ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഡി. വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ കേരളകോൺഗ്രസ് നേതാവ് കെ.എം മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പു കമ്മറ്റി ചെയർമാൻ കെ.എൻ വിശ്വനാഥൻ, ജനറൽ കൺവീനർ എബി കുര്യാക്കോസ് എന്നിവർ അറിയിച്ചു.

കെ.എം മാണിക്കൊപ്പം പി.ജെ ജോസഫ്, എംപിമാരായ ജോസ്.കെ. മാണി, ജോയ് എബ്രഹാം, എംഎൽഎമാരായ സി.എഫ് തോമസ്, മോൻസ് ജോസഫ്, എൻ. ജയരാജ്, റോയി അഗസ്റ്റിൻ എന്നിവരും
തെരെഞ്ഞെടുപ്പു പ്രചാരണത്തിന് മണ്ഡലത്തിൽ എത്തും.

24ന് ചെങ്ങന്നൂർ മാക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന തെരെഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പൊതുയോഗത്തിൽ കെ.എം മാണി പ്രസംഗിക്കും. പിന്നീടുള്ള ദിവസങ്ങളിൽ കേരളകോൺഗ്രസ് എമ്മിന്റെ നേതാക്കളും പ്രവർത്തകരും യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിനായി രംഗത്തുണ്ടാകുമെന്നും കേരളകോൺഗ്രസ് നേതൃത്വം അറിയിച്ചു.