- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറി മാഫിയയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുന്ന കർണ്ണാടക; 1337 ചതുരശ്ര അടി ഒഴിവാക്കണമെന്ന് കേരളവും; തീരുമാനമെടുക്കാൻ കഴിയാതെ വലഞ്ഞ് കേന്ദ്രം; പശ്ചിമഘട്ട സംരക്ഷണം വാക്കുകളിൽ ഒതുങ്ങിയേക്കും; കരടു വിജ്ഞാപന കാലാവധി ജൂണിലേക്ക് നീളുമ്പോൾ
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടു വിജ്ഞാപനത്തിന്റെ കാലാവധി ജൂൺ 30 വരെ നീട്ടുമ്പോൾ മുമ്പിലുള്ളത് അനിശ്ചിതത്വം. പശ്ചിമ ഘട്ട സംരക്ഷണം വാക്കുകളിൽ മാത്രം ഒതുങ്ങാനും സാധ്യതയുണ്ട്. 2018 ഒക്ടോബർ 3ന് ഇറക്കിയ നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടുന്നത്.
വ്യവസ്ഥകൾ സംബന്ധിച്ചു സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതും കോവിഡ് സാഹചര്യവും കണക്കിലെടുത്താണു നീട്ടുന്നതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മർദ്ദമാണ് ഇതിന് കാരണം. കർണ്ണാടകവും വിവിധ ആവശ്യങ്ങളുമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കേ്ന്ദ്രത്തിന് കഴിയുന്നില്ലെന്നതാണ് വസ്തുത.
കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും, കർണാടക ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുള്ള ഇളവുകളും സംബന്ധിച്ച് കൂടുതൽ ചർച്ച അനിവാര്യമാണ്. ജൂൺ 30ന് അകം ധാരണയുണ്ടാക്കി അന്തിമ വിജ്ഞാപനമിറക്കാനാണു ശ്രമം. എന്നാൽ ഇതും നടക്കില്ലെന്നതാണ് പുറത്തു വരുന്ന സൂചന. വീണ്ടും അനിശ്ചിതമായി തീരുമാനം നീളും.
ജനവാസ മേഖലയിലെ പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് കേരളം പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളിൽ ആശങ്ക അറിയിക്കുന്നതെങ്കിൽ വൻതോതിലുള്ള ക്വാറികളുടെ സാന്നിധ്യം ഉൾപ്പെടെ പ്രശ്‌നങ്ങളാണ് കർണാടകയുടെ തടസ്സവാദത്തിനു പിന്നിൽ. 6500 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കാനാണ് കർണാടക സമ്മർദം ചെലുത്തുന്നത്. ഏറ്റവും കൂടുതൽ ഇളവു ചോദിച്ചിട്ടുള്ളതും കർണാടകയാണ്. ജനവാസവും വളരെ നേരത്തെ സ്വന്തം നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്ന വനസംരക്ഷണ പ്രവർത്തനങ്ങളുമാണ് ഇളവിനായി കേരളം ഉന്നയിക്കുന്ന കാരണങ്ങൾ.
ക്വാറി ഉടമകളുടെ ഉൾപ്പെടെ കടുത്ത സമ്മർദം കർണാടകയിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് 6500 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചിട്ടുള്ളത്. കർണ്ണാടകയിൽ ബിജെപിയാണ് അധികാരത്തിൽ. അതുകൊണ്ടു തന്നെ ഇത് അവഗണിക്കാനും കഴിയില്ല. 2018 ഒക്ടോബർ 3ന് ഇറക്കിയ നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. 2013ൽ കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓഫിസ് മെമോറാണ്ടമാണ് (ഒഎം) ഇപ്പോൾ പ്രാബല്യത്തിലുള്ളത്.
ഇതനുസരിച്ച്, ഖനനം, ക്വാറി, മണൽ വാരൽ, താപ നിലയം, 20,000 ചതുരശ്ര മീറ്ററെങ്കിലുമുള്ള കെട്ടിടങ്ങളും മറ്റു നിർമ്മാണങ്ങളും, 50 ഹെക്ടറെങ്കിലുമുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്റർ നിർമ്മാണമുള്ളതോ ആയ ടൗൺഷിപ് അല്ലെങ്കിൽ മേഖലാ വികസന പദ്ധതികൾ, ചുവപ്പു ഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്ക് ഇഎസ്എയിൽ നിലവിൽ പൂർണ നിരോധനമാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