- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കടത്ത്-കൊലപാതക കേസുകളിൽ പ്രതിയായ യുവാവിനെ കൈത്തോക്കുമായി പത്തനംതിട്ടയിൽ പൊലീസ് അറസ്റ്റ് ചെയ്തു; കഞ്ചാവ് കടത്തിന് എസ്കോർട്ട് പോകുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ചതെന്ന് പ്രതി
പത്തനംതിട്ട: നിരവധി കഞ്ചാവ് കേസിലും തമിഴ്‌നാട്ടിൽ 2015 ൽ നടന്ന കൊലപാതകത്തിലും പ്രതിയായ യുവാവിനെ കൈത്തോക്കുമായി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടി. ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ വീട്ടിൽ നൗഫലിനെ(31)യാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള എസ്‌പിയുടെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.
ഇയാൾ തോക്ക് കൈവശം സൂക്ഷിച്ച് പലരേയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചുട്ടിപ്പാറയിലെ വീട്ടിൽ നിന്നും മാറി വെട്ടിപ്രത്തെ വാടകവീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുയായിരുന്നു തോക്ക്. ആറു തിരകളും കണ്ടെടുത്തു. ഇതിൽ രണ്ടെണ്ണം തോക്കിനുള്ളിൽ ലോഡ് ചെയ്തിരുന്നു.
ഡൽഹിയിൽ നിന്നും വാങ്ങിയതാണ് തോക്കെന്ന് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്ത്യൻ നിർമ്മിത റിവോൾവർ ആണിത്. ചെന്നൈയിൽ നിന്നും കഞ്ചാവ് കടത്തുമ്പോൾ സ്വരക്ഷയ്ക്ക് ഉപയോഗിക്കാനാണ് തോക്ക് വാങ്ങിയത് എന്നാണ് പറഞ്ഞത്. ഉച്ചയ്ക്ക് 2.30 നാണ് ഇയാളുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. 2015 ൽ തമിഴ്‌നാട് കൂവത്തൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന കൊലക്കേസിൽ പ്രതിയാണ്.
എസ്ഐ അജി സാമുവൽ, എഎസ്ഐ അജി, സിപിഓമാരായ ബിനു, അഖിൽ, ശ്രീരാജ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്