- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദ ആക്രമണങ്ങളിൽ കുറവുണ്ടായി; നിക്ഷേപം ഇറക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയത് 40ൽ അധികം കമ്പനികൾ; ആർട്ടിക്കിൾ 370 പിൻവലിച്ച് രണ്ട് വർഷം കഴിയുമ്പോൾ ജമ്മു കാശ്മീർ ജനപ്രിയ മാറ്റങ്ങളിലെക്ക്..
2021ഓഗസ്റ്റ് 5 ആകുമ്പോഴെക്കും ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് 2 വർഷം തികയുന്നു. കാശ്മീരിലുള്ള സുഹൃത്തുക്കൾ, മാധ്യമ പ്രവർത്തകർ, ഞാൻ നടത്തിയ പഠനങ്ങൾ എന്നിവയിൽ നിന്നും മനസ്സിലാക്കിയ വിവരങ്ങൾ ആണിവിടെ പങ്കുവെക്കുന്നത്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കാശ്മീരിൽ നിന്നും ഈ നിയമം എടുത്തു കളഞ്ഞയുടനെയുണ്ടായ ആശങ്കകൾ മാറി കൊണ്ടിരിക്കുന്നു എന്നാണ് അവിടെയുണ്ടായ പുരോഗതി കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്യാനുള്ള തീരുമാനം ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കുകയും 2019 ഓഗസ്റ്റ് 5 ന് രണ്ട് കേന്ദ്ര ഭരണമായി വിഭജിക്കുകയും ചെയ്തതോടെ ആണ് അവിടെ വികസനത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടായത്. കൃഷി, ടൂറിസം, വിദ്യാഭ്യാസം, ആതുരസേവനം, സ്ത്രീ ശാക്തീകരണം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലയിൽ ജമ്മു കാശ്മീർ ഏറെ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. അന്നുതൊട്ടിന്നു വരെ അവിടെയുണ്ടായ പുരോഗതി ഇവയെല്ലാമാണ്.
ലോ ആൻഡ് ഓർഡർ
ഔദ്യോഗിക കണക്കുകൾ പ്രകാരം ജമ്മു കാശ്മീരിൽ ഓഗസ്റ്റ് 2019-2020 വരെ 206 തീവ്രവാദ ബന്ധമുള്ളസംഭവങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. അത് 2018 - 2019 കാലയളവിൽ ഉണ്ടായ 443 തീവ്രവാദ സംഭവങ്ങളുടെ പകുതി മാത്രമേ വരുന്നുള്ളൂ. മാത്രമല്ല സിവിലിയൻ മരണങ്ങൾ നന്നേ കുറഞ്ഞിട്ടുള്ളതായാണ് കണക്കുകൾ കാണിക്കുന്നത്. ഔദ്യോഗിക കണക്കുകൾ ഇപ്രകാരം ആണ്
സിവിലിയൻ മരണം
ക്രോസ് ഫയറിങ് മൂലം 2019 ൽ 18 ഉം 2020ൽ 22 ഉം 2021 മാർച്ച് വരെ o(പൂജ്യം )വുമാണ് മരണനിരക്ക്
തീവ്രവാദം മൂലം മരിച്ചത് 2019 ൽ 39 ഉം 2020ൽ 37 ഉം 2021 ൽ 2 ഉം ആണ് (2021 മാർച്ച് വരെയുള്ള ഔദ്യോഗിക കണക്ക്.
ഭരണഘടനാപരമയ പ്രത്യേകാനുകൂല്യങ്ങൾ
890 കേന്ദ്ര നിയമങ്ങൾ ജമ്മു കാശ്മീരിൽ പ്രാബല്യത്തിൽ വന്നു.205 സംസ്ഥാന നിയമങ്ങൾ പിൻവലിച്ചു.129 നിയമങ്ങൾ പുതുക്കി. ഷെഡ്യൂൾഡ് കാസ്റ്റ് & ഷെഡ്യൂൾഡ് ട്രൈബ് ആക്റ്റ് (1954), വിസിൽ ബ്ലോവേർസ് പ്രൊട്ടക്ഷൻ ആക്റ്റ് (2014), നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി ആക്റ്റ് ,ഷെഡ്യൂൾഡ് ട്രൈബ്‌സ് എൽഡ് ഫോറസ്റ്റ് ഡൗലേർസ് ആക്ട് (2007), കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം (2009), വിവരവകാശ നിയമം (2005) എന്നിവ ഇതിൽ പെടുന്നു.അതു പൊലെ അവിടത്തെ ശുചികരണ തൊഴിലാളികൾക്കും നേട്ടമുണ്ടായിട്ടുണ്ട്. അവർക്ക് നിഷേധിക്കപെട്ട പൗരത്വം തിരിച്ചു കിട്ടിയതു കൂടാതെ അവർക്കിഷ്ടപെട്ട വിദ്യാഭ്യാസം, ജോലി എന്നിവ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയ നിയമങ്ങൾ വഴി ലഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ കഴിയുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാത്ഥികൾക്കും ഇന്ത്യയിൽ പൗരത്വം കൊടുക്കാൻ ഇതിലൂടെ തീരുമാനിക്കപെട്ടു.
