- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസാര ശേഷിയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രീയം മുറിച്ചെടുത്തു ! കൊച്ചി നഗരത്തിൽ നടുക്കുന്ന സംഭവം; യുവാവ് അക്രമിക്കപ്പെട്ടത് എറണാകുളം അയ്യപ്പൻകാവിൽ
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രീയം മുറിച്ചെടുത്തുകൊടും ക്രൂരത. എറണാകുളം അയ്യപ്പൻകാവിൽ അക്രമിക്കപ്പെട്ട യുവാവിന് സംസാരശേഷിയില്ലെന്നാണ് സൂചന. ഇന്നലെ രാത്രി 10.30 തോടെ എറണാകുളം അയ്യപ്പൻ കാവിലാണ് സംഭവം. റോഡിലൂടെ അലക്ഷ്യമായി നടന്നുവരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി പൊടുന്നനെ റോഡിലേയ്ക്ക് വീഴുകയായിരുന്നു. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മുറിവ് ആഴമേറിയതായാതിനാൽ ഇയാളുടെ ജനനേന്ദ്രീയം നീക്കം ചെയ്തു. അക്രമിയെപറ്റിയും അക്രമത്തിന് ഇരയായ യുവാവിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story