- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ മലയാളി കുടുംബം അപകടത്തിൽപെട്ട് അമ്മയും കുഞ്ഞും മരിച്ചു; പിതാവും രണ്ട് കുട്ടികളും ചികിൽസയിൽ; ബിബിനും മക്കളും ഓസ്ട്രേലിയയിലെത്തിയയിലെത്തിയത് മൂന്ന് മാസം മുമ്പ് മാത്രം; ദുരന്തം സംഭവിച്ചത് ചാലക്കുടി സ്വദേശികൾക്ക്
ബ്രിസ്ബേൻ: സിഡ്നിക്കടുത്ത് ഓറഞ്ചിൽനിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ ട്യുവുമ്പായിൽ വച്ച് അപകടത്തിൽപെട്ടു. ചാലക്കുടി പോട്ട സ്വദേശികളായ ബിബിൻ ചുള്ളിയാടനും കുടുംബവും സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്. ബിബിന്റെ ഭാര്യ ലോട്സി(35)യും ഇളയ ആൺകുട്ടിയും സംഭവസ്ഥലത്തുവച്ച് മരിച്ചു.
തൂവുമ ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന ബിബിൻ അപകടനില തരണം ചെയ്യുകയും ലേഡി ക്ലിന്റോ ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയുമാണ്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂൻസ്ലാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
ഒന്നര വർഷം മുമ്പാണ് ജോലിയുടെ ഭാഗമായി ലോട്സി ആസ്ട്രേലിയയിൽ എത്തുന്നത്. മൂന്ന് മാസം മുമ്പ് മാത്രമാണ് ബിബിനും കുട്ടികളും അവിടെയെത്തിയത്. ഓറഞ്ചിലാണ് ഇവരുടെ താമസം.