- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് നിരോധനം നിലനിൽക്കേ തന്നെ തലാഖ് ചൊല്ലി ഒഴിവാക്കി; ഒത്തുതീർപ്പിന് വിളിച്ചശേഷം ഭീഷണി; ജസ്റ്റീസ് കെമാൽപാഷയുടെ അനുജനായ പാലക്കാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭാര്യ; കേസെടുക്കാൻ അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ സമീപിച്ചു; ആരോപണങ്ങൾ നിഷേധിച്ച് കെമാൽപാഷ
കൊച്ചി: മുത്തലാഖ് നിയമ മൂലം നിരോധിനത്തിൽ ജഡ്ജിക്കെതിരേ പരാതിയുമായി രണ്ടാംഭാര്യ. പാലക്കാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജി ബി കലാം പാഷയ്ക്ക് എതിരെയാണ് പരാതി. കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നൽകിയിരിക്കുന്നത്. ഗാർഹിക പീഡന നിയമപ്രകാരമാണ് മുൻ ഭാര്യയുടെ പരാതി.
ജഡ്ജി ബി കലാം പാഷ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് മുൻ ഭാര്യ. മുത്തലാഖ് നിരോധനം നിലനിൽക്കേ തന്നെ തലാഖ് ചൊല്ലി ഒഴിവാക്കിയെന്നും പരാതിക്കാരി. ജഡ്ജിക്ക് എതിരെ കേസെടുക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷയുടെ സഹോദരനാണ് കലാം പാഷ.
കമാൽ പാഷയ്ക്കെതിരേയും പരാതിയിൽ ആരോപണമുണ്ട്. ഒത്തുതീർപ്പിന് വിളിച്ചശേഷം ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ, ആരോപണങ്ങളെല്ലാം കമാൽ പാഷ നിഷേധിച്ചു. ഇതിൽ മുത്തലാഖ് പ്രശ്‌നം വരുന്നില്ലെന്നാണ് കെമാൽ പാഷ പറയുന്നു. ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുത്തിരുന്നുവെന്നും പറയുന്നു. ജഡ്ജിമാർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് അനുമതി തേടി കത്ത് നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കെമാൽപാഷ മത്സരിക്കുമെന്ന് സൂചനയുണ്ട്. കെമാൽപാഷയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുമുണ്ട്. ഇതിനിടെയാണ് പുതിയ വിവാദവും ചർച്ചയാകുന്നത്. കെമാൽ പാഷയ്‌ക്കെതിരേയും കേസെടുക്കണമെന്നാണ് ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