസെക്രട്ടറിയും എംഎൽഎയുമായ കെ.പി. സതീഷ് ചന്ദ്രനെ; കണ്ണൂരിൽ ശ്രീമതി തന്നെ; യു.ഡി.എഫിൽ കാസർഗോഡ് ടി സിദ്ദിഖിനെ വേണം എന്നാവശ്യം; കണ്ണൂരിൽ എ.പി. അബ്ദുള്ളക്കുട്ടിയെ ഇറക്കാനും യുഡിഎഫിൽ ചർച്ച; ഉത്തര മലബാറിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുമുഴം മുമ്പേ എറിഞ്ഞ് മുന്നണികൾ
കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിക്കാൻ കണ്ണൂരും കാസർഗോഡും നേതാക്കളും അണികളും ഉണരുന്നു. അങ്കത്തിന് മുമ്പ് കണക്കുകളിലാണ് ഈ രണ്ട് ലോകസഭാ മണ്ഡലങ്ങളും പിടിച്ചടക്കാൻ മുന്നണികളുടെ നോട്ടം. സിപിഎം. ബൂത്ത് തലത്തിൽ സർവ്വേ ഫോറങ്ങൾ പൂരിപ്പിച്ച് നൽകുന്നതോടെ ഏകദേശ ചിത്രം അവർക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അതീവ ജാഗ്രതയോടെ പാർട്ടി നൽകിയ ഫോറങ്ങൾ നേതൃത്വങ്ങൾക്ക് തിരിച്ചേൽപ്പിച്ചു വരികയാണ്. കാസർഗോഡാണ് സിപിഎം. നേരിടുന്ന പ്രധാന പ്രശ്‌നം. നിലവിലുള്ള എംപി. പി.കരുണാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടി അണികളിൽ ഒളിഞ്ഞും തെളിഞ്ഞും ഉയർന്നു വരുന്നുണ്ട്. അടുത്ത മൂന്ന് തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിലെ ചിത്രം പരിശോധിക്കുമ്പോൾ കരുണാകരനെ ഇനിയും നിർത്തുന്നതിൽ സിപിഎം. ഭയപ്പെടുന്നുണ്ട്. പകരക്കാരനായി സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയും എംഎൽഎ.യുമായ കെ.പി. സതീഷ് ചന്ദ്രനാണ് മുൻതൂക്കം. പാർട്ടി ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിച്ചിരുന്ന പി.കരുണാകരൻ 2009 ലെ തിരഞ്ഞെടുപ്പിൽ 65,000 വോട്ടിലേക്ക് ചുരുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്
കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിക്കാൻ കണ്ണൂരും കാസർഗോഡും നേതാക്കളും അണികളും ഉണരുന്നു. അങ്കത്തിന് മുമ്പ് കണക്കുകളിലാണ് ഈ രണ്ട് ലോകസഭാ മണ്ഡലങ്ങളും പിടിച്ചടക്കാൻ മുന്നണികളുടെ നോട്ടം. സിപിഎം. ബൂത്ത് തലത്തിൽ സർവ്വേ ഫോറങ്ങൾ പൂരിപ്പിച്ച് നൽകുന്നതോടെ ഏകദേശ ചിത്രം അവർക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അതീവ ജാഗ്രതയോടെ പാർട്ടി നൽകിയ ഫോറങ്ങൾ നേതൃത്വങ്ങൾക്ക് തിരിച്ചേൽപ്പിച്ചു വരികയാണ്.