അടിത്തട്ടിലുള്ള ജനാധിപത്യത്തിന്റെ ശക്തിപ്പെടുത്തൽ
ഇന്ത്യൻ ഭരണഘടനയുടെ 72, ഉം73 ഉം വകുപ്പുകളുടെ ഭരണഘടനാ ഭേദഗതി നിയമങ്ങൾക്കനുസരിച്ച് ജമ്മു കാശ്മീരിൽ പഞ്ചായത്തി രാജ് പുനരാരംഭിച്ചിട്ടുണ്ട്. ഏകദേശം 3650 സർപഞ്ചുകളും 33000 പഞ്ചുകളും തെരെഞ്ഞെടുക്കപെട്ടു.ഈ തെരെഞ്ഞെടുപ്പിൽ 73% പോളിങ് ഉണ്ടായിരുന്നു.പഞ്ചായത്തുകൾക്കും മറ്റും തങ്ങൾ ഏറ്റെടുത്ത വികസന പരിപാടികൾ പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ട് നേരിട്ട് അനുവദിച്ചിട്ടുണ്ട്. 'ബാക് ടു വില്ലേജ് ' എന്ന പരിപാടിയിലൂടെ സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഗ്രാമത്തിൽ എത്തി ജനങ്ങളിൽ നിന്നും ഗവൺമെന്റ് സ്‌കീമുകളുടെ പോരായ്മകൾ ചോദിച്ചറിയുന്നുണ്ട്. മാത്രമല്ല ഓരോ പഞ്ചായത്തിലും രണ്ടു വികസനപരമായ ജോലികളെങ്കിലും ചെയ്യണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
ആരോഗ്യം
മികച്ച ആരോഗ്യ സേവനം നൽകുന്നതിനായി 1 ബോൺ ഇസ്റ്റിട്യൂട്ടിനും 2 ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും പദ്ധതി ഇട്ടിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കാശ്മീരിനെ വലുതായി ബാധിച്ചില്ല. വാക്‌സിനേഷൻ പരിപാടികളും മറ്റനുബന്ധ ഹെൽത്ത് കെയർ പരിപാടികളും വേഗത്തിലാക്കിയതാണ് ഇതിനു കാരണം.
വിദ്യാഭ്യസം
ഐഐടി, ഐഐഎം, എയിംസ് (2) എന്നി വിദ്യാഭ്യാസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ജമ്മു - കാശ്മീർ യുടിയിൽ 2022-2025 ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.2023 ൽ വിജയ്പൂരിലും ( ജമ്മു)2025 ഓടെ അവന്തിപൂരയിലും (ശ്രീനഗർ) എയിംസ് നിലവിൽ വരും. ഇതിനു പുറമേ 2 കേന്ദ്ര സർവ്വകലാശാലകൾ, 7 പുതിയ മെഡിക്കൽ കോളജുകൾ, 5 നഴ്‌സിങ് കോളേജുകൾ എന്നിവയും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലഡാക്കിലെ കേന്ദ്ര സർവ്വകലാശാലക്ക് കേന്ദ്ര സർക്കാർ 2021 ജൂലായിൽ ഓടെ കേന്ദ്ര സർക്കാർ അനുമതി നൽകി. 750 കോടി ചെലവിൽ 4 വർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ നിർദ്ദിഷ്ട സർവകലാശാലയിൽ ലിബറൽ ആർട്ട്‌സ്, ബേസിക് ആർട്ട്‌സ് തുടങ്ങി എല്ലാ കോഴ്‌സുകളിലും ബിരുദം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മുൻപ് പതിനായിരത്തിലധികം ലഡാക്കി വിദ്യാർത്ഥികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി 100 കണക്കിന് കിലോമീറ്റർ സഞ്ചരിക്കാൻ നിർബന്ധിതരായിരുന്നു. ചകഠ ശ്രീനഗറിലെ യു ജി പ്രോഗ്രാമുകളിൽ 5% സീറ്റുകൾ ലഡാക്കി വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുണ്ട്.
