- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണം നടത്താനുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് പതിച്ച് നൽകിയതാണോ എന്ന് വില്ലേജ് ഓഫീസർ പരിശോധിക്കണം; പൊസെഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി; സിപിഐയുടെയും മുഖ്യമന്ത്രിയുടെയും അന്ധമായ മൂന്നാർ വിരോധം കേരള ജനതയെ ആകെ ബാധിക്കുന്നത് ഇങ്ങനെ
കൊച്ചി: കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷയിൽ നിർമ്മാണം നടത്താൻ നിശ്ചയിച്ചിട്ടുള്ള ഭൂമി കേരള ലാന്റ് അസൈമെന്റ് ആക്ട് 1960 പ്രകാരം ഒരു പ്രത്യേക ആശ്യത്തിന് പതിച്ച് നൽകിയതാണോ അല്ലയോ എന്ന് വില്ലേജ് ഓഫീസർ പരിശോധിക്കണമെന്നും ഇതുപ്രകാരമുള്ള വിവരങ്ങൾ കൂടി രേഖപ്പെടുത്തിയാവണം വില്ലേജ് ഓഫീസർമാർ പൊസസെഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും റവന്യൂവകുപ്പ്. പെർമ്മിറ്റ് അനുവദിക്കുന്ന കാര്യത്തിൽ ഇതെ മാനദണ്ഡം തുടരണമെന്ന് തദ്ദേശ-സ്വയം ഭരണവുപ്പും. ഉത്തരവുകൾ സംസ്ഥനത്ത് നിർമ്മാണ നിരോധനത്തിന് വഴിതെളിക്കുന്നതെന്ന പരക്കെ ആക്ഷേപം.
തദ്ദേശ സ്വയം ഭരണ(ആർ ഡി)വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ബിശ്വാസ് സിൻഹ ,റവന്യൂ(എ)വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ ജയതിലക് എന്നിവരാണ് ഉത്തരവുകളിൽ ഒപ്പുവച്ചിട്ടള്ളത്. സർക്കാരിനെതിരെയുള്ള കോടതി അലക്ഷ്യഹർജി പരിഗണിക്കവെയാണ സർക്കാർ അഭിഭാഷകൻ ഉത്തരവുകൾ ഹൈക്കോടതിയിൽ ഹാജരാക്കിയത്. സർക്കാർ ഉത്തരവുകൾ വെബ്ബ് സൈറ്റിൽ ഇടാറുണ്ടായിരുന്നെന്നും എന്നാൽ ഈ രണ്ട് ഉത്തരവും ഇതുവരെ സൈറ്റിൽ അപലോഡ് ചെയ്തിട്ടില്ലന്നും ഇത് പ്രതിഷേധം ഭയന്നാണെന്നുമുള്ള ആക്ഷേപവും ശക്തിപ്പെട്ടിട്ടുണ്ട്. ബൈസൺവാലി വില്ലേജിലെ സർവ്വേ നമ്പർ27/1-ൽ ഉൾപ്പെടുന്ന ഭൂമിയിൽ ചെറുകിട വ്യവസായം തുടങ്ങുന്നതിന് റവന്യൂവകുപ്പിന്റെ എൻ ഒ സി ആവശ്യപ്പെട്ട് ലാലി ജോർജ്ജ് ഫയൽ ചെയ്ത ഹർജ്ജിയുടെ തുടർനടപടകളിലാണ് സർക്കാർ ഇന്നലെ ഈ ഉത്തരവുകൾ ഹൈക്കോടതിയിൽ ഹാജരാക്കിയത്.