കാസർഗോഡാണ് സിപിഎം. നേരിടുന്ന പ്രധാന പ്രശ്‌നം. നിലവിലുള്ള എംപി. പി.കരുണാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടി അണികളിൽ ഒളിഞ്ഞും തെളിഞ്ഞും ഉയർന്നു വരുന്നുണ്ട്. അടുത്ത മൂന്ന് തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിലെ ചിത്രം പരിശോധിക്കുമ്പോൾ കരുണാകരനെ ഇനിയും നിർത്തുന്നതിൽ സിപിഎം. ഭയപ്പെടുന്നുണ്ട്. പകരക്കാരനായി സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയും എംഎൽഎ.യുമായ കെ.പി. സതീഷ് ചന്ദ്രനാണ് മുൻതൂക്കം. പാർട്ടി
ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിച്ചിരുന്ന പി.കരുണാകരൻ 2009 ലെ തിരഞ്ഞെടുപ്പിൽ 65,000 വോട്ടിലേക്ക് ചുരുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് 6,921 ലേക്ക് താഴുകയും ചെയ്തു. ഇത് സിപിഎം. കാസർഗോഡ് പരാജയപ്പെട്ടതിന് തുല്യമായിരുന്നു. കോൺഗ്രസ്സിലെ ടി. സിദ്ദിഖാണ് കരുണാകരന് വെല്ലുവിളിയായത്. സിദ്ദിഖിന്റെ അന്നത്തെ പ്രകടനം കാസർഗോട്ടെ യു.ഡി.എഫ് അനുകൂലികൾ മറന്നിട്ടില്ല. അതുകൊണ്ടു തന്നെ സിദ്ദിഖിനെ വീണ്ടും ഇറക്കി കാസർഗോഡ് മണ്ഡലം പിടിച്ചെടുക്കണം എന്ന ആവശ്യം അടിത്തട്ടിൽ നിന്നും ഉയർന്നിട്ടുണ്ട്. യു.ഡി.എഫ്. നേതൃതല യോഗവും ജില്ലാ കൺവെൻഷനും നടത്തിക്കഴിഞ്ഞു. വികസന കാര്യത്തിൽ കാസർഗോഡിന്റെ പിന്നോക്കാവസ്ഥയും കരുണാകരനെ വേട്ടയാടുന്നുണ്ട്.
അതുകൊണ്ടു തന്നെ പകരക്കാരനായി മറ്റൊരാളെ സിപിഎം. തേടാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അരലക്ഷത്തിലേറെ ഭൂരിപക്ഷമാണ് നൽകിയത്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള വോട്ട് നോക്കിയാൽ കരുണാകരൻ പരാജയപ്പെടുമായിരുന്നു. ഇക്കാരണങ്ങളാൽ കണ്ണൂരുകാരനായ ഒരു സ്ഥാനാർത്ഥിയെ തേടാൻ സിപിഎം. ഒരുങ്ങിയേക്കാം. അങ്ങിനെയെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ മാസ്റ്റർക്ക് നറുക്ക് വിണേക്കാം. കല്യാശ്ശേരി മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന നേതാവ് കൂടിയായതിനാൽ അതിന് സാധ്യതയേറുന്നു.
കണ്ണൂരിൽ പി.കെ. ശ്രീമതിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. ലോകസഭാംഗം എന്ന നിലയിലും മണ്ഡലത്തിലെ ഇടപെടലിലും ബഹുജന പിൻതുണ നേടുന്നതിലും ശ്രീമതിയെക്കുറിച്ച് പരാതികളൊന്നുമില്ല. വികസന കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിലും ശ്രീമതി മുൻ നിരയിലാണ്. കഴിഞ്ഞ തവണ 6526 വോട്ടിന്റെ ലീഡാണ് ശ്രീമതിക്കുണ്ടായിരുന്നത്. അത് ഇരട്ടിയെങ്കിലുമായി വർദ്ധിപ്പിക്കണമെന്നാണ് സിപിഎം. ന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ മത്സരിച്ച കെ.സുധാകരൻ ഇത്തവണ കണ്ണൂരിൽ മത്സരിക്കുമോ എന്ന് ഉറപ്പില്ല.
കോൺഗ്രസ്സിന്റെ പുതിയ വർക്കിങ് പ്രസിഡണ്ട് പദവി അലങ്കരിക്കുകയാണ് കെ. സുധാകരൻ. മുൻ. എം. പി. യും എംഎൽഎ.യുമായ എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരാണ് മണ്ഡലത്തിൽ നിന്നും ഉയർന്ന് വരുന്നത്. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും സിപിഎം. അബ്ദുള്ളക്കുട്ടിയെ ഇറക്കി മണ്ഡലം പിടിച്ചെടുത്തതിന്റെ തിരിച്ചടി ആവാമെന്ന കണക്കു കൂട്ടലാണ് അബ്ദുള്ളക്കുട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്. സിപിഎം. ന്റെ അന്നത്തെ അത്ഭുത ക്കുട്ടി ഇത്തവണ കോൺഗ്രസ്സിന്റെ അത്ഭുതക്കുട്ടിയാവുമോ എന്ന ചോദ്യവും ഉടലെടുത്തിട്ടുണ്ട്. എന്നാൽ കണ്ണൂരും കാസർഗോഡും അടുത്തടുത്ത മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥിയായ രണ്ട് പേർ മത്സരിക്കുന്നത് പാർട്ടി നേതൃത്വം അംഗീകരിക്കുമോ എന്ന സംശയവും ശക്തമായുണ്ട്.