തൊഴിൽ
2022 ആകുമ്പോഴെക്കും 25000 സർക്കാർ ജോലികൾ സൃഷ്ടിക്കപ്പെടും. എന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനോടകം തന്നെ 2019 ഓഗസ്റ്റ് മുതൽ 3000 ജോലികൾ സർക്കാർ മേഖലയിൽ നൽകിയിരുന്നു. ജമ്മു കാശ്മീരിലെ യുടി ഭരണകൂടം 2021-2022 വർഷത്തിൽ 28400 കോടി രൂപ വ്യാവസായ പാക്കേജിനായി നീക്കിവച്ചിട്ടുണ്ട്.യു ടി ഗവൺമെന്റ് പ്രഖ്യാപിച്ച 'ന്യൂ ഡവലപ്പ്‌മെന്റ്‌റ് സ്‌കീം 2021 ' വഴി 2037 വരെ പല വിധ ബെനിഫിറ്റുകളും ഇൻസെന്റീവുകളും അവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'മിഷൻ യുത്ത് ഇനീഷേറ്റീവ് ' യുവാക്കൾക്ക് ബാങ്കിങ്, ഫാഷൻ ഡിസൈനിങ്, സൈബർ സെക്യൂരിറ്റി, വെബ് ഡിസൈനിങ്, റോബോട്ടിക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ പ്രാവീണ്യം നൽകുന്നതിനായി പരിശ്രമിക്കുകയാണ്.കൂടാതെ മുംകിൻ സ്‌കിം മുഖേന ജീവിത മാർഗ്ഗം കണ്ടെത്തുന്നതിന് ചെറിയ വണ്ടികൾ സബ്‌സിഡിയോടെ നൽകുന്നുണ്ട്.
ഇൻഫോർമേഷൻ ടെക്‌നോളജി
ജമ്മു കാശ്മീർ യു ടി സർക്കാർ ജമ്മുവിലും ശ്രീനഗറിലും 50 കോടി ചെലവു വരുന്ന ഓരോ ഐ ടി പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി ജനുവരി 2021യിൽ എംബിസിസി ജമ്മു കാശ്മീരിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് കമ്പനിയുമായി കരാർ ഒപ്പു വെച്ചുട്ടുണ്ട്. ജമ്മുവിൽ 15 ഉം ശ്രീനഗറിൽ 17 ഉം മാസങ്ങൾക്കുള്ളിൽ ഇത് പൂർത്തീകരിക്കാൻ ആണ് പദ്ധതി ഇട്ടിരിക്കുന്നത്.
ഇൻഫ്രാസ്ട്രക്ചർ
2020 ജൂലെയിൽ ആറ് പാലങ്ങളാണ് ഉദ്ഘാടനം ചെയ്തത്.ചിനാബ് നദിക്ക് കുറുകെ സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മേൽപ്പാലം ഇന്ത്യൻ ട്രെയിൻ സർവ്വീസിനെ കാശ്മീരുമായി ബന്ധിപ്പിക്കും.2022 ഓടെ ആണ് സർക്കാർ ഇത് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്.കൂടാതെ ശ്രീനഗറിലെക്കും ജമ്മ വിലെക്കുമുള്ള മെട്രൊ റെയിൽ പാത 2024 ഓടു കൂടി നിർമ്മാണം പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.5 കോടി രൂപ വരെയുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാൻ മുനി സിപ്പൽ കമ്മിറ്റിക്ക് അധികാരം നൽകി. സുതാര്യമായ ഇ-ടെൻഡറിംഗും നിർബന്ധമാക്കി. ലഡാക്കിലെ 2 വിമാന താവളങ്ങളും ജമ്മു കാശ്മീരിലെ 11 വിമാന താവളങ്ങളും നവീകരിക്കാൻ പദ്ധതി ഇട്ടിരിക്കയാണ്.യു ടി രൂപീകരിച്ച ശേഷം 21441 കോടി രൂപയുടെ 9 പദ്ധതികൾ ലഡാക് യു ടി യിലെക്ക് മാറ്റി. ജമ്മു കാശ്മീരിലെ ലേയിലും ലഡാക്കിലും കെബി ആർ എയർപോർട്ടിന്റെ പുതിയ ടെർമിനൽ കെട്ടിടം പണിയുന്നതിനുള്ള ജോലികളും തുടങ്ങി .255 സാ ദൈർഘ്യമുള്ള ബേഗ് ഗാൽവൻ വാലിയിലെ ഓൾഡിറോഡ് 2019 ൽ തന്നെ കാരകോറം പാസും ലേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പ്രാപ്തമാക്കി.2020-2021 സാമ്പത്തിക വർഷത്തിൽ ലഡാക്കിലെ വികസനത്തിനായി 5958 കോടി രൂപ അനുവദിച്ചു.