2010ൽതൃശ്ശൂർ കേന്ദ്രമായുള്ള വൺ വൺ ലൈഫ് എന്ന സംഘടന മൂന്നാറിലെ അനധികൃത നിർമ്മാണങ്ങളും കൈയേറ്റങ്ങളും തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുയായിരുന്നു. ഹൈക്കോടതി മൂന്നാറിൽ നടക്കുന്ന നിർമ്മാണങ്ങൾക്ക് റവന്യൂ ഫോറസ്റ്റ് വകുപ്പുകളുടെ എൻ ഒ സി ഏർപ്പെടുത്താൻ ഉത്തരവ് ഇട്ടു. 2016 മെയ് വരെ സർക്കാർ ഇതിൽ മൗനം പാലിച്ചു. 2016ൽ അന്നത്തെ സബ് കളക്ടർ മൂന്നാറും സമീപത്തെ 8 വില്ലേജിലും നിർമ്മാണ നിരോധനം ഏർപ്പെടുത്തി. മൂന്നാറുമായി പുല ബന്ധം പോലും ഇല്ലാത്ത ആനവിലാസം പോലും ഇതിൽ ഉൾപ്പെട്ടു. പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മാണം നടത്തിവന്നിരുന്ന 8 വില്ലേജുകളിലായി ഏകദേശം 300 ഓളം കെട്ടിടങ്ങൾ നിർമ്മാണം പാതിവഴിയിൽ നിർത്തിവയ്ക്കപ്പെടേണ്ട സ്ഥിതിയായി. ഇതിനെതിരെ ലാലി ജോർജ്ജും അതിജീവന പോരാട്ട വേദി എന്ന സംഘടനയും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ മറ്റ് ന്യായികരണങ്ങൾ ഒന്നും കോടതിയിൽ പറയാൻ ഇല്ലാതിരുന്ന സർക്കാർ പട്ടയഭൂമിയിൽ വിടുവയ്ക്കാനും കൃഷിക്കും മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന നിലപാട് സ്വീകരിച്ചു.
ഈ നിലപാട് കേരളം മുഴുവൻ ബാധകമല്ലേ എന്നുള്ള കോടതി നിരീക്ഷണത്തിന് അതേ എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ പ്രതികരണം. തുടർന്ന് 1964 ലെ എൽഎ ആക്ടിലെ ചട്ടം 4 ഭേതഗതിവരുത്തുകയോ അല്ലെങ്കിൽ നിയമം കേരളം മുഴുവൻ ബാധകമാക്കുകയോ ചെയ്യാൻ ഹൈക്കോടതി സർക്കാരിന് അവസരം നൽകി. എന്നാൽ ഇതിൽ നടപടി എടുക്കാത്ത സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി നേരിട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർമ്മാണങ്ങൾക്ക് അനുമതി നൽകുമ്പോൾ ഭൂമി ഏതാവശ്യത്തിന്നു അനുവദിച്ചു എന്ന രേഖപ്പെടുത്തിയ റവന്യു സാക്ഷ്യപത്രം നിർബന്ധമാക്കി നോട്ടിസ് അയച്ചു.
ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീം കോടതിയെയും സമിപിച്ചെങ്കിലും 8 വില്ലേജിനോ ഒരു ജില്ലക്കോ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടനയിലെ ആർട്ടിക്കൾ 14 ( സമത്വം) ന്റെ ലംഘനം ആണെന്ന പരാതിക്കാരുടെ വാദം ശരി വെച്ച് സർക്കാരിന്റെ അപ്പീൽ തള്ളി. എന്നിട്ടും സിഗിൽ ബെജിന്റെ ഉത്തരവ് നടപ്പാക്കാത്തതിനാൽ കോടതി കണ്ടംപ്റ്റ് ഓഫ് കോർട്ട് നടപടികളിലേക്ക് കടക്കുകയും റവന്യൂ, തദ്ദേശ സെക്രട്ടറിമാരോട് മാർച്ച് മൂന്നിന് നേരിട്ട് ഹാജർ ആകാൻ ഉത്തരവ് ഇടുകയും ചെയ്തു.
ഇതിൻ പ്രകാരം ഇന്നലെ കോടതിയിൽ നിയമം കേരളം മൊത്തം 'ബാധകമാക്കി കൊണ്ട് ഉത്തരവ് ഇറക്കിയത് ഹാജർ ആക്കി താൽക്കാലികമായി കോടതി നടപടികളിൽ നിന്ന് സെക്രട്ടറിമാർ രക്ഷപെടുകയുമാണ് ചെയ്തത്. സിപിഐ യു ടെയും മുഖ്യമന്ത്രിയുടെയും അന്ധമായ മൂന്നാർ വിരോധത്തിൽ നിന്നുണ്ടായ ഒരു കേസ് അങ്ങനെ കേരള ജനതയെ ആകെ ബാധിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥരിൽ ചിലർ നൽകിയ തെറ്റായ ഉത്തരവ് തിരുത്തന്നതിന് പകരം സർക്കാർ അവർക്കനുകൂലമായി എടുത്ത നിലപാടിന്റെ പരിണിത ഫലമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധിക്കുകാരണമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.