- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരം ഈ മാസം 30ന്; പ്രചരണം ശക്തമാക്കി ആദിവാസി ഭൂസംരക്ഷണ നേതാവ് എം.ഗീതാനന്ദനും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി. സുരേന്ദ്രനാഥും രംഗത്ത്; നിറം മങ്ങിയ കീഴാറ്റൂർ സമരത്തെ പിന്തുണയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ എത്തില്ല; സമരത്തിൽ പങ്കെടുക്കുക പരിസ്ഥിതി സംഘടനകളും മനുഷ്യാവകാശ സംഘടനകളും
കണ്ണൂർ: കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരം ഈ മാസം 30ന്. പ്രചാരണം ശക്തമാക്കി ആദിവാസി ഭൂസംരക്ഷണ നേതാവ് എം. ഗീതന്ദനും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി. സുരേന്ദ്രനാഥും രംഗത്ത്. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംഘടനകളേയും മനുഷ്യാവകാശ സംഘടനകളേയും 30-ാം തീയ്യതി നടക്കുന്ന കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരത്തിൽ പങ്കാളികളാക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ' മറുനാടൻ മലയാളിയോട് 'പറഞ്ഞു. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ ആരും സമരത്തിൽ പങ്കെടുക്കുന്നില്ല. പ്രളയാനന്തര കേരളത്തിലെ വികസന നയം എന്താണെന്ന കാര്യത്തിൽ സർക്കാറിന് യാതൊരു ലക്ഷ്യവുമില്ല. പ്രസ്ഥാവന കൊണ്ട് മാത്രം ഒന്നും നടപ്പാക്കാനാവില്ല. കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരത്തെ തുടർന്ന് ജില്ലയിൽ പ്രകൃതി നാശം വരുത്തുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാൻ പരിസ്ഥിതി സംഘടനകളും ഐക്യദാർഢ്യ സമിതിയും രംഗത്തിറങ്ങുമെന്ന് സുരേഷ് കീഴാറ്റൂർ പറയുന്നു. 30-ാം തീയ്യതി ഉച്ച തിരിഞ്ഞ് 2.30 ന് തളിപ്പറമ്പ് ടൗണിൽ നിന്നും കീഴാറ്റൂർ വയിലിലേക്ക് മാർച്ച് നടത്തിയാണ് വയൽ പിടിച്ചെടുക്കു
കണ്ണൂർ: കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരം ഈ മാസം 30ന്. പ്രചാരണം ശക്തമാക്കി ആദിവാസി ഭൂസംരക്ഷണ നേതാവ് എം. ഗീതന്ദനും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി. സുരേന്ദ്രനാഥും രംഗത്ത്. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംഘടനകളേയും മനുഷ്യാവകാശ സംഘടനകളേയും 30-ാം തീയ്യതി നടക്കുന്ന കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരത്തിൽ പങ്കാളികളാക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ' മറുനാടൻ മലയാളിയോട് 'പറഞ്ഞു. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ ആരും സമരത്തിൽ പങ്കെടുക്കുന്നില്ല. പ്രളയാനന്തര കേരളത്തിലെ വികസന നയം എന്താണെന്ന കാര്യത്തിൽ സർക്കാറിന് യാതൊരു ലക്ഷ്യവുമില്ല. പ്രസ്ഥാവന കൊണ്ട് മാത്രം ഒന്നും നടപ്പാക്കാനാവില്ല. കീഴാറ്റൂർ വയൽ പിടിച്ചെടുക്കൽ സമരത്തെ തുടർന്ന് ജില്ലയിൽ പ്രകൃതി നാശം വരുത്തുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാൻ പരിസ്ഥിതി സംഘടനകളും ഐക്യദാർഢ്യ സമിതിയും രംഗത്തിറങ്ങുമെന്ന് സുരേഷ് കീഴാറ്റൂർ പറയുന്നു.