വ്യവസായം
40 ൽ അധികം കമ്പനികൾ ജമ്മു കാശ്മീരിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഡിസംബർ വരെ 33 കമ്പനികളുടെ തിർദ്ദേശം സർക്കാർ സ്വീകരിച്ചിരുന്നു. നിക്ഷേ നിർദ്ദേശത്തിന്റെ നിലവിലെ കണക്ക് 15000 കോടി രൂപയാണ്. റിന്യൂവൽ എനർജി, ഹോസ്പിറ്റാലിറ്റി, ഡിഫൻസ്, ടൂറിസം, സ്‌കിൽ ഡവലപ്പ്‌മെന്റ്, വിദ്യാഭ്യാസം, ഐടി, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖകളിൽനിന്നുള്ള കമ്പിനികൾ അവരുടെ യുണീറ്റുകൾ സ്ഥാപിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
ഊർജ്ജം
ഷാപ്പൂർബ കാൻഡി വൈദ്യുത ജലസേചന പദ്ധതിയുടെ പണി 2022 ഓടു കൂടി പൂർത്തിയാകും.15 വൈദ്യുത പദ്ധതികൾ ഉത്ഘാടനം ചെയ്തു.2019 സെപ്റ്റംബറിൽ 10000 കോടി രൂപയുടെ 20 പദ്ധതിക്ക് തറക്കല്ലിട്ടു.'സൗഭാഗ്യ പദ്ധതിയിൽ 100 വീടുകൾ വൈദ്യുതീകരിച്ചു.2020 ഫെബ്രുവരിയിൽ 60 ബില്യൺ രൂപക്ക് കത്വ ജില്ലയിൽ ജലസേചനത്തിനും വൈദ്യുതിക്കും വേണ്ടി മാറ്റി വെക്കപെട്ടു. 100 % വെദ്യുതീകരിക്കാൻ കഴിഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ലഡാക്കിനെ ഊർജ്ജസമ്പനമാക്കുന്നതിനു വേണ്ടി ലേ-കാർഗ്ഗിൽ ജിലകളിൽ വ്യാപിച്ചുകിടക്കുന്ന 50000 കോടി രൂപയുടെ പവർ ഗ്രിഡ് കണക്റ്റ് ചെയ്ത സോളാർ ഫോട്ടൊ വോൾട്ടേജ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച ശേഷം നടത്തിയ എറ്റവും വലിയ ഒറ്റ നിക്ഷേപമാണിത്.ലഡാക്കിലെ 23000 മെഗാവാട്ട് ഗ്രിഡ് കണക്ട് ചെയ്ത അൾട്രാ മെഗാ സോളാർ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര ഊർജ്ജമന്ത്രാലയം പദ്ധതിയിടുന്നുണ്ട്. 7500 മെഗാവാട്ട് പാക്കേജാണ് ഈ വലിയ പദ്ധതിയുടെ ആദ്യ ഭാഗമാകുന്നത്.'220 കെവി ശ്രീനഗർ - അലസ്റ്റങ്-ദ്രാസ്-കാർഗ്ഗിൽ - ലേ ട്രാൻസിമിഷൻ സിസ്റ്റം 2019 ഫെബ്രുുവരിൽ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് സമർപ്പിച്ചു.ഇതിനെ ലഡാക്ക് ട്രാൻസ്മിഷൻ പവർ ഗ്രിഡുമായി ബന്ധിപ്പിക്കുകയും ഈ പ്രദേശത്ത് വൈദ്യുത വിതരണം ഉറപ്പാക്കുകയും ചെയ്തു. ഇപ്പോൾ അതിശൈത്യകാലത്ത് പോലും വൈദ്യുത വിതരണം ചെയ്യാനും വേനൽക്കാലത്ത് മിച്ച വൈദ്യുതി കൊടുക്കാനും സാധിക്കുന്നു..
