- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാന്റെ വരവിൽ ലോകം എമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവർക്കൊരു അവസരം കൊടുക്കണം; കേൾക്കുന്നതെല്ലാം നുണയാണ്; ബ്രിട്ടീഷ് ശരിയ കൗൺസിൽ അംഗമായ വനിതയുടെ ബി ബി സി അഭിമുഖം വിവാദത്തിലേക്ക്
ലണ്ടൻ: താലിബാൻ ഭരണമല്ലാത്തതിനാൽ ബ്രിട്ടനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനു തടസ്സമില്ല. പൊതുവേദികളിലും മറ്റും മുഖം കാണിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനും സ്ത്രീകൾക്ക് തടസ്സവുമില്ല.. ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യവും സൗകര്യവും ഉപയോഗിച്ച് താലിബാനെ വാഴ്‌ത്തുന്നവരുടെ എണ്ണം തീരെ കുറവല്ല താനും. അതിൽ ഏറ്റവും അവസാനത്തേതാണ് ബ്രിട്ടനിലെ ശരിയ കൗൺസിൽ അംഗമായ ഖോല ഹസൻ. താലിബാന്റെ അധികാരത്തിലേക്കുള്ള മടങ്ങിവരവ് ബ്രിട്ടനിലെമുസ്ലിം ജനത സഹർഷം സ്വാഗതം ചെയ്യുകയാണെന്നാണ് അവർ പറയുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുകയില്ലെന്നും ഇരുപത് വർഷം നീണ്ട് യുദ്ധത്തിൽ എതിർപക്ഷത്ത് നിന്നവരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയില്ലെന്നും രണ്ടാം താലിബാൻ പറഞ്ഞ കാര്യങ്ങൾ എടുത്തുകാണിച്ച് അവർ പറയുന്നത് അഫ്ഗാനിൽ ഒരു പുതിയ തുടക്കമായിരിക്കും എന്നാണ്. അഫ്ഗാൻ ജനത നാല് പതിറ്റാണ്ടായി വിദേശികളുടെ ഭരണത്തിൻ കീഴിലായിരുന്നു എന്നും ഇനി അവർക്ക് സ്വയം ഭരിക്കുവാനുള്ള സൗകര്യം ഒരുക്കണം എന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ ഭാവി അവർ തന്നെ തീരുമാനിക്കട്ടെ എന്നും അവർ പറയുന്നു.
എന്നാൽ, ഒന്നാം താലിബാന്റെ അനുഭവത്തിൽ കിരാതഭരണം ഭയന്ന് ആയിരങ്ങൾ പലായനം ചെയ്യാൻ ഒരുമ്പെട്ടത് അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ പോലും അവരവരുടെ രാജ്യങ്ങളിലെത്തിക്കാൻ തടസ്സമായിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളേയും താലിബാൻ ഭീകരർ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ പറ്റി ചോദിച്ചപ്പോൾ അതെല്ലാം സ്വാഭാവികമാണെന്നായിരുന്നു അവരുടെ ഉത്തരം. അവിടെയുള്ളത് ഒരു ഗോത്ര സംസ്‌കാരമാണ്. പതിറ്റാണ്ടുകളുടെ വിദേശാധിപത്യത്തിനും ആ സമൂഹത്തിന്റെ അക്രമവാസനകൾ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല അവർ പറയുന്നു.
ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് താലിബാന്റെ ഭരണത്തെ വിശകലനം ചെയ്യരുതെന്നും അവർ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങൾ എല്ലായ്‌പ്പോഴും ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ കൊടുക്കുവാനാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ അവർ താലിബാൻ അധികാരത്തിലെത്തിയശേഷം, ഭീകരർ, രാക്ഷസർ തുടങ്ങിയ പദങ്ങളാണ് അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നതെന്നും പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നും, സമൂഹത്തെ നൂറ്റാണ്ടുകൾ പുറകോട്ട് കൊണ്ടുപോകുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തള്ളിക്കളയേണ്ടതാണെന്നും അവർ പറയുന്നു.
ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപുള്ള താലിബാൻ ഒരുപറ്റം വിദ്യസമ്പന്നരല്ലാത്തവരുടെ കൂട്ടായ്മയായിരുന്നു. അന്ന് അവർക്ക് ലോകത്തെ കുറിച്ചു പോയിട്ട് ഇസ്ലാമിനെ കുറിച്ചും വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് അതല്ല സ്ഥിതി എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അവർക്ക് ഒരു തവണ അവസരം നൽകണം, അവർ തെളീയിക്കട്ടെ, ഹസൻ പറയുന്നു.
മറുനാടന് ഡെസ്ക്