- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ അനുമതിയില്ലാതെ പൊലീസ് വെബ്‌സൈറ്റ് പുതുക്കാൻ ഐടി കമ്പനിക്ക് ലക്ഷങ്ങളുടെ കരാർ; ആഭ്യന്തര വകുപ്പ് കണ്ടുപിടിച്ചപ്പോൾ മാപ്പപേക്ഷയുമായി ഡിജിപി അനിൽകാന്ത്; നിവർത്തിയില്ലാതെ അംഗീകരിച്ച് സർക്കാർ ഉത്തരവും; മേലിൽ വീഴ്ച വരുത്തരുതെന്നും നിർദ്ദേശം; ആ 4,01,200 രൂപ അനുവദിച്ച കഥ
തിരുവനന്തപുരം : ടെൻഡറും മാനദണ്ഡങ്ങളുമില്ലാതെ പൊലീസ് നടത്തുന്ന കോടാനുകോടികളുടെ പർച്ചേസ് ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) കൈയോടെ പിടികൂടിയ ശേഷവും പൊലീസിലെ വഴിവിട്ട കരാർ നൽകലിന് ശമനമില്ല. സർക്കാരിന്റെ മുൻകൂർ അനുമതിയോ സാങ്കേതിക സമിതിയുടെ ശുപാർശയോ ഇല്ലാതെ സ്വകാര്യ ഐ.ടി കമ്പനിക്ക് പൊലീസിന്റെ വെബ്‌സൈറ്റ് പുനർരൂപകൽപ്പന ചെയ്യാൻ കരാർ നൽകിയത് ആഭ്യന്തര വകുപ്പാണ് അടുത്തിടെ കണ്ടെത്തിയത്. ഇതോടെ മാപ്പപേക്ഷയുമായി ഡിജിപി അനിൽകാന്ത് രംഗത്തെത്തി. ഡിജിപിയുടെ അപേക്ഷ പരിഗണിച്ച് അനുമതിയില്ലാതെ പൊലീസ് നേതൃത്വം ഐടി കമ്പനിക്ക് കരാർ നൽകിയത് സാധൂകരിച്ച് നൽകി.
കേരളാ പൊലീസിന്റെ വെബ്‌സൈറ്റ് പുനർ രൂപകൽപ്പന ചെയ്തതിന് KAWIKA Technologies എന്ന സ്ഥാപനത്തിന് വർക്ക് ഓർഡർ നൽകിയത് സർക്കാർ അറിയാതെയായിരുന്നു. സർക്കാരിൽ നിന്ന് മുൻകൂർ അനുമതിയോ വകുപ്പുതല സാങ്കേതിക സമിതിയുടെ ശുപാർശയോ ലഭിക്കും മുൻപായിരുന്നു വെബ്‌സൈറ്റ് പുതുക്കിപ്പണിയാൻ പൊലീസ് നേതൃത്വം കരാർ നൽകിയത്. അനുമതി നേടാത്തത് സമയപരിമിതി കാരണമായിരുന്നെന്നും വെബ്‌സൈറ്റ് രൂപകൽപ്പനയ്ക്ക് കാലതാമസം നേരിട്ടിരുന്നെങ്കിൽ പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നില്ലെന്നുമാണ് പൊലീസ് മേധാവി അനിൽകാന്ത് സർക്കാരിനെ അറിയിച്ചത്.
