ദുബൈ: ഗൾഫിലെ പെന്റ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ശ്യാം നായർ ദുബൈയിൽ അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരം തക്കല സ്വദേശിയാണ്. സംസ്‌കാരം നാളെ ഉച്ചക്ക് ജബൽഅലി ശ്മശാനത്തിൽ നടക്കും. ഇന്ത്യ, യു എ ഇ, ഒമാൻ, കുവൈത്ത്, മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പെന്റ ഗ്ലോബൽ. 40 വർഷമായി ഗൾഫിലുള്ള ശ്യാം നായർ 2006 ലാണ് സ്ഥാപനം ആരംഭിച്ചത്. ഭാര്യ: ശശികുമാരി നായർ. മക്കൾ: സുജയ്‌നായർ, സുഷ (യു കെ)