- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശല്യം പിറകെ കൂടിയപ്പോൾ ബസ് സ്റ്റാൻഡിൽ വച്ച് വഴക്കായി; പിറകെ നടക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ കൈയിൽ കരുതിയ കത്തി എടുത്ത് ബ്യൂട്ടീഷ്യനെ കുത്തിയത് നാട്ടുകാരുടെ കൺമുമ്പിൽ; പ്രതികാരം തീർത്തത് കണ്ണിനെ ലക്ഷ്യമാക്കി ആഞ്ഞു കുത്തി; ഒഴിഞ്ഞു മാറിയപ്പോൾ കത്തി കൊണ്ട് ആഴത്തിൽ മുറിവുണ്ടായത് കൺപുരികത്തിൽ; അറസ്റ്റിലായത് ചക്കുപള്ളം സ്വദേശി അരുൺകുമാർ; കട്ടപ്പനയിൽ യുവതിയെ ആക്രമിച്ചതിന് പിന്നിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യം
കട്ടപ്പന: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കട്ടപ്പനയിൽ ബ്യൂട്ടി പാർലർ നടത്തുന്ന 29-കാരിയെയാണ് യുവാവ് കുത്തിയത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺകുമാർ (27)നെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് 4.30-ഓടെ പുതിയ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ആക്രമണം. പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ കൺപുരികത്തിനുൾപ്പെടെ മൂന്നുകുത്തുകൾ ഏറ്റിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. യുവതിയുടെ മുഖം വികൃതമാക്കി കൊല്ലുകയായിരുന്നു അരുൺകുമാറിന്റെ ലക്ഷ്യം.
ബ്യൂട്ടീഷ്യനായ 29കാരിക്ക് കൺപുരികത്തിനുൾപ്പെടെ നാലു കുത്തുകൾ ഏറ്റിട്ടുണ്ട്. കാഴ്ച ഇല്ലാത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. യുവതിയെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. കൺപുരികത്തിനേറ്റ മുറിവ് ആഴമുള്ളതാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