ജലം
ഗ്രാമീണ വീടുകളിൽ 2021 ഡിസംബറോടെ പൈപ്പുകളിലുടെ ജലം എത്തിച്ചു കൊടുക്കാൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടു. 100 % വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്,
സ്ത്രീ ശാക്തീകരണം
മറ്റു സംസ്ഥാനത്തെ വ്യക്തിയെ കല്യാണം കഴിക്കമ്പോൾ നഷടപെട്ടു പോയിരുന്ന ആനുകൂല്യം ഓഗസ്റ്റ് 5 2019 ലെ കേന്ദ്ര സർക്കാറിന്റെ തീരുമാനത്തോടെ തിരിച്ചു ലഭിക്കുകയാണ്. അവകാശങ്ങളിൽ തുടങ്ങി അവരുടെ സ്വാശ്രയത്തെ കൂടി ലക്ഷ്യമിട്ടിട്ടാണ് പദ്ധതികൾ പ്ലാൻ ചെയ്തത്, പരമ്പരാഗത ജീവിതമാർഗ്ഗങ്ങളായ കൈത്തറി, എംബ്രോയ്ഡറി എന്നിവയിൽ ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് പരിശീലനം നൽകി വരികയാണ്. ഇത് അവരെ സ്വയംപര്യാപ്തമാക്കുമെന്നാണ് കരുതുന്നത്. ഇതു വരെ 800 സ്ത്രീകൾ 7 പ രിശീലനകേന്ദ്രങ്ങളിൽ നിന്നായി പരിശീലനം ലഭിച്ച് സ്വന്തം ബിസിനസ്സ് തുടങ്ങി എന്നാണ് ഓദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളുട ഗുണം പുതുതായി രൂപം കൊണ്ട കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലും ലഭ്യമാകും. സർവ്വശിക്ഷാ അഭിയാൻ, കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയ പദ്ധതി, സാക്ഷാത് ഭാരത് മിഷൻ പ്രോഗ്രാം, ബേടി ബച്ചാവോ ബേടി പഠാവോ.ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുന്നതിലും തുല്യ അവസരങ്ങൾ നൽകുന്നതിലും ലിംഗ പരമായ അസമത്വങ്ങൾ നീക്കം ചെയുന്നതിലും ശ്രദ്ധ കേന്ദ്രികരിക്കുന്നു. യു ടി ഭരണ കൂടം നേരിട്ട് കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നതിനാൽ ജമ്മു കാശ്മീരിലെയും ലഡാക്കിലെയും സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ വരുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരതയും സംരംഭക അവസരങ്ങളും നൽകാൻ മുദ്രയോജന, ജൻധൻ എന്നിവയും അവരുടെ ഭാഗമായി
വാർത്താവിനിമയം
ലഡാക്കിന് മറ്റു പ്രദേശവുമായുള്ള വളരെ പെട്ടെന്നുള്ള ആശയ വിനിമയത്തിന് യുണീവേർസൽ സർവ്വീസ് ഒബ്ലീഗേഷൻ ഫണ്ടിന്റെ കീഴിൽ 54 മൊബെൽ ടവറുകളുടെ നിർമ്മാണം ലഡാക്കിൽ ആരംഭിച്ചു.അതിശൈത്യകാലത്ത് ലേയിൽ നിന്ന് ആറു മാസ കാലത്തേക്ക് വിഛേദിക്കപെട്ടിരുന്ന ദുൽചുങ്, നെയ്‌റോക്‌സ്, ലിൻഷഡ്, ഫോട്ടോക്‌സർ തുടങ്ങി വിദൂര ഗ്രാ മങ്ങൾക്ക് ശൈത്യകാലത്തും മൊബെൽ സേവനം ലഭ്യമാക്കുക എന ലക്ഷ്യത്തോടെ ആണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പ്രവർത്തിപ്പിക്കാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു
ടൂറിസം
ഇക്കോ ടൂറിസം, സാംസ്കാരിക ടൂറിസം എന്നിവ ലഡാക്കിൽ വലിയ തോതിൽ പ്രോൽസാഹിപ്പിക്കുകയാണ്.ഈ ഭാഗങ്ങളിലുള്ള മിക്കവാറും എല്ലാ ആശ്രമങ്ങളെയും ഹോം സ്റ്റേ വഴി ബന്ധിപ്പിച്ച് സംസ്‌കാരിക ടൂറിസം ആസൂത്രണം ചെയ്യുന്നു. പക്ഷി നിരീക്ഷണം, വന്യ ജീവി സഫാരി തുടങ്ങിയ പാരിസ്ഥിതിക പ്രവർത്തനങ്ങളും പ്രോൽസാഹിപ്പിക്കുന്നു. 2020 ലും2021 ലും 'ഖലോ ഇന്ത്യ' വിന്റർ ഗെയിം നടന്നു.