30-ാം തീയ്യതി ഉച്ച തിരിഞ്ഞ് 2.30 ന് തളിപ്പറമ്പ് ടൗണിൽ നിന്നും കീഴാറ്റൂർ വയിലിലേക്ക് മാർച്ച് നടത്തിയാണ് വയൽ പിടിച്ചെടുക്കുക. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ .നീലകണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. കോർപ്പറേറ്റുകളുടെ അജണ്ടക്ക് രാഷ്ട്രീയ നേതൃത്വങ്ങൾ അടിയറവു പറഞ്ഞതിനുള്ള ഉദാഹരണമാണ് കീഴാറ്റൂരിലേത്. വയൽക്കിളികളുടെ ഒരാളുടെ മനസ്സു പോലും മാറിയിട്ടില്ല. അവസാന നിമിഷം വരെയുള്ള പോരാട്ടത്തിനൊരുങ്ങിയിരിക്കയാണ് കീഴാറ്റൂർ ദേശവാസികൾ. കീഴാറ്റൂർ സമരത്തിന് തുടക്കമിട്ട പ്രാദേശിക സിപിഎം. നേതൃത്വവും ബിജെപി. ദേശീയ - സംസ്ഥാന നേതൃത്വവും സമരത്തെ കൈവിട്ടതോടെയാണ് കേരളത്തിലെ പരിസ്ഥിതി പ്രസ്താനങ്ങളേയും മനുഷ്യാവകാശ സംഘടനകളേയും ഒരുമിപ്പിച്ച് വയൽക്കിളികൾ പോരാട്ടം നടത്താനാരംഭിച്ചത്.
ബിജെപി. ദേശീയ സെക്രട്ടറി രാഹുൽ സിൻഹ നന്ദിഗ്രാമിലെ മണ്ണുമായെത്തിയാണ് സമരത്തിന് ചൂടുപകർന്നത്. കീഴാറ്റൂർ വയലിൽ മണ്ണ് നിക്ഷേപിച്ചു കൊണ്ട് ഈ വയൽ മുറിച്ചു കൊണ്ട് ദേശീയ പാത കൊണ്ടു പോകില്ലെന്നും ഞങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമേ പാത കൊണ്ടു പോകാൻ അനുവദിക്കുകയുള്ളൂവെന്നും രാഹുൽ സിൻഹ പ്രഖ്യാപിച്ചിരുന്നു. സിപിഎം. പാർട്ടി ഗ്രാമത്തിൽ കടന്നു ചെന്നുള്ള സർവ്വ പ്രഖ്യാപനങ്ങളും ബിജെപി. പിന്നീട് വിഴുങ്ങുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായി കീഴാറ്റൂർ വയൽ സമരക്കാരുമായി ചർച്ചക്ക് വേദി ഒരുക്കുകയും കീഴാറ്റൂർ വഴിയുള്ള ദേശീയ പാത പുനഃപരിശോധിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പിനിടെ ബൈപാസിന്റെ ത്രീഡീ വിഞ്ജാപനം പുറപ്പെടുവിക്കുകയായിരുന്നു.
വിഞ്ജാപനം മരവിപ്പിച്ച് കേന്ദ്ര സംഘം പഠനം നടത്തുമെന്നായിരുന്നു പിന്നീടുള്ള വാഗ്ദാനം. അതും പാലിക്കപ്പെട്ടില്ല. ദേശീയ പാതാ ചട്ടം 21 അനുസരിച്ച് കേന്ദ്ര സർക്കാറിന് അത് പിൻവലിക്കാനും ബദൽ പാതക്ക് നിർദ്ദേശം നൽകാനും കഴിയുമായിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ആദ്യ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. അതേ തുടർന്ന് ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരത്തിന്റെ ഏറ്റവും ശക്തമായ ചെറുത്തു നിൽപ്പാണ് 30 ന് നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പിൻതുണയില്ലാത്ത സമരം പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകൾ പൂർണ്ണമായും ഏറ്റെടുക്കുകയാണ്. അവസാനഘട്ടം സമരം പിടിച്ചെടുക്കലിന്റേതാണെന്ന് പ്രഖ്യാപിച്ചാണ് വയൽക്കിളികൾക്കൊപ്പം മറ്റ് സംഘടനകൾ അണി ചേരുക.