വെബ്‌സൈറ്റ് രൂപകൽപ്പനയ്ക്കായി 4,01,200രൂപയാണ് ചെലവഴിച്ചത്. മേലിൽ ഇത്തരം വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കാമെന്നും സമയപരിമിതി കാരണം വന്നുപോയ വീഴ്ച മാപ്പാക്കി വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്ത പ്രവൃത്തി അംഗീകരിച്ച് തരണമെന്നും സർക്കാരിനോട് പൊലീസ് മേധാവി അഭ്യർത്ഥിച്ചു. ആഭ്യന്തര വകുപ്പ് ഇക്കാര്യം വിശദമായി പരിശോധിച്ച് പൊലീസ് വെബ്‌സൈറ്റ് പുനർരൂപകൽപ്പന ചെയ്തതിന് ഗഅണകഗഅ ഠലരവിീഹീഴശല െകമ്പനിക്ക് 4,01,200 രൂപ നൽകിയത് സാധൂകരിച്ച് നൽകി ആഭ്യന്തര (ഇ) വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
നിലവാരമില്ലാത്ത ലാത്തി മുതൽ വീടുകളിൽ നിരീക്ഷണ ക്യാമറാ സംവിധാനം വരെ പൊലീസിൽ വഴിവിട്ട പർച്ചേസുകൾ നിരവധിയാണ്. ഇതിൽ മിക്കതും സി.എ.ജി കൈയോടെ പിടികൂടി. ലോക്നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം മാത്രം 151.41കോടിയുടെ പർച്ചേസ് നടത്തിയെന്നാണ് വി.ടി.ബൽറാമിന്റെ ചോദ്യത്തിനു നിയമസഭയിൽ മുഖ്യമന്ത്‌റി നൽകിയ മറുപടി. പൊലീസിലെ പർച്ചേസുകളിൽ സ്?റ്റോർ പർച്ചേസ് മാന്വലും വിജിലൻസ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളും ലംഘിച്ചെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. സി.എ.ജിയുടെ കണ്ടെത്തലിനെത്തുടർന്ന് പൊലീസ് വകുപ്പിന്റെ പർച്ചേസുകൾക്കും സേവന കരാറുകൾക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി സി.എൻ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി ജുഡീഷ്യൽ കമ്മിഷനെ മുഖ്യമന്ത്രി നിയമിച്ചിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്ന സിംസ് പദ്ധതിയിലെ ക്രമക്കേടുകളും സി.എ.ജിയാണ് കണ്ടെത്തിയത്. തലസ്ഥാനത്തെ ഗാലക്സോൺ ഇന്റർനാഷനൽ എന്ന സ്വകാര്യകമ്പനിയെയാണ് പദ്ധതിനടത്തിപ്പിന് തിരഞ്ഞെടുത്തത്. അതീവസുരക്ഷാമേഖലയായ പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം സ്ഥാപിച്ച് യഥേഷ്ടം കയറിയിറങ്ങാനുമുള്ള അധികാരം ഡി.ജി.പി ഈ കമ്പനിക്കു നൽകി. യോഗ്യതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതും ആർക്കും പ്രവേശനമില്ലാത്ത പൊലീസ് ആസ്ഥാനത്തിനുള്ളിൽ അനുമതിയില്ലാതെ ഈ കമ്പനി കൺട്രോൾ റൂം സ്ഥാപിച്ചതുമെല്ലാം വിവാദമായിരുന്നു. നിയമസഭയിലടക്കം വൻവിവാദമായതോടെ, സിംസ് പദ്ധതി സർക്കാർ നിർത്തിവയ്ക്കുകയായിരുന്നു.
ബാങ്കുകളിലടക്കം സഹകരണ സ്ഥാപനങ്ങളിലെല്ലാം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സഹകരണ വകുപ്പ് രജിസ്റ്റ്രാർക്ക് കത്തുനൽകിയിരുന്നു. സാധാരണ ഇത്തരം നടപടികൾ ആഭ്യന്തര, സഹകരണ സെക്രട്ടറിമാർ വഴിയാണ് നടത്തേണ്ടത്. സഹകരണ സ്ഥാപനങ്ങളിലും ബാങ്കുകളിലും കാമറ സ്ഥാപിക്കണമെങ്കിൽ സർക്കാർ ഉത്തരവും വേണം. നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിൽ ക്യാമറ സ്ഥാപിച്ചാൽ ഗാലക്സോണിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകും. 77 ശതമാനം ലാഭവിഹിതം ഗാലക്സോൺ കമ്പനിക്ക്, 13 ശതമാനം കെൽട്രോണിന്, 10 ശതമാനം സർക്കാരിന് എന്നാണ് വ്യവസ്ഥ. സിംസ് പദ്ധതിക്കായി സ്വകാര്യകമ്പനി ഇറക്കുമതി ചെയ്ത, പൊടിപിടിച്ചിരിക്കുന്ന 15 കോടിയുടെ കാമറകൾ വളഞ്ഞവഴിയിലൂടെ വിറ്റഴിക്കാനുള്ള നീക്കമാണ് ഡി.ജി.പി നടത്തുന്നതെന്നാണ് ആക്ഷേപം. നേരത്തേ മാവോയിസ്റ്റ് വേട്ട നടത്തുന്ന തണ്ടർബോൾട്ടിനായി 95ലക്ഷം മുടക്കി നിലവാരമില്ലാത്ത നൈറ്ര് വിഷൻ ക്യാമറകൾ വാങ്ങിക്കൂട്ടിയത് വിവാദമായിരുന്നു.
നിരീക്ഷണ ക്യാമറകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും വിൽപ്പനക്കാരും തമ്മിൽ അവിശുദ്ധബന്ധം പുലർത്തുന്നതായി സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ഉത്പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതു പോലും ധാരണയുടെ മേലാണ്. കെൽട്രോൺ ഇ-ടെൻഡർ വിളിക്കുന്നതിൽ വൻ ക്രമക്കേടുണ്ട്. ഒരു കമ്പനിയുടെ പേരുപറഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കും. പാനാസോണിക് കമ്പനി ക്വോട്ട് ചെയ്യേണ്ട തുക പോലും കെൽട്രോണാണ് നിർദ്ദേശിക്കുന്നത്. കെൽട്രോണിന് കൂടുതൽ ലാഭം കിട്ടുന്ന തരത്തിലാണ് ഇടപാടുകൾ. നേരിട്ടു കണ്ട് ബോദ്ധ്യപ്പെടാതെ, പവർപോയിന്റ് അവതരണത്തിനു ശേഷം വാഹനത്തിൽ ഘടിപ്പിച്ച എക്‌സ്റേ ബേഗേജ് പരിശോധനാ സംവിധാനം വാങ്ങി.
കമ്പോളവിലയുടെ മൂന്നിരട്ടി നൽകി ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങി. ഇതിലൂടെ ഒന്നരക്കോടി നഷ്ടമുണ്ടായി. മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനങ്ങൾ എന്ന വ്യാജേന ഉന്നത നിലവാരമുള്ള ആഡംബര കാറുകൾ വാങ്ങി പൊലീസുദ്യോഗസ്ഥർ ഉപയോഗിച്ചു. ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാനുള്ള കമാൻഡ് ആൻഡ് കൺട്രോൾ വാഹനമായി ഉപയോഗിക്കാൻ യോഗ്യമല്ലാത്ത ടൊയോട്ട ഫോർച്യൂണർ വാങ്ങി. രൂപമാറ്റം വരുത്തിയതിലെ സൗകര്യങ്ങൾക്ക് ഗുണനിലവാരമില്ല.
പത്ത് സൗകര്യങ്ങളിൽ അഞ്ചെണ്ണം കരാറുകാരൻ ഒരുക്കിയില്ല. വാഹനം പിന്നീട് പൊലീസ് മേധാവിക്ക് വിട്ടുകൊടുത്തു. ഹൈടെക് കമ്മ്യൂണിക്കേഷനുള്ള മൊബൈൽ കമാൻഡ് കൺട്രോളിനായി വാങ്ങിയ രണ്ട് ഇന്നോവ കാറുകൾ ഉത്തരമേഖലാ എ.ഡി.ജി.പിയും പൊലീസ് ആസ്ഥാനത്തും പകുത്തെടുത്തു. സൗജന്യമായി അധികസൗകര്യങ്ങളൊരുക്കാതെ കമ്പനിയിൽ നിന്ന് കാറുകൾ വാങ്ങി. ഗൗരവതരമായ കേസുകളുടെ അന്വേഷണത്തിന് 40 ടാറ്റാസുമോയും 40 ഐപാഡുകളും വാങ്ങിയെങ്കിലും വാഹനങ്ങൾ ഓഫീസർമാർക്കും ടാബ്ലറ്റുകൾ ഉന്നത ഉദ്യോഗസ്ഥർക്കും നൽകി. വാഹനങ്ങളിൽ ഐ -പാഡുകൾ ഘടിപ്പിച്ചില്ല.
നിയമസഭയിൽ വച്ച സി.എ.ജി റിപ്പോർട്ടിൽ പൊലീസ് നേതൃത്വത്തിനെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. പൊലീസ് നവീകരണ പദ്ധതിയിൽ വി.ഐ.പി സുരക്ഷയ്ക്ക് വാഹനങ്ങൾ വാങ്ങാനാവില്ലെന്നിരിക്കെ, ദർഘാസ് പോലും വിളിക്കാതെ 1.10കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ പൊലീസിന്റെ പ്രവർത്തനത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിന് പകരം വി.ഐ.പി സുരക്ഷയ്ക്കായാണ് അവ വാങ്ങിയത്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. സ്?റ്റോഴ്സ് പർച്ചേസ് മാനുവൽ നിർദ്ദേശിക്കുന്നതിനു വിരുദ്ധമായി ടെൻഡർ വിളിക്കാതെ ഡി.ജി.പി ഒരു ടെക്നിക്കൽ കമ്മ?റ്റി രൂപീകരിച്ചു.
55.02 ലക്ഷത്തിന് ബുള്ള?റ്റ് പ്രൂഫ് വാഹനം വാങ്ങാൻ ശുപാർശ നൽകി. പിന്നീട് ടെൻഡർ വിളിക്കാതെ 1.10 കോടി രൂപയ്ക്ക് രണ്ടു വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. അതേദിവസം തന്നെ, വാഹനങ്ങൾക്ക് ടെൻഡർ വിളിക്കാതെ വിതരണ ഉത്തരവ് നൽകിയ നടപടിക്ക് നിയമ സാധുത നൽകണമെന്നു സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ കാരണങ്ങളാൽ ടെൻഡർ വിളിച്ചില്ലെന്നാണ് ഡി.ജി.പിയുടെ വാദം. സർക്കാരിൽനിന്നുള്ള നിയമ സാധുത കാത്തുനിൽക്കാതെ കമ്പനിക്കു 33 ലക്ഷംരൂപ നൽകി. പൊലീസ് മേധാവിയുടെ നടപടിക്ക് നിയമസാധുത നൽകാൻ പിന്നീട് സർക്കാർ വിസമ്മതിച്ചു. ടെൻഡർ വിളിക്കാതെ വിതരണ ഉത്തരവ് നൽകി മുൻകൂറായി തുക വിട്ടുനൽകിയ ഡി.ജി.പിയുടെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് സി.എ.ജി തുറന്നടിച്ചു.
എന്നാൽ, വാങ്ങാനുള്ള വാഹനങ്ങൾ നേരത്തെ കണ്ടുവച്ചിരുന്നു എന്നാണ് നടപടി ക്രമങ്ങളിൽനിന്ന് മനസിലാകുന്നതെന്ന് സി.എ.ജി കണ്ടെത്തി. അതിനാൽ തുറന്ന ടെൻഡറോ നിയന്ത്‌റിത ടെൻഡറോ ആലോചിച്ചില്ലെന്ന് വ്യക്തമാണ്. സുരക്ഷാ കാരണങ്ങളാൽ തുറന്ന ദർഘാസ് ഒഴിവാക്കിയെന്ന ഡി.ജി.പിയുടെ വിശദീകരണം നിലനിൽക്കുന്നതല്ല. ഒഡിഷയിലും ബീഹാറിലുമെല്ലാം തുറന്ന ദർഘാസുണ്ട്. വി.ഐ.പി സുരക്ഷയ്ക്കല്ലാതെ, മാവോയിസ്റ്റ് ബാധിത മേഖലകളിൽ ബുള്ളറ്റ് പ്രൂഫ്, മൈൻ പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് സി.എ.ജി വിലയിരുത്തി. സമാനമായ ഇടപാടാണ് പൊലീസ് വെബ്‌സൈറ്റ് നവീകരണത്തിലും നടന്നിരിക്കുന്നത്.