കൃഷി
500 കോടി രൂപ ചെലവിൽ ഓർഗാനിക്ക് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷനും ഹരിത കൃഷി പദ്ധതിയും ഖൗഹ്യ, 21 ൽ ലഡാക്കിൽ ആരംഭിച്ചു. ജൈവകൃഷി നടപ്പിലക്കുന്ന പരിപാടി മുന്നു മാസത്തിനകം നടപ്പിലാക്കും. ലെ ,കാർഗ്ഗിൽ ജില്ലകളിലെ 90 വില്ലേജുകൾ 2025 ഓടെ ജൈവഗ്രാമമായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഡാക്കിലെ ഹരിത ഗ്രഹങ്ങളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനായി ലഡാക്ക് ഹരിത ഗ്രഹ പദ്ധതിയും ആരംഭിച്ചു. ആഴത്തിലുള്ള ശൈത്യകാലത്ത് വർഷം മുഴുവനും പച്ചകറികളുടെ ലഭ്യത വർദ്ധിപ്പിക്കാനും ലേ കാർഗ്ഗിൽ ജിലകളിൽ 1676 ഹരിത ഗ്രഹങ്ങൾ രണ്ട് വർഷത്തിനിടെ 76 ,44 കോടി രൂപയുടെ ബജറ്റിലൂടെ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു
വരുംവരായ്കകൾ
ഇതിൽ നിന്നെല്ലാം മനസ്സിലാക്കുന്നത് ജമ്മു കാശ്മിരിലും ലഡാക്കിക്കിലും കുറെ അധികം പുരോഗമന്നങ്ങൾ നടന്നു എന്നാണ്. തുടക്കത്തിലുണ്ടായ അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും ഒരു ഉത്തരമാവുകയാണ് ഈ പുരോഗമനങ്ങൾ. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങൾളും ജമ്മു കാശ്മീരിനും ലഡാക്കിനും ലഭിക്കുന്ന എന്ന് ഇതിലൂടെഉറപ്പു വരുത്തുവാൻ ഇതിലൂടെ കഴിയുകയാണ്. വരുദിവസങ്ങളിൽ മുകളിൽ പറഞ്ഞ പദ്ധതികൾ സമ്പൂർണ്ണം ആകുന്നതോടെ ലഡാക്കും ജമ്മു കാശ്മീരും ഇന്ത്യക്ക് കരുത്താകും എന്ന് പ്രതീക്ഷിക്കാം. 2023 -2025 ഓടെ ഉയർന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു വരുന്ന കുട്ടികൾ ജമ്മു കാശ്മീരിനും ലഡാക്കിനും ശക്തി പകരാൻ കഴിയും. നവീകരിക്കപടുന്ന ഗതാഗത മാർഗ്ഗങ്ങൾ ഇന്ത്യയുടെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ അത് ഇവിടത്തെ ജനങ്ങങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാകും. അതു വഴി ധാരാളം തൊഴിലവസരങ്ങളും വ്യവസായ സംരഭങ്ങളും അവിടെ എത്തി ചേരും. അങ്ങനെ ഇവയെല്ലാം കാശ്മീർ നേരിടുന്ന തീവ്രവാദങ്ങളെ ഇല്ലാതാക്കാൻ സഹായിക്കമെന്ന് പ്രത്യാശിക്കാം